LATEST NEWS

ജാര്‍ഖണ്ഡില്‍ സിആര്‍പിഎഫ് ജവാന് വീരമൃത്യു

റാഞ്ചി: ജാര്‍ഖണ്ഡില്‍ നക്സല്‍ വിരുദ്ധ ഓപ്പറേഷനിടെ സിആർപിഎഫ് ജവാന് വീരമൃത്യു. ഐഇഡി സ്ഫോടനത്തില്‍ പരുക്കേറ്റ ജവാനാണ് മരിച്ചത്. പശ്ചിമ സിംഗ്ഭും ജില്ലയിലെ ജറൈകേല പോലീസ് സ്റ്റേഷൻ പരിധിയില്‍ നക്സല്‍ അക്രമ ബാധിത പ്രദേശത്താണ് വെള്ളിയാഴ്ച അർധസൈനിക വിഭാഗം ഓപ്പറേഷൻ നടത്തിയത്.

ഐഇഡി പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിലാണ് ഹെഡ് കോണ്‍സ്റ്റബിള്‍ മഹേന്ദ്ര ലാസ്കർ (45) പരുക്കേറ്റത്. റൂർക്കേലയിലെ ഒരു ആശുപത്രിയിലേക്ക് ഉടൻ തന്നെ ലാസേകറിനെ എത്തിച്ചെങ്കിലും ശനിയാഴ്ച മരിക്കുകയായിരുന്നു. ലാസ്കർ അസം സ്വദേശിയും സിആർപിഎഫിന്‍റെ 60-ാം ബറ്റാലിയനില്‍ അംഗവുമായിരുന്നു.

SUMMARY: CRPF jawan martyred in Jharkhand

NEWS BUREAU

Recent Posts

തിരുവനന്തപുരം നഗരസഭയിലേക്ക് മത്സരിക്കുന്ന എട്ട് വിമതരെ കോണ്‍ഗ്രസ് പുറത്താക്കി

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലേക്ക് കോണ്‍ഗ്രസിൻ്റെ നിർദ്ദേശത്തിന് വിരുദ്ധമായി വിമത സ്ഥാനാർഥികളായി മത്സരിക്കുന്ന എട്ട് പേരെ പാർട്ടിയില്‍ നിന്നും പുറത്താക്കിയതായി ഡിസിസി…

18 minutes ago

ആര്‍. ശ്രീലേഖയുടെ പേരിനൊപ്പം ഐപിഎസ് വേണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോർപ്പറേഷനിലേക്ക് ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്ന മുന്‍ ഡിജിപി ആര്‍. ശ്രീലേഖയുടെ ‘ഐപിഎസ്’ വെട്ടി തിരഞ്ഞെടുപ്പ്…

52 minutes ago

ഉത്സവാഘോഷകമ്മിറ്റി രൂപവത്കരിച്ചു

ബെംഗളൂരു: കല്യാൺ നഗർ ഹോറമാവ് അഗ്ര ശ്രീമുത്തപ്പൻ സേവ സമിതി ട്രസ്റ്റിന്റെ ഫെബ്രുവരി 14, 15 തിയ്യതികളിൽ നടക്കുന്ന മുത്തപ്പൻ…

1 hour ago

സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ചു; ചക്രം തലയിലൂടെ കയറിയിറങ്ങി വില്ലേജ് ഓഫീസ് ജീവനക്കാരി മരിച്ചു

തൃശൂർ: ജോലിക്ക് പോകുന്നതിനിടെ സ്വകാര്യ ബസിടിച്ച്‌ വില്ലേജ് ഓഫീസ് ജീവനക്കാരിയായ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. പൂച്ചിന്നിപ്പാടം തളിക്കുളം വീട്ടില്‍ സ്‌നേഹ…

2 hours ago

ശബരിമല സ്വര്‍ണപ്പാളി കേസിലെ പരാമര്‍ശം; കെ.എം ഷാജഹാനെതിരെ കേസ്

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി കേസിലെ അപകീർത്തികരമായ പരാമർശത്തില്‍ യൂട്യൂബർ കെഎം ഷാജഹാനെതിരെ പോലീസ് കേസെടുത്തു. എഡിജിപി എസ് ശ്രീജിത്ത് നല്‍കിയ…

3 hours ago

കരുനാഗപ്പള്ളിയില്‍ പരിശീലനത്തിനിടെ ടിയര്‍ ഗ്യാസ് പൊട്ടിത്തെറിച്ചു; മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്ക്

കൊല്ലം: കരുനാഗപ്പള്ളിയില്‍ ടിയർ ഗ്യാസ് പൊട്ടി 3 പോലീസ് ഉദ്യോഗസ്ഥർക്ക് പരുക്ക്. ടിയർ ഗ്യാസ് പരിശീലനത്തിനിടയില്‍ ആണ് 2 വനിത…

4 hours ago