ഹരിപ്പാട് പ്രസവത്തിന് പിന്നാലെ മാതാവ് വലിച്ചെറിഞ്ഞ കുഞ്ഞിനെ സിഡബ്ല്യുസി ഏറ്റെടുക്കും

ആലപ്പുഴ: ഹരിപ്പാട് പ്രസവത്തിന് പിന്നാലെ മാതാവ് വലിച്ചെറിഞ്ഞ കുഞ്ഞിനെ സിഡബ്ല്യുസി ഏറ്റെടുക്കും. കുഞ്ഞിനെ വേണ്ടെന്ന് 19 വയസുകാരിയായ അമ്മ പറഞ്ഞിരുന്നു. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള അമ്മ കുഞ്ഞിന് പാല് കൊടുക്കാൻ പോലും തയ്യാറാകുന്നില്ല. രണ്ടുമാസത്തെ പരിപാലനത്തിനുശേഷം മാതാവിന് മനംമാറ്റം ഉണ്ടായാല്‍ കുഞ്ഞിനെ വിട്ടു നല്‍കും.

ഗർഭിണിയായ വിവരം അറിഞ്ഞില്ലെന്നാണ് പെണ്‍കുട്ടി സിഡബ്ല്യുസിക്ക് നല്‍കിയ മൊഴി. സംഭവത്തില്‍ പെണ്‍കുട്ടിക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തിരുന്നു. അവിവാഹിതയായ പെണ്‍കുട്ടി മാനഹാനി ഭയന്ന് കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് എഫ്‌ഐആർ വ്യക്തമാക്കുന്നത്. കടുത്ത വയറു വേദനയേ തുടർന്നായിരുന്നു 19കാരി ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്.

പുലർച്ചെ ഒരു മണിയോടെ ശുചിമുറിക്കുള്ളില്‍ പ്രസവിച്ചു. പൊക്കിള്‍ കൊടി സ്വയം മുറിച്ചു മാറ്റി കുട്ടിയെ ജനലിലൂടെ പുറത്തേക്ക് എറിയുകയായിരുന്നു. കുറ്റിക്കാട്ടില്‍ നിന്ന് കുഞ്ഞിനെ ആശുപത്രി ജീവനക്കാരാണ് വീണ്ടെടുത്തത്. ഗര്‍ഭിണിയാണെന്ന് അറിയില്ലായിരുന്നുവെന്നും വയറ്റില്‍ കൊഴുപ്പ് അടിഞ്ഞതാണ് എന്നാണ് കരുതിയതെന്നും യുവതി പറഞ്ഞു.

എറണാകുളത്ത് പഠനത്തിനൊപ്പം ജോലി ചെയ്യുകയാണ് പെണ്‍കുട്ടി. അവിടെവെച്ച്‌ പരിചയപ്പെട്ട ഇതര സംസ്ഥാനക്കാരനായ യുവാവുമായി അടുപ്പമുണ്ടായിരുന്നു. എന്നാല്‍ അടുത്ത കാലത്തായി അയാളുമായി ബന്ധമില്ല. താന്‍ ഗര്‍ഭിണിയായതും പ്രസവിച്ചതുമൊന്നും അയാള്‍ അറിഞ്ഞിട്ടുണ്ടാകില്ല എന്നാണ് യുവതി പറയുന്നത്. അധികൃതര്‍ സന്ദര്‍ശിച്ചപ്പോഴാണ് ഇക്കാര്യം യുവതി പറഞ്ഞത്.

SUMMARY: CWC to take over baby thrown out of window by Haripad mother after giving birth

Hot this week

അധ്യായം 17 📖 സത്യൻ പുത്തൂർ

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍  എന്റെ...

നവീൻ ബാബുവിന്റെ മരണം: അന്വേഷണം സിബിഐയ്ക്ക് വിടാൻ സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: കണ്ണൂർ എഡിഎം ആയിരുന്ന കെ നവീൻ ബാബുവിന്റെ മരണം സിബിഐയ്ക്ക്...

‘ടിനി ടോം സാമൂഹിക വിപത്ത്; വ്യക്തിവൈരാഗ്യം തീര്‍ക്കാൻ എന്റെ പേര് ഉപയോഗിച്ചു’: ഗുരുതര ആരോപണങ്ങളുമായി അൻസിബ

തൃക്കാക്കര: ടിനി ടോമിനെതിരായ പരാതിയുമായി ശക്തമായി മുന്നോട്ടുപോകുമെന്ന് അൻസിബ ഹസ്സൻ. ആരോപണ...

എറണാകുളത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി; ഒരാള്‍ അറസ്റ്റില്‍

കൊച്ചി: കൊച്ചി പള്ളുരുത്തിയില്‍ യുവാവിനെ കുത്തിക്കൊന്നു. പള്ളുരുത്തി സ്വദേശി ഷിജോയ് ആണ്...

കെ.ആർ. പുരം ലൗവറി റെയിൽവേ അടിപ്പാതയില്‍ ജൂൺ 4 മുതൽ ഗതാഗത നിയന്ത്രണം

ബെംഗളൂരു: മെട്രോ നിർമ്മാണം, റോഡ് നവീകരണം, റെയിൽവേ മേൽപ്പാലം അറ്റകുറ്റപ്പണികൾ എന്നിവയുടെ...

ഓസ്‌കർ ജേത്രി മാർസിയ ലൂക്കസ് അന്തരിച്ചു, സ്റ്റാർ വാർസിന്റെ എഡിറ്റർ

ലോസ് ആഞ്ചലസ്: അമേരിക്കന്‍ ചലച്ചിത്ര സംയോജകയും ഓസ്‌കാര്‍ അവാര്‍ഡ് ജേതാവുമായ മാര്‍സിയ...

സിബിഎസ്‌ഇ പുനര്‍മൂല്യനിര്‍ണ്ണയ പോര്‍ട്ടലിന്റെ പേയ്‌മെന്റ് സംവിധാനത്തില്‍ സൈബര്‍ ആക്രമണം

ഡൽഹി: സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണ്ണയ പോർട്ടലിന്റെ പേയ്‌മെന്റ് സംവിധാനത്തില്‍ സൈബർ...

മൺസൂൺ: കൊങ്കൺ വഴിയുള്ള ട്രെയിന്‍ സമയത്തിൽ ജൂണ്‍ 15 മുതല്‍ മാറ്റം

മംഗളൂരു: മണ്‍സൂണ്‍കാല ട്രെയിന്‍ ഗതാഗതത്തിലെ സമയമാറ്റം ജൂണ്‍ 15 മുതല്‍ നിലവില്‍...

Related Articles

Popular Categories