ജമ്മുകശ്മീർ: സിആർപിഎഫ് ജവാൻമാർ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞു. മൂന്ന് സൈനികർക്ക് വീരമൃത്യു. 15 പേർക്ക് പരുക്ക്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജമ്മു കശ്മീരിലെ ഉദംപൂരിലാണ് സംഭവം. ബസന്ത് ഗഢില്‍ നിന്നുള്ള ഒരു ഓപ്പറേഷനില്‍ പങ്കെടുത്ത് ജീവനക്കാർ മടങ്ങുന്നതിനിടെ വ്യാഴാഴ്ച രാവിലെ 10:30 ഓടെയാണ് അപകടം നടന്നത്.
സേനയുടെ 187-ാം ബറ്റാലിയനില്‍ പെട്ട വാഹനത്തില്‍ 23 പേരുണ്ടായിരുന്നു. ബസ്സ് കൊക്കയിലേക്ക് മറയുകയായിരുന്നു. കാണ്ട്വ-ബസന്ത്ഗഢ് മേഖലയിലാണ് അപകടം നടന്നതെന്നും രക്ഷാപ്രവർത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. “ഞാൻ ഇപ്പോള്‍ ഡിസി സലോണി റായിയുമായി സംസാരിച്ചു, അദ്ദേഹം സ്ഥിതിഗതികള്‍ വ്യക്തിപരമായി നിരീക്ഷിക്കുകയും സ്ഥിരീകരണം അപ്പോള്‍ തന്നെ അറിയിക്കുകയും ചെയ്യുന്നുണ്ട്. നാട്ടുകാർ സഹായത്തിനായി മുന്നോട്ട് വന്നിട്ടുണ്ടെന്നും കേന്ദ്രമന്ത്രി എക്സില്‍ കുറിച്ചു.
പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഉദംപൂർ അഡീഷണല്‍ എസ്പി സന്ദീപ് ഭട്ട് പറഞ്ഞു. അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തിയ ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞു.
SUMMARY: CRPF vehicle falls into gorge in Kashmir; three soldiers martyred
ആലപ്പുഴ: ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകനായിരുന്ന വിശാല്‍ വധക്കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി. മാവേലിക്കര അഡീഷണല്‍ സെഷൻസ് കോടതിയാണ്…
കൊച്ചി: ശബരിമല സ്വർണ മോഷണക്കേസിലെ അന്വേഷണസംഘം വിപുലീകരിക്കും. ഇതിനായുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. രണ്ട് ഉദ്യോഗസ്ഥരെ…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് ഇടിവ്. പവന് 2,240 രൂപ കുറഞ്ഞ് വില 99,880 രൂപയിലെത്തി. ഗ്രാമിന് 280 രൂപ…
കോഴിക്കോട്: പെരിന്തല്‍മണ്ണ ദൃശ്യ വധക്കേസിലെ പ്രതി വിനീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയി. വിചാരണ തടവുകാരനായ വിനീഷ്, കുതിരവട്ടം…
ബെംഗളൂരു: പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ നന്ദിഹിൽസിൽ പുതുവത്സര രാവിൽ സഞ്ചാരികൾക്ക് പ്രവേശനം വിലക്കി. പുതുവർഷത്തലേന്ന് ഉച്ചയ്ക്കു 2 മണി മുതൽ ജനുവരി…
കോഴിക്കോട്: ബാലുശേരിയില്‍ വിദ്യാർഥിനി പുഴയിൽ മുങ്ങിമരിച്ചു. ഫറോക്ക് ചുങ്കം വാഴപ്പുറ്റത്തറ സ്വദേശി കെ.ടി.അഹമ്മദിന്റെയും പി.കെ. നെസീമയുടെയും മകൾ അബ്റാറ (ആറ്)…