ബെംഗളൂരു: സൈബർ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രാജ്യത്തെ ആദ്യ സൈബർ കമാൻഡ് സെന്റർ ബെംഗളൂരുവിൽ തുറന്നു. സംസ്ഥാനത്തുടനീളമുള്ള സൈബർ കുറ്റകൃത്യങ്ങളുടെ വർധനവ് പരിഹരിക്കുകയാണ് സംരംഭത്തിന്റെ ലക്ഷ്യം. സൈബർ തട്ടിപ്പ്, ഹാക്കിംഗ്, ഐഡന്റിറ്റി മോഷണം, ഓൺലൈൻ ബ്ലാക്ക്മെയിലിങ്, സെക്‌സ്‌ടോർഷൻ, ഡീപ്ഫേക്ക് സംബന്ധമായ കുറ്റകൃത്യങ്ങൾ, ഡാറ്റാ ലംഘനങ്ങൾ എന്നിവയുൾപ്പെടെയുള്ള ഡിജിറ്റൽ ഭീഷണികളിൽ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കാനാണ് പദ്ധതിയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട സൈബർ കുറ്റകൃത്യങ്ങളിൽ ഏകദേശം 20 ശതമാനം കർണാടകയിലാണ്. സൈബർ കമാൻഡ് ഡയറക്ടർ ജനറൽ റാങ്കിലുള്ള ഒരു ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരിക്കും പ്രവർത്തിക്കുക. സംസ്ഥാനത്തുടനീളമുള്ള 43 സിഇഎൻ (സൈബർ, ഇക്കണോമിക്, നാർക്കോട്ടിക്) പോലീസ് സ്റ്റേഷനുകൾ ഇനിമുതൽ നിയുക്ത സൈബർ കുറ്റകൃത്യ യൂണിറ്റുകളായി പ്രവർത്തിക്കും.
TAGS: KARNATAKA | CYBER CRIME
SUMMARY: Karnataka sets up India’s first Cyber Command Centre to tackle surge in cybercrimes
ബെംഗളൂരു: കുടക് ജില്ലയിലെ സിദ്ധാപുരയ്ക്ക് സമീപം കാറിനുള്ളിൽ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. ഹരിയാന സ്വദേശിനിയായ നങ്കിദേവി…
കോഴിക്കോട്: ട്രെയിനിൽ ആഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതികൾ പിടിയിൽ. 50 ലക്ഷം രൂപയോളം വില വരുന്ന സ്വർണ, ഡയമണ്ട് ആഭരണങ്ങളാണ്…
ബെംഗളൂരു: കർണാടകയിലെ യാദ്ഗിറിൽ സർക്കാർ ഉദ്യോഗസ്ഥയെ കാർ തടഞ്ഞ് വെട്ടിക്കൊന്നു. സാമൂഹിക ക്ഷേമ വകുപ്പിലെ സെക്കൻഡ് ഡിവിഷൻ അസിസ്റ്റന്റായ അഞ്ജലി…
ബെംഗളൂരു: എം.എസ് പാളയ സിംഗാപുര ശ്രീഅയ്യപ്പ ക്ഷേത്രത്തിൽ മണ്ഡല മകരവിളക്ക് മഹോത്സവം നവംബർ 16 മുതൽ ജനുവരി 14 വരെ…
തിരുവനന്തപുരം: പാചകവാതകവുമായി വന്ന ലോറി മറിഞ്ഞ് വാതക ചോർച്ചയുണ്ടായത് പരിഭ്രാന്തി പരത്തി.തെങ്കാശി പാതയിൽ ചുള്ളിമാനൂരിനു സമീപമുണ്ടായ അപകടത്തെ തുടർന്ന് പ്രദേശത്തെ…
ബെംഗളൂരു: സമകാലികതയുടെ ഏറ്റവും ശക്തവും സൂക്ഷ്മവുമായ വായനയും മാറ്റത്തിന്റെ പ്രേരകശക്തിയുമാകാൻ കഥകൾക്ക് കഴിയേണ്ടതുണ്ടെന്ന് എഴുത്തുകാരൻ സുരേഷ് കോടൂർ അഭിപ്രായപ്പെട്ടു. പലമ…