Categories: KARNATAKATOP NEWS

സൈബർ സുരക്ഷ; 40,000 പേർക്ക് പരിശീലനം നൽകും

ബെംഗളൂരു: സംസ്ഥാനത്ത് 40,000 പേർക്ക് സൈബർ സുരക്ഷ പരിശീലനം നൽകുന്ന പദ്ധതിയുമായി കർണാടക സർക്കാർ. ബിരുദധാരികൾക്കും അവസാനവർഷ ബിരുദവിദ്യാർഥികൾക്കുമാണ് പരിശീലനം നൽകുക. ഇതിനായി സൈബർ സുരക്ഷ പരിശീലന രംഗത്ത് പ്രവർത്തിക്കുന്ന അമേരിക്കൻ കമ്പനിയായ സിസ്കോയുമായി സംസ്ഥാന സര്‍ക്കാര്‍ കരാർ ഒപ്പിട്ടു. സൈബർസുരക്ഷാപ്രവർത്തനത്തിൽ ആഴത്തിലുള്ള അറിവും പ്രായോഗിക നൈപുണിയും നേടിക്കൊടുക്കാനുള്ള പരിശീലന കോഴ്‌സാണ് നടപ്പാക്കുകയെന്ന് ഐ.ടി.-ബി.ടി. മന്ത്രി പ്രിയങ്ക് ഖാർഗെ അറിയിച്ചു.

തിരഞ്ഞെടുക്കപ്പെടുന്നവരിൽ പകുതി വനിതകളായിരിക്കും. സംസ്ഥാനത്ത് വർധിച്ചുവരുന്ന സൈബർ തട്ടിപ്പ്, സൈബർ കുറ്റകൃത്യങ്ങള്‍ എന്നിവയ്ക്കെതിരെ അവബോധം സൃഷ്ടിക്കുക, ഇവയെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ ജനങ്ങൾക്കിടയില്‍ എത്തിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.

സൈബർ സുരക്ഷാ നയം നടപ്പിലാക്കുന്നതിനായി സംസ്ഥാന സർക്കാർ അടുത്ത അഞ്ച് വർഷത്തേക്ക് 103.87 കോടി രൂപ നീക്കിവെച്ചതായി പ്രിയങ്ക് ഖാർഗെ പറഞ്ഞു. ഐടി, ബിടി, സയൻസ് ആൻഡ് ടെക്നോളജി വകുപ്പുകളുടെ ബജറ്റ് വിഹിതം വഴി ഇത് നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.
<BR>
TAGS : CYBER SECURITY | KARNATAKA
SUMMARY : cyber security; 40000 people will be trained

Savre Digital

Recent Posts

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ വലിയ കുറവ്. ഇന്ന് ഗ്രാമിന് 175 രൂപ കുറഞ്ഞ് 11,995 രൂപയിലാണ് വ്യാപാരം. പവന്‍ വില…

22 minutes ago

ഏറന്നൂര്‍ മനയില്‍ ഇഡി പ്രസാദ് ശബരിമല മേല്‍ശാന്തി; മുട്ടത്തുമഠം എംജി മനു മാളികപ്പുറം മേല്‍ശാന്തി

പത്തനംതിട്ട: വരും വര്‍ഷത്തേക്കുള്ള ശബരിമലയിലെ മേല്‍ശാന്തിയായ് ചാലക്കുടി കൊടകര വാസുപുരം മറ്റത്തൂർകുന്ന് ഏറന്നൂർ മനയില്‍ നിന്നുള്ള ഇഡി പ്രസാദ് നമ്പൂതിരിയെ…

1 hour ago

അഫ്ഗാനിസ്ഥാനില്‍ പാക് വ്യോമാക്രമണം; മൂന്ന് അഫ്ഗാന്‍ ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പാക്റ്റിക പ്രവിശ്യയിൽ പാക്കിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടു. അടുത്ത മാസം പാക്കിസ്ഥാനും ശ്രീലങ്കയും…

2 hours ago

മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു: പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു. സെക്കൻഡില്‍ 1400 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ…

2 hours ago

ഹെബ്ബാൾ ജംക്‌ഷനിലെ പുതിയ സർവീസ് റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തു

ബെംഗളൂരു: ഹെബ്ബാൾ ജംക്ഷനിൽ പുതുതായി നിർമിച്ച സർവീസ് റോഡ് ഗതാഗതത്തിനു തുറന്നുകൊടുത്തു. ജക്കൂർ ഭാഗത്തു നിന്നു യെലഹങ്കയിലേക്കുള്ള റോഡാണ് ഇന്നലെ…

3 hours ago

മന്ത്ര മലയാളി അസോസിയേഷന്‍ ഓണാഘോഷം

ബെംഗളൂരു: മന്ത്ര മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അമൃത ഇന്റർനാഷണൽ വിദ്യാലയം സംഘടിപ്പിച്ച 'ഓണാരവം 2025’ ഓണാഘോഷം കൊടത്തിയിലെ സി.ബി.ആർ. കൺവെൻഷൻ…

3 hours ago