LATEST NEWS

അഹമ്മദാബാദ് ദുരന്തം; അപകട കാരണം ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫായത്, പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. അപകടത്തിൽപെട്ട എയർ ഇന്ത്യ ഡ്രീംലൈനർ വിമാനത്തിൻ്റെ വൈദ്യുതി സംവിധാനം നിലച്ചത് അപകടകാരണമെന്ന് എയർ ഇന്ത്യയുടെ എയർക്രാഫ്റ്റ് ആക്സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ റിപ്പോർട്ട്. ടേക്ക് ഓഫ് ചെയ്ത് സെക്കന്‍ഡുകള്‍ക്കകം ബോയിംഗ് 787-8 വിമാനത്തിന്റെ എഞ്ചിൻ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ ഓഫ് ചെയ്ത നിലയിലായിരുന്നു. വിമാനത്തിന്റെ രണ്ട് എന്‍ജിനുകളുടെയും പ്രവര്‍ത്തനം നിലച്ചതാണ് അകടത്തിന് കാരണമായത്.

വിമാനം പറന്നത് 32 സെക്കൻഡ് മാത്രമാണ്. വിമാനത്തിന്‍റെ ഒരു എഞ്ചിൻ പ്രവർത്തിച്ചത് സെക്കൻഡുകൾ മാത്രം രണ്ടാമത്തെ എഞ്ചിൻ പ്രവർത്തിപ്പിക്കാനായില്ലെന്നും കണ്ടെത്തൽ. പൈലറ്റുമാരുടെ സംഭാഷണവും പുറത്ത് വന്നു. എന്തിനാണ് ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫാക്കിയതെന്ന് പൈലറ്റ് സഹ പൈലറ്റിനോട് ചോദിക്കുന്നുണ്ട്. താൻ ഓഫാക്കിയിട്ടില്ലെന്ന് സഹപൈലറ്റിന്‍റെ മറുപടി. വിമാനം പക്ഷിയെ ഇടിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. കാലാവസ്ഥ പ്രതികൂലമായിരുന്നില്ലെന്നും കണ്ടെത്തൽ.

രണ്ട് പേജുള്ള റിപ്പോർട്ടാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കൈമാറിയത്. ആദ്യ ഘട്ടത്തിൽ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക റിപ്പോർട്ട് തയാറാക്കിയത്. വിമാന ദുരന്തത്തിൽ വിശദമായ അന്വേഷണം ആവശ്യമെന്ന് റിപ്പോർട്ട് പറയുന്നു. അപകടം നടന്ന് പിറ്റേ ദിവസം തന്നെ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ സമിതി രൂപീകരിക്കുകയും നാലംഗ സംഘം അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ഈ അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങളാണ് പുറത്തായിരിക്കുന്നത്.

ജൂണ്‍ 12നായിരുന്നു ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ടേക്ക് ഓഫിന് പിന്നാലെ കത്തിയമര്‍ന്നത്. 260 പേരാണ് അപകടത്തിൽ മരിച്ചത്. സഹപൈലറ്റ് ക്ലൈവ് കുന്ദറാണ് വിമാനം പറത്തിയത്. പൈലറ്റ്-ഇൻ-കമാൻഡായ സുമീത് സബർവാൾ നിരീക്ഷിക്കുകയായിരുന്നു. സബർവാൾ ബോയിംഗ് 787 വിമാനം 8600 മണിക്കൂർ പറത്തിയ പൈലറ്റാണ്. കുന്ദർ 1,100 മണിക്കൂർ വിമാനം പറത്തിയ പരിചയമുള്ളയാളുമായിരുന്നു.
SUMMARY: Critical information in Ahmedabad disaster; Switches that supply fuel to the engine were turned off

NEWS DESK

Recent Posts

വീണ്ടും കുതിച്ചുയർന്ന് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാംദിനവും സ്വർണവില മുകളിലേക്ക്. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഉയർന്നത്. ഇതോടെ, ഒരു…

32 minutes ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തൃശൂർ തിരുവില്വാമല സ്വദേശിനി പി. പ്രേമകുമാരി(63) അന്തരിച്ചു. ഉദയനഗർ ഗംഗൈ അമ്മൻ സ്ട്രീറ്റ് ഫസ്റ്റ് ക്രോസ്സിലായിരുന്നു താമസം. ഭർത്താവ്:…

2 hours ago

ഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണു; നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു

ന്യൂഡൽഹി: ഡല്‍ഹി സീലംപുരില്‍ നാലുനില കെട്ടിടം തകർന്നുവീണ് വൻ അപകടം. ഒട്ടേറെപ്പേർ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. 14 മാസം പ്രായമുള്ള…

2 hours ago

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; 21 വയസുകാരന് 60 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും

വയനാട്: പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം. 21കാരന് 60 വര്‍ഷം തടവും ഒരു ലക്ഷം പിഴയും. വൈത്തിരി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍…

2 hours ago

കൊല്ലത്ത് ബാങ്ക് സെക്രട്ടറിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

കൊല്ലം: ബാങ്ക് സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കേരളപുരം പുനയ്ക്കന്നൂര്‍ ആയിരത്തില്‍ വീട്ടില്‍ രജിത മോള്‍ (48)…

3 hours ago

നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നല്‍കും: ബോബി ചെമ്മണൂര്‍

കോഴിക്കോട്: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ രക്ഷാപ്രവർത്തന ഫണ്ടിലേക്ക് ബോച്ചെ ഫാൻസ് ചാരിറ്റിബിള്‍ ട്രസ്റ്റ് വഴി ഒരുകോടി നല്‍കാൻ…

3 hours ago