BENGALURU UPDATES

മെട്രോ സ്റ്റേഷനുകളില്‍ അമുല്‍ കിയോസ്‌ക്കുകള്‍ക്ക് അനുമതി നല്‍കിയതിന് പിന്നാലെ വിമര്‍ശനം; നന്ദിനി ഔട്ട്‌ലെറ്റുകളും തുടങ്ങാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി ഡികെ ശിവകുമാർ

ബെംഗളൂരു: ഗുജറാത്ത് ആസ്ഥാനമായുള്ള പാലുൽപ്പന്ന ബ്രാൻഡായ അമൂലിന് ബെംഗളൂരുവിലെ 10 മെട്രോ സ്റ്റേഷനുകളിൽ കിയോസ്‌ക്കുകൾ തുറക്കാൻ അനുമതി നൽകിയതില്‍ വിമര്‍ശനം ഉയര്‍ന്നതോടെ മെട്രോ സ്റ്റേഷനുകളിൽ നന്ദിനി ഔട്ട്‌ലെറ്റുകൾ കൂടി സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കാൻ നിര്‍ദേശം നല്‍കി ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. കര്‍ണാടകയുടെ സ്വന്തം ബ്രാൻഡായ നന്ദിനിയെക്കാൾ സംസ്ഥാന സർക്കാർ അമുലിനെ അനുകൂലിക്കുന്നുവെന്ന് ആരോപിച്ച് നിരവധി സംഘടനകൾ വിമർശനം ഉന്നയിച്ചതിനെ തുടർന്നാണ് ശിവകുമാറിന്റെ ഇടപെടല്‍.

“എട്ട് മെട്രോ സ്റ്റേഷനുകളിൽ നന്ദിനി ഔട്ട്‌ലെറ്റുകൾ തുറക്കുന്നതിന് ബിഎംആർസിഎല്ലിന് അപേക്ഷ സമർപ്പിക്കാൻ കർണാടക മിൽക്ക് ഫെഡറേഷന് (കെഎംഎഫ്) നിർദ്ദേശം നൽകിയതായി ഡി കെ ശിവകുമാർ പറഞ്ഞു. കിയോസ്‌ക്കുകൾ സ്ഥാപിക്കുന്നതിനായി ബിഎംആർസിഎൽ നേരത്തെ ടെൻഡർ ക്ഷണിച്ചിരുന്നു. എന്നാല്‍ അമുൽ മാത്രമാണ് അപേക്ഷ നല്‍കിയത്. കെഎംഎഫിനോട് അപേക്ഷ നല്‍കാന്‍ ഞങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. എട്ട് മെട്രോ സ്റ്റേഷനുകളിൽ നന്ദിനി ഔട്ട്‌ലെറ്റുകൾ കെഎംഎഫ് തുറക്കും.
“അമുൽ ഇതിനകം രണ്ട് സ്റ്റേഷനുകളിൽ ഔട്ട്‌ലെറ്റുകൾ തുറന്നിട്ടുണ്ട്. നിലവിലുള്ളവ അടച്ചുപൂട്ടുന്നത് ഉചിതമല്ല. “ശേഷിക്കുന്ന സ്റ്റേഷനുകളിൽ നന്ദിനി ഔട്ട്‌ലെറ്റുകൾ അനുവദിക്കാൻ ഞങ്ങൾ ബിഎംആർസിഎല്ലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്,” ഉപമുഖ്യമന്ത്രി പറഞ്ഞു.

ബെന്നിഗനഹള്ളി, ബയപ്പനഹള്ളി മെട്രോ സ്റ്റേഷനുകളിൽ നിലവിൽ അമുൽ കിയോസ്‌ക്കുകൾ പ്രവർത്തിക്കുന്നുണ്ട്. പട്ടണ്ടൂർ അഗ്രഹാര, ഇന്ദിരാനഗർ, ട്രിനിറ്റി സർക്കിൾ, സർ എം വിശ്വേശ്വരയ്യ, ജയനഗര, മജസ്റ്റിക്, നാഷണൽ കോളേജ്, ബനശങ്കരി എന്നി സ്റ്റേഷനുകളിൽ അമുല്‍ കിയോസ്‌ക്കുകൾക്ക് ബിഎംആർസിഎല്‍ അനുമതി നല്‍കിയിട്ടുണ്ട്.

