ബെംഗളൂരു: വിമാനത്താവളത്തിലൂടെ 30 നക്ഷത്ര ആമകളെ കടത്താൻ ശ്രമിച്ച തമിഴ്നാട് സ്വദേശിയായ യുവാവ് അറസ്റ്റിൽ. മലേഷ്യയിലെ ക്വാലാലംപുരിലേക്കുള്ള വിമാനത്തിൽ യാത്ര ചെയ്യാനെത്തിയ ശിവഗംഗ സ്വദേശി ആഷിക് അലി ഷാഹുൽ ഹമീദ് (29) ആണ് കസ്റ്റംസിന്റെ പിടിയിലായത്.
പരിശോധനയ്ക്കിടെ ഇയാളുടെ ബാഗിൽ അനക്കം ശ്രദ്ധയിൽപെട്ട ജീവനക്കാർ നടത്തിയ തിരച്ചിലിലാണ് 30 നക്ഷത്ര ആമകളെ കണ്ടെത്തിയത്. സിഗരറ്റ് പാക്കറ്റുകൾക്കിടയിൽ ഇവ ഒളിപ്പിച്ച നിലയിലായിരുന്നു. സമാനമായ കുറ്റത്തിനു മുൻപും അറസ്റ്റിലായിട്ടുള്ള ഹമീദ് രാജ്യാന്തര വന്യജീവി കടത്തു സംഘത്തിലെ കണ്ണിയാണെന്ന് കസ്റ്റംസ് വ്യക്തമാക്കി.
ചിക്കബല്ലാപുരയിൽ നിന്നും നക്ഷത്ര ആമകളെ ഒരു സംഘം കലാശപാളയ ബസ് സ്റ്റാൻഡിൽ വച്ച് ഹമീദിനു കൈമാറുകയായിരുന്നു. ആമകളെ വനം വകുപ്പിനു കൈമാറി.
SUMMARY: Customs arrested a youth for trying to smuggle star tortoises from Bengaluru to Malaysia.
ഹിമാചൽപ്രദേശ്: ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിലെ ഹരിപുർധറിന് സമീപം വ്യാഴാഴ്ച സ്വകാര്യ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിക്കുകയും…
ബെംഗളൂരു: മൈസൂരു ജില്ലയിൽ ഓട്ടോ യാത്രാനിരക്ക് വർധിപ്പിച്ചു. മൂന്ന് യാത്രക്കാരെ കയറ്റുന്നതിനുള്ള ഏറ്റവും കുറഞ്ഞ നിരക്കായി ഇനി മുതല്‍ ആദ്യത്തെ…
ബെംഗളൂരു: തൊടുപുഴ അരിക്കുഴ ആർപ്പത്താനത്ത് ജോസഫ് ജോൺ (81) ബെംഗളൂരുവില്‍ അന്തരിച്ചു. ബട്രഹള്ളിയിലെ ജീവജ്യോതി ഗ്ലാസ് ഉടമയായിരുന്നു. ഭാര്യ: രാമപുരം…
തൃശൂർ: കുന്നംകുളത്ത് ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ചു. കുന്നംകുളം - പട്ടാമ്പി റോഡിൽ പാറയിൽ സെന്‍റ് ജോർജ്ജ് പള്ളിക്ക് മുന്നിൽ…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ റിമാൻഡു ചെയ്തു. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. 14 ദിവസത്തേയ്ക്കാണ്…
ബെംഗളൂരു: തൃശൂർ ചേർപ്പ് കൂവക്കാട്ടിൽ ഹൗസിൽ ആനന്ദ് കെ എം (54) ബെംഗളൂരുവിൽ അന്തരിച്ചു. എസ്.ജി പാളയ, ബാലാജി നഗർ…