സൈബർ തട്ടിപ്പ്: മൂന്ന് മലയാളികൾ പിടിയിൽ

ബെംഗളൂരു: സൈബർ തട്ടിപ്പ് കേസുകളില്‍ കോഴിക്കോട്, എറണാകുളം സ്വദേശികളായ മൂന്നുപേരെ മംഗളൂരു പോലീസ് കേരളത്തിൽ നിന്ന് അറസ്റ്റ് ചെയ്തു. സി.ബി.ഐ. ഉദ്യോഗസ്ഥൻ എന്ന വ്യാജേന മംഗളൂരു കാവൂർ സ്വദേശിയിൽനിന്ന് 68 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ എറണാകുളം സൗത്ത് തൻയേൽ വീട്ടിൽ ടി.എച്ച്. മുഹമ്മദ് നിസാ(33)റിനെയും മറ്റൊരു കേസിൽ കോഴിക്കോട് തിരുവണ്ണൂർ സ്വദേശി കെ.പി. സാഹിൽ (20), കൊയിലാണ്ടി മാപ്പിളവീട്ടിൽ മുഹമ്മദ് നഷാത്ത് (20) എന്നിവരെയുമാണ് കാവൂര്‍ പോലീസ് പിടികൂടിയത്.

സി.ബി.ഐ. ഉദ്യോഗസ്ഥനാണെന്നു പറഞ്ഞ് ഒരാളെ വിളിച്ച് മയക്കുമരുന്നു കേസുകളിലും മറ്റും ഉൾപ്പെട്ടിട്ടുണ്ടെന്നും കേസിൽനിന്ന് ഒഴിവാക്കണമെങ്കിൽ പണം തരണമെന്നും പറഞ്ഞാണ് മുഹമ്മദ് നിസാര്‍ തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. ആറ് സൈബർ കേസുകളിൽ ഇയാൾ പ്രതിയാണെന്നും  പോലീസ് പറഞ്ഞു.

വ്യാജ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക നിക്ഷേപിക്കാൻ പ്രേരിപ്പിച്ച് സാഹിലും നഷാത്തും ചേര്‍ന്ന് 90 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നുവെന്നും നാല് സൈബർ ക്രൈം കേസുകൾ ഇവർക്കെതിരേ നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
<BR>
TAGS : CYBER FRAUD
SUMMARY : Cyber ​​fraud: Three Malayalis arrested

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഈഴവ-തിയ്യ പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മിഷൻ രൂപവത്കരിക്കണം -വെള്ളാപ്പള്ളി

ബെംഗളൂരു: ഈഴവ-തിയ്യ വിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പഠിച്ച് പരിഹാരം...

ഇൻജറി ടൈമിൽ ഗോൾ; ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് കാനഡ പ്രീ-ക്വാർട്ടറിൽ

ലോസാഞ്ചലസ്: ഫിഫ ലോകകപ്പിൽ ദക്ഷിണാഫ്രിക്കയുടെ കുതിപ്പ് അവസാനിപ്പിച്ച് കാനഡ പ്രീക്വാർട്ടറിൽ. റൗണ്ട്...

പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു

കോട്ടയം: എരുമേലിയിൽ പാറമടക്കുളത്തിൽ മുങ്ങി രണ്ട് വിദ്യാർഥികൾ മരിച്ചു. കൊടുത്തോട്ടം സ്വദേശികളായ...

കല ‘ഓണോത്സവം’ ഒക്ടോബർ 4-ന്; സ്വാഗതസംഘം രൂപവത്കരിച്ചു 

ബെംഗളൂരു: കല വെൽഫെയർ അസോസിയേഷൻ ഓണോത്സവം- കല സാന്ത്വനം ഒക്ടോബർ 4-ന്...

വെനസ്വേല ഭൂചലനം: അര്‍ജന്റീന ഫുട്‌ബോളറുടെ ഭാര്യയും മക്കളും മരിച്ചു

കാരക്കാസ്: വെനസ്വേലയിലുണ്ടായ ഇരട്ടഭൂകമ്പത്തിൽ അർജന്റീനിയൻ ഫുട്ബാൾ താരത്തിന്റെ ഭാര്യയും മക്കളും കൊല്ലപ്പെട്ടു....

റീല്‍സ് ചിത്രീകരണത്തിനിടെ കുന്നില്‍ നിന്നും താഴേക്ക് വീണ് കോളേജ് അധ്യാപകന് പരുക്ക്

ബെംഗളൂരു: റീല്‍സ് ചിത്രീകരണത്തിനിടെ കുന്നില്‍ നിന്നും വീണ് കോളേജ് അധ്യാപകന് പരുക്കേറ്റു.തുമകുരുവിലെ...

ഉഡുപ്പി ജില്ലാ കോടതിയിൽ വീണ്ടും ബോംബ് ഭീഷണി

ബെംഗളൂരു: ഉഡുപ്പി ജില്ലാ കോടതിക്ക് ഇമെയിൽ വഴി വീണ്ടും വ്യാജ ബോംബ്...

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; അഡ്വ. എ. സന്തോഷ് കുമാർ സ്പെഷ്യൽ പ്രോസിക്യൂട്ടർ, ഗീനാ കുമാരിയെ മാറ്റി

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ ഇ​ഡി...

Related Articles

Popular Categories