എംജി റോഡ്, മഹാലക്ഷ്മി, വിജയനഗർ സ്റ്റേഷനുകളിൽ നേരത്തെ നന്ദിനി ഔട്ട്‌ലെറ്റുകൾ തുറന്നിരുന്നു. ഇതില്‍ വിജയനഗർ ഔട്ട്‌ലെറ്റ് മാത്രമേ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുഉള്ളു. 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രചാരണ ആയുധങ്ങളിൽ ഒന്നായിരുന്നു നന്ദിനി ബ്രാൻഡ്. കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്) ‘നന്ദിനി’ ബ്രാൻഡിലാണ് പാലുൽപ്പന്നങ്ങൾ വിപണനം ചെയ്യുന്നത്.

SUMMARY: Criticism after Amul kiosks were allowed in metro stations; Minister DK Shivakumar says he has directed to open Nandini outlets as well

NEWS DESK

Recent Posts

തമ്പാനൂര്‍ ഗായത്രി വധക്കേസ്; പ്രതിക്ക് ജീവപര്യന്തം

തിരുവനന്തപുരം: തമ്പാനൂരിലെ ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ കൊല്ലം സ്വദേശി കാമുകന്‍ പ്രവീണിന് ജീവപര്യന്തം ശിക്ഷ വിധിച്ച്‌ കോടതി. ഒരുലക്ഷം…

20 minutes ago

പ്ലസ് ടു വിദ്യാര്‍ഥി വീടിനകത്ത് മരിച്ച നിലയില്‍

പാലക്കാട്‌: പ്ലസ്ടു വിദ്യാർഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മണ്ണാർക്കാട് കരിമ്പുഴ തോട്ടര സ്കൂളിലെ പ്ലസ്ടു വിദ്യാർഥി ഹിജാൻ ആണ്…

1 hour ago

പാലിയേക്കര ടോള്‍ വിലക്ക് തുടരും: ഹൈക്കോടതി

കൊച്ചി: ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് ഇന്ന് പുറപ്പെടുവിക്കുന്നില്ലെന്ന് ഹെെക്കോടതി. ഹർജി…

2 hours ago

സര്‍വകാല റെക്കോര്‍ഡില്‍ സ്വര്‍ണ വില

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില കുതിക്കുന്നു. ഇന്ന് ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,320 രൂപയായി…

3 hours ago

മത്സ്യബന്ധനത്തിനിടെ വലയില്‍ കുരുങ്ങിയത് അഞ്ച് കിലോയോളം വരുന്ന നാഗവിഗ്രഹങ്ങള്‍

മലപ്പുറം: കടലില്‍ നിന്ന് മത്സ്യബന്ധനത്തിനിടെ നാഗവിഗ്രഹങ്ങള്‍ കണ്ടെത്തി. താനൂർ ഉണ്ണ്യാല്‍ അഴീക്കല്‍ കടലില്‍ നിന്നാണ് രണ്ട് നാഗവിഗ്രഹങ്ങള്‍ കണ്ടെത്തിയത്. പുതിയ…

4 hours ago

140 പേരുടെ വിമാന യാത്ര ഒരു എലി കാരണം വൈകിയത് മൂന്ന് മണിക്കൂര്‍

കാൺപൂർ: വിമാനത്തിനുള്ളി​ലെ കാബിനിൽ എലിയെ കണ്ടതിനെ തുടർന്ന് 140 പേരുടെ വിമാന യാത്ര മൂന്ന് മണിക്കൂർ വൈകി. കാൺപൂർ വിമാനത്താവളത്തിൽ…

5 hours ago