ബെംഗളൂരു: നടിയും കോൺഗ്രസ് മുൻ എംപിയുമായ രമ്യക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപവും ഭീഷണിയും നിറഞ്ഞ സന്ദേശങ്ങൾ പ്രചരിച്ച സംഭവത്തില്‍ രണ്ടുപേർകൂടി അറസ്റ്റിലായി. ഉഡുപ്പി സ്വദേശികളായ സുജൻ, ആദർശ് എന്നിവരെയാണ് സിസിബി പോലീസ് പിടികൂടിയത്.
രേണുകാസ്വാമി കൊലക്കേസ് പ്രതിയായ ദർശന് ജാമ്യം അനുവദിച്ചതിനെക്കുറിച്ചുള്ള സുപ്രീം കോടതിയുടെ വിമർശനം രമ്യ പങ്കുവെച്ചതിന് പിന്നാലെയാണ് സൈബർ ആക്രമണം ഉണ്ടായത്. കേസില്‍ പ്രധാന പ്രതിയായ ബെംഗളൂരു കെ.ആർ. പുരം സ്വദേശി പ്രമോദ് ഗൗഡ അടക്കം ഏഴുപേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്.
രമ്യയെ അധിക്ഷേപിച്ചവരുടെപേരിൽ കേസെടുക്കണമെന്ന് സംസ്ഥാന വനിതാ കമ്മിഷൻ ആവശ്യപ്പെട്ടിരുന്നു. സിനിമാപ്രവർത്തകരുടെ സംഘടനയും രംഗത്തെത്തിയിരുന്നു. തുടർന്ന് രമ്യ സിറ്റി പോലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിലാണ് നടപടിയുണ്ടായത്.
SUMMARY: Cyber attack on actress Ramya; Two more people were arrested
തിരുവനന്തപുരം: മുട്ടട വാർഡില്‍ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന് മത്സരിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ട് നീക്കിയ നടപടി റദ്ദാക്കി. വോട്ടര്‍…
കൊച്ചി: ശബരിമലയിലെ സ്‌പോട്ട് ബുക്കിങ്ങില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ഹൈക്കോടതി. ബുക്കിങ് ഇരുപതിനായിരത്തില്‍ നിന്ന് അയ്യായിരമാക്കി കുറച്ചു. തിങ്കളാഴ്ച വരെയാണ് നിയന്ത്രണം.…
കോഴിക്കോട്: കുന്ദമംഗലം പതിമംഗലത്ത് മിനിവാന്‍ സ്‌കൂട്ടറിലിടിച്ച് കോളജ് വിദ്യാര്‍ഥിനി മരിച്ചു. നരിക്കുനി ആരാമ്പ്രത്ത് താമസിക്കുന്ന ബാലുശ്ശേരി ഏകരൂര്‍ സ്വദേശി വഫ…
ഡൽഹി: മുൻ മഹാരാഷ്ട്ര മന്ത്രി ബാബ സിദ്ദിഖി വധക്കേസിലെ മുഖ്യപ്രതികളിലൊരാളും അധോലോക നായകൻ ലോറൻസ് ബിഷ്ണോയിയുടെ ഇളയ സഹോദരനുമായ അൻമോല്‍…
മലപ്പുറം: അരീക്കോട് മകളെ ബലാത്സംഗം ചെയ്ത കേസില്‍ പിതാവിന് വിവിധ വകുപ്പുകളിലായി 178 വർഷം കഠിന തടവ്. പതിനൊന്ന് വയസുകാരിയെ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരേ സമയം തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഡ്രഗ്‌സ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനകളില്‍ 2…