ബെംഗളൂരു: വനിതാ മന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ സംഭവത്തിൽ അറസ്റ്റിലായ ബിജെപി നേതാവ് സി. ടി. രവിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കർണാടക ഹൈക്കോടതി. സി. ടി. രവിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് കർണാടക പോലീസിന്റെ നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. എത്രയും പെട്ടെന്ന് രവിയെ വിട്ടയക്കണമെന്നും അറസ്റ്റ് ചെയ്യുന്നതിനായുള്ള ഒരു നടപടികളും പോലീസ് പാലിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് രവിക്ക് മുൻകൂർ നോട്ടീസ് നൽകിയിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. പ്രതിപക്ഷ പാർട്ടിയുടെ സിറ്റിങ് എംഎൽസിയാണ് സി. ടി. രവി. അതേസമയം കർണാടക സർക്കാർ തന്നെ കൊല്ലാൻ ശ്രമിക്കുകയാണെന്ന് രവി ആരോപിച്ചു. ബെളഗാവിയിലെ സുവർണ വിധാന സൗധയിൽ നിന്നും അറസ്റ്റിന് ശേഷം തന്നെ ആദ്യം ഖാനാപൂർ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിന്നീട് രാം ദുർഗ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. വ്യാഴാഴ്ച രാത്രിയോടെ മറ്റ് രണ്ട് ജയിലിലേക്ക് കൂടി തന്നെ മാറ്റിയിരുന്നു. വെള്ളിയാഴ്ച രാവിലെ മാത്രമാണ് ആശുപത്രിയിൽ പരിശോധനക്കായി കൊണ്ടുപോയതെന്നും രവി പറഞ്ഞു. ബെളഗാവി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷമാണ് രവിയെ ഹൈക്കോടതി നിർദേശ പ്രകാരം ബെംഗളൂരുവിലേക്ക് കൊണ്ടുപോയത്.
TAGS: KARNATAKA | HIGH COURT
SUMMARY: Karnataka HC grants interimn bail for CT Ravi
കൊച്ചി: മുതിർന്ന സിപിഐ എം നേതാവ് കെ എം സുധാകരൻ (90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് എറണാകുളം…
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ ഇന്ന് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ് സ്കൂളിൽ നടക്കും. "സത്യാനന്തരകാലം…
പാലക്കാട്: ചിറ്റൂരില്‍ കാണാതായ ആറ് വയസുകാരൻ സുഹാന്റെ മൃതദേഹം കണ്ടെത്തി. 21 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ വീടിന് സമീപത്തെ കുളത്തിൽ…
ബെംഗളുരു: ചാമരാജനഗറിലെ ബന്ദിപ്പൂർ ടൈഗർ റിസർവിൽ കടുവയുടെ ആക്രമണത്തിൽ വനംവകുപ്പ് വാച്ചർ കൊല്ലപ്പെട്ടു. മുരളഹള്ളിയി ഫോറസ്റ്റ് ക്യാംപിൽ ജോലി ചെയ്യുന്ന…
തായ്പേയ്: തായ്വാനിൽ വന്‍ഭൂചലനമെമന്ന് റിപ്പോര്‍ട്ടുകള്‍ റിക്ടര്‍ സ്കെയിലിര്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. തലസ്ഥാനമായ തായ്പേയിലെ കെട്ടിടങ്ങളെ ഭൂചലനം സാരമായി…
ആലുവ: മെട്രോ സ്റ്റേഷനിൽ വച്ച് ഭാര്യയെ ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ചു. ചങ്ങമ്പുഴ നഗർ സ്വദേശി മഹേഷാണ് ഭാര്യ നീതുവിനെ കുത്തിപ്പരുക്കേൽപ്പിച്ചത്. കൊച്ചി…