LATEST NEWS

ഡിറ്റ് വാ ചുഴലിക്കാറ്റ്; തമിഴ്നാട്ടിൽ വിവിധ ജില്ലകളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും നാളെ അവധി

ചെന്നൈ: ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ മഴ തുടരുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലെ വിവിധ ജില്ലകളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും നാളെ അവധി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപേട്ട് ജില്ലാ കലക്ടർമാരാണ് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചത്.

പ്രാദേശിക കാലാവസ്ഥാ കേന്ദ്രത്തിന്റെ (ആർഎംസി) മുന്നറിയിപ്പ് കണക്കിലെടുത്താണ് തീരുമാനം. നിലവിലുള്ള പ്രതികൂല കാലാവസ്ഥാ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ അവധി പ്രഖ്യാപിക്കുകയായിരുന്