LATEST NEWS

മുഖ്യമന്ത്രി സിദ്ധരാമയ്യ പങ്കെടുത്ത പരിപാടിക്കിടെ തിക്കും തിരക്കും; നിര്‍ജലീകരണത്തെ തുടര്‍ന്ന് ക്ഷീണിതരായ 10 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യ പങ്കെടുത്ത പരിപാടിക്കിടെ തിക്കും തിരക്കിലും പെട്ട 10 പേരെ നിര്‍ജലീകരണത്തെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരിലാണ് സംഭവം. പുത്തുർ എംഎൽഎ അശോക് റായി സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സംഭവം.

അതേസമയം ആരുടെയുംനില ഗുരുതരമല്ല. ഏഴു പേരെ പുത്തൂരിലെ സർക്കാർ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഡിസ്ചാർജ് ചെയ്തു. മൂന്ന് പേര്‍ ചികിത്സയിലാണ്.

നിശ്ചയിച്ച സമയത്തിൽ നിന്ന് വൈകിയാണ് പരിപാടി ആരംഭിച്ചത്. ധാരാളം ആളുകൾ ഒത്തുകൂടിയ സ്റ്റേഡിയത്തിൽ ആളുകള്‍ക്ക് ഇരിക്കാൻ കസേരകള്‍ ഒരുക്കിയില്ലെന്നാണ് വിവരം. സാരികളും ഭക്ഷണവും വിതരണം ചെയ്യുന്നതിനിടെ തടിച്ചുകൂടിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. വലിയ ജനക്കൂട്ടം കാരണം അവരിൽ പലര്‍ക്കും ശ്വാസംമുട്ടുകയും ക്ഷീണം അനുഭവപ്പെടുകയുമായിരുന്നു.

SUMMARY: Crowded event attended by CM Siddaramaiah; 10 people admitted to hospital due to dehydration

NEWS DESK

Recent Posts

അജിത് പവാറിന്റെ വിയോഗത്തില്‍ ഞെട്ടല്‍; വിടവാങ്ങിയത് മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ കരുത്തനായ നേതാവ്

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. ബാരാമതിയിലെ വിമാനപകടത്തില്‍ അജിത് പവാറിന് ജീവൻ നഷ്ടമാകുമ്പോള്‍…

18 minutes ago

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: പാലക്കാട്‌ കോരംചിറ പുത്തൻപുരയിൽ ഷാന്റി സജി (49) ബെംഗളൂവിൽ അന്തരിച്ചു. ആർ ടി നഗർ സുൽത്താൻ പാളയത്തായിരുന്നു താമസം.…

1 hour ago

മൂന്നാം ബലാത്സംഗ കേസ്; രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ജാമ്യം

പത്തനംതിട്ട: മൂന്നാം ബലാത്സംഗ പരാതിയില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എക്ക് ജാമ്യം അനുവദിച്ചു. പത്തനംതിട്ട സെഷൻസ് കോടതിയുടേതാണ് വിധി. തനിക്കെതിരെ…

1 hour ago

സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ കുതിപ്പ്. പവന് 2,360 രൂപ കൂടി 1,21,120 രൂപയിലെത്തി. ഗ്രാമിന് 295 രൂപ…

2 hours ago

വിമാനാപകടം; മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ കൊല്ലപ്പെട്ടു

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാര്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. ബാരാമതിയില്‍ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വിമാനം…

3 hours ago

സന്നിധാനത്തെ ഷൂട്ടിംഗ് വിവാദം; സംവിധായകൻ അനുരാജ് മനോഹറിന്റെ മൊഴിയെടുത്തു

കൊച്ചി: സന്നിധാനത്തെ ഷൂട്ടിംഗ് വിവാദവുമായി ബന്ധപ്പെട്ട് സംവിധായകൻ അനുരാജ് മനോഹറിന്റെ മൊഴി എടുത്തു. ദേവസ്വം വിജിലൻസ് എസ് പി ഇന്ന്…

4 hours ago