ന്യൂഡല്‍ഹി: 2025 ലെ രാജ്യത്തെ 46 കേന്ദ്ര സർവകലാശാലകളടക്കമുള്ള 250 ഓളം സർവകലാശാലകളിലേക്കും, അവയ്ക്കു കീഴിലുള്ള കോളേജുകളിലേക്കുമുള്ള ദേശീയ തലത്തില്‍ നടത്തുന്ന കോമൺ യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷ യു.ജി (CUET -UG) വിജ്ഞാപനം പുറത്തിറങ്ങി. മാർച്ച് 22 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. മാർച്ച് 24 മുതൽ 26 വരെ അപേക്ഷയിൽ ആവശ്യമായ തിരുത്തലുകൾ വരുത്താം.
മേയ് എട്ടിനും ജൂണ്‍ ഒന്നിനും ഇടയിലുള്ള ദിവസങ്ങളില്‍ പല ഷിഫ്റ്റിലായാണ് പരീക്ഷ നടത്തുന്നത്. ജെഎന്‍യു, അലിഗഢ് മുസ്ലീം, ബനാറസ് ഹിന്ദു അടക്കമുള്ള കേന്ദ്രസര്‍വകലാശാലകളിലെ ബിരുദ പ്രവേശനമാണ് സിയുഇടി വഴി നടത്തുന്നത്.
ഓരോ സര്‍വകലാശാലയുടെയും/ സ്ഥാപനത്തിന്റെയും പ്രവേശനയോഗ്യതാ വ്യവസ്ഥകള്‍, പ്രവേശനത്തിനുവേണ്ട വിഷയ കോമ്പിനേഷനുകള്‍, സംവരണവ്യവസ്ഥകള്‍, ഇളവുകള്‍ തുടങ്ങിയവയൊക്കെ വിഭിന്നമാകും. അതിനാല്‍, അപേക്ഷ നല്‍കും മുന്‍പ് ചേരാനുദ്ദേശിക്കുന്ന സ്ഥാപനങ്ങളുടെ വെബ് സൈറ്റ് സന്ദര്‍ശിച്ച് വ്യവസ്ഥകള്‍ മനസ്സിലാക്കണം. പരീക്ഷ അഭിമുഖീകരിക്കാന്‍ പ്രായപരിധിയില്ല. എന്നാല്‍, സ്ഥാപനങ്ങള്‍ പ്രായപരിധി നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ അത് തൃപ്തിപ്പെടുത്തണം
cuet.nta.nic.in എന്ന വെബ് സൈറ്റ് വഴിയാണ് അപേക്ഷ നല്‍കേണ്ടത്. രജിസ്‌ട്രേഷന്‍ ഫോം, ആപ്ലിക്കേഷന്‍ ഫോം, ഫീ പേമെന്റ് എന്നീ മൂന്നുഘട്ടങ്ങളിലായാണ് ഓണ്‍ലൈന്‍ അപേക്ഷ പൂര്‍ത്തിയാക്കേണ്ടത്. ഇവ ഒരുമിച്ചോ ഘട്ടങ്ങളായോ പൂര്‍ത്തിയാക്കാം. പരിഗണിക്കപ്പെടേണ്ട സ്ഥാപനങ്ങള്‍/കോഴ്‌സുകള്‍ ഏതൊക്കെയെന്ന് അപേക്ഷ നല്‍കുമ്പോള്‍ വ്യക്തമാക്കണം. ഒരാള്‍ ഒരു അപേക്ഷയേ നല്‍കാവൂ. അപേക്ഷ നല്‍കി, ഫീസ് വിജയകരമായി അടച്ചശേഷം, കണ്‍ഫര്‍മേഷന്‍ പേജിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം. കണ്‍ഫര്‍മേഷന്‍ പേജിന്റെ കോപ്പി എവിടേക്കും അയക്കേണ്ടതില്ല.
സര്‍വകലാശാലകളുടെ/സ്ഥാപനങ്ങളുടെ പട്ടിക, പ്രോഗ്രാമുകള്‍, പ്രവേശനയോഗ്യത തുടങ്ങിയവ cuet.nta.nic.in ല്‍ ലഭിക്കും. കൂടുതല്‍ സ്ഥാപനങ്ങള്‍ പ്രക്രിയയിലേക്ക് വരുന്ന മുറയ്ക്ക് പട്ടിക വിപുലമാക്കും. അതിനാല്‍ അപേക്ഷകര്‍ വെബ് സൈറ്റ് നിരന്തരം സന്ദര്‍ശിച്ചുകൊണ്ടിരിക്കണം.
