തിരുവനന്തപുരം: കോഴിക്കോടുനിന്ന് റിയല്‍ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂരിനെ (മാമി) കാണാതായ സംഭവം അന്വേഷിക്കുന്നതിന് ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി. ക്രൈംബ്രാഞ്ച് കോഴിക്കോട് റേഞ്ച് ഐ.ജി. പി. പ്രകാശിന്റെ മേല്‍നോട്ടത്തിലാണ് സംഘം പ്രവര്‍ത്തിക്കുക. കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പ്രേമൻ യു ആണ് അന്വേഷണ ഉദ്യോഗസ്ഥൻ. കോഴിക്കോട്, വയനാട് ക്രൈംബ്രാഞ്ച് യൂണിറ്റുകളിലെ ഡിറ്റക്ടീവ് ഇൻസ്പെക്ടർമാരായ ഷാരോൺ സി എസ്, രതീഷ് കുമാർ ആർ, അഭിലാഷ് പി, സിബി തോമസ് എന്നിവരെക്കൂടാതെ കോഴിക്കോട് ക്രൈംബ്രാഞ്ച് എസ് പി യും സംഘത്തിലുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് നടക്കാവ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കടേഷ് ആണ് പ്രത്യേക അന്വേഷണസംഘത്തിന് രൂപം നൽകി ഉത്തരവ് പുറപ്പെടുവിച്ചത്. മാമി തിരോധാനക്കേസ് അന്വേഷണ സംഘത്തിലുണ്ടായിരുന്ന എഡിജിപി എം.ആർ അജിത് കുമാറിനെതിരെ പി.വി അൻവർ എംഎൽഎ ആരോപണങ്ങൾ ഉന്നയിച്ചതോടെയാണ് കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹരജി ഹൈക്കോടതി അടുത്തമാസം പരിഗണിക്കാനിരിക്കെയാണ് പോലീസ് നടപടി. 2023 ആഗസ്റ്റ് 22നാണ് മാമിയെ കാണാതായത്.
<br>
TAGS : MISSING CASE
SUMMARY : Crime branch special investigation team formed to enquire Mami missing case
ബെംഗളൂരു: ബീദരഹള്ളി കേരള സമാജത്തിൽ മലയാളം- കന്നഡ പഠന ക്ലാസുകൾക്ക് തുടക്കമായി. സമാജം പ്രസിഡന്റ് പിവി സുരേന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന…
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായായി ഡിസംബര്‍ 9, 11 തിയ്യതികളില്‍. സംസ്ഥാന തിരഞ്ഞടുപ്പ് കമ്മിഷനാണ് പ്രഖ്യാപനം നടത്തിയത്.…
ബെംഗളൂരു: മസ്തിഷ്കാഘാതത്തെ തുടർന്ന് മലയാളി മധ്യവയസ്ക ബെംഗളൂരിൽ അന്തരിച്ചു. തൃശ്ശൂർ ചാഴൂർ സ്വദേശിനി ഹസീന (58) ആണ് മരിച്ചത്. ആർടി…
കൊല്ലം: കൊല്ലം കൊട്ടിയത്ത് രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞു നിർത്തി ഡ്രൈവറെ മർദിച്ച രണ്ട് പ്രതികള്‍ പിടിയില്‍. രോഗിയുമായി പോയ…
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഐസിയുവില്‍ നിന്ന് പ്രതി ചാടിപ്പോയി. കൊല്ലം ഈസ്റ്റ് പോലീസ് പിടികൂടിയ പ്രതി രാജീവാണ് ഇന്ന്…
തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് ദിവസത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വൻവർധനവ്. പവന് 880 രൂപ കൂടി 90,360 രൂപയും…