ബെംഗളൂരു: സിങ്കപ്പൂരിൽ നിന്നു ചെഞ്ചെവിയൻ ആമകളെ (റെഡ് ഇയേഡ് സ്ലൈഡർ ടർട്ടിൽ) കടത്താൻ ശ്രമിച്ച യുവാവ് ബെംഗളൂരു വിമാനത്താവളത്തിൽ അറസ്റ്റിൽ. തമിഴ്നാട് തഞ്ചാവൂർ സ്വദേശി അടിയക്കലസ്വാമി വടിവേലാണ്(26) കസ്റ്റംസിന്റെ പിടിയിലായത്.
ഇയാളുടെ ബാഗിൽ 2547 ആമകളുണ്ടായിരുന്നു. ഇതിൽ 517 എണ്ണം ശ്വാസം മുട്ടി ചത്ത നിലയിലായിരുന്നു. രാജ്യാന്തര വന്യജീവി കടത്തു റാക്കറ്റിലെ കണ്ണിയാണ് ഇയാളെന്ന് അധികൃതർ അറിയിച്ചു.
വിമാനത്താവളത്തിനു പുറത്തു കാത്തുനിൽക്കുന്നയാൾക്കു കൈമാറാനാണ് ഇവയെ കൊണ്ടുവന്നതെന്നു ഇയാൾ മൊഴി നൽകി. ജീവനുള്ള ആമകളെ സിങ്കപ്പൂരിലേക്കു തിരിച്ച അയയ്ക്കാൻ നടപടികൾ ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി.
SUMMARY: Customs nab a youth for carrying 2547 red-eared slider turtles from Singapore.
തിരുവനന്തപുരം: സ്‌കൂള്‍ സമയമാറ്റവുമായി ബന്ധപ്പെട്ട കോടതി വിധിയിലും വിദ്യാഭ്യാസ അവകാശ നിയമത്തിലും ഇനി ചര്‍ച്ചയില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി…
ന്യൂഡൽഹി: പരീക്ഷാ വിവാദത്തില്‍ സ്റ്റേറ്റ് സിലബസ് വിദ്യാര്‍ഥികള്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. പുനഃക്രമീകരിച്ച റാങ്ക് പട്ടിക…
ബെംഗളൂരു: ശ്രീനാരായണ സമിതി കര്‍ക്കടക വാവുബലി കൂപ്പണ്‍ വിതരണം സമിതി ഓഫീസില്‍ വച്ച് പ്രസിഡന്റ് എന്‍ രാജമോഹനന്‍, ജനറല്‍ സെക്രട്ടറി …
ബെംഗളൂരു: കെഎൻഎസ്എസ് തിപ്പസാന്ദ്ര-സി വി രാമൻ നഗർ കുടുംബസംഗമം ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. എസ് സോമനാഥ് ഉദ്ഘാടനം ചെയ്തു.…
കൊച്ചി: ജാനകി വി v/s സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. U/A 16+ സർട്ടിഫിക്കറ്റ് ആണ്…
ടെഹ്‌റാന്‍: ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന് പരുക്കേറ്റിരുന്നതായി ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) റിപ്പോര്‍ട്ട്. ജൂണ്‍…