പ്രവേശനയോഗ്യത: ക്ലാസ് 12/തത്തുല്യപരീക്ഷ ജയിച്ചിരിക്കുകയോ 2025-ല്‍ അഭിമുഖീകരിക്കുകയോ ചെയ്തിരിക്കണം. തത്തുല്യപരീക്ഷകളില്‍ എച്ച്.എസ്.സി വൊക്കേഷണല്‍ പരീക്ഷ, മൂന്നുവര്‍ഷ അംഗീകൃത ഡിപ്ലോമ, അഞ്ച് വിഷയങ്ങളോടെയുള്ള എന്‍.ഐ.ഒ.എസ് സീനിയര്‍ സെക്കന്‍ഡറി പരീക്ഷ, ചില വിദേശപരീക്ഷകള്‍ തുടങ്ങിയവയും ഉള്‍പ്പെടും. യോഗ്യതാപരീക്ഷ അഭിമുഖീകരിച്ചിരിക്കേണ്ട വര്‍ഷം, ബന്ധപ്പെട്ട സര്‍വകലാശാലാ വ്യവസ്ഥകള്‍ക്ക് വിധേയമായിരിക്കും.
വിഷയങ്ങള്‍: മൂന്നുഭാഗങ്ങളിലായി മൊത്തം 37 വിഷയങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത് -13 ഭാഷകള്‍, 23 ഡൊമൈന്‍ സ്‌പെസിഫിക് വിഷയങ്ങള്‍, ഒരു ജനറല്‍ ആപ്റ്റിസ്റ്റിസ് ടെസ്റ്റ്. എല്ലാത്തിലും ചോദ്യങ്ങള്‍ ഒബ്ജക്ടീവ് ടൈപ്പ് മള്‍ട്ടിപ്പിള്‍ ചോയ്‌സ് രീതിയിലായിരിക്കും.
പരമാവധി അഞ്ച് ടെസ്റ്റുകള്‍: ഒരാള്‍ക്ക് ഭാഷകള്‍, ജനറല്‍ ആപ്റ്റിറ്റിയൂഡ് എന്നിവ ഉള്‍പ്പെടെ പരമാവധി അഞ്ച് വിഷയങ്ങള്‍/ടെസ്റ്റുകള്‍വരെ തിരഞ്ഞെടുക്കാം. പ്ലസ്ടുതലത്തില്‍ പഠിച്ച വിഷയങ്ങള്‍ പരിഗണിക്കാതെ ഡൊമൈന്‍ വിഷയങ്ങളുടേത് ഉള്‍പ്പെടെ, ചേരാനുദ്ദേശിക്കുന്ന പ്രോഗ്രാമുകള്‍ക്ക് വേണ്ട ടെസ്റ്റുകള്‍ പരിഗണിച്ച്, ഇഷ്ടമുള്ള അഞ്ച് ടെസ്റ്റുകള്‍ തിരഞ്ഞെടുക്കാം. ഓരോ സ്ഥാപനത്തിന്റെയും ഓരോ കോഴ്‌സിനും ബാധകമായ ടെസ്റ്റ് വിഷയങ്ങള്‍ വെബ് സൈറ്റിലെ യൂണിവേഴ്‌സിറ്റീസ് ലിങ്കില്‍ ലഭിക്കും.
<BR>
TAGS : CUET-UG 2025
SUMMARY : CUET-UG 2025: Application till 22
കൊച്ചി: ‘സേവ് ബോക്സ്’ ആപ്പ് തട്ടിപ്പ് കേസില്‍ തനിക്കെതിരെ നടക്കുന്നത് നുണ പ്രചാരണങ്ങള്‍ ആണെന്നും നടൻ ജയസൂര്യ. എൻഫോസ്മെന്റ് സമൻസ്…
തൃശൂർ: വാല്‍പ്പാറയില്‍ വീടിനു നേരെ കാട്ടാന ആക്രമണം. വെള്ളിയാഴ്ച പുലർച്ചെ മൂന്നുമണിയോടെ ഇഞ്ചിപ്പാറ എസ്റ്റേറ്റ് പ്രദേശത്താണ് ആക്രമണം ഉണ്ടായത്. തോട്ടം…
ബെർലിൻ: പുതുവത്സരാഘോഷത്തിനിടെ ജർമനിയില്‍ തീപിടിത്തത്തില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇന്ത്യൻ വിദ്യാർഥി മരിച്ചു. തെലങ്കാന സ്വദേശിയായ ഹൃതിക് റെഡ്ഡിക്കാണ് (25)…
തൊടുപുഴ: 16 വയസുള്ള മകന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ അമ്മയെ ബാങ്കിലെ ജോലിയില്‍ നിന്ന് സിപിഎം…
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വർധനവ്. പവന് 840 രൂപ ഉയർന്ന് വില 99,880 രൂപയിലെത്തി. ഗ്രാമിന് 105 രൂപ…
കൊച്ചി: വടക്കന്‍ പറവൂരിലെ ഡോണ്‍ ബോസ്‌കോ ആശുപത്രിയില്‍ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു. ചികിത്സാ പിഴവാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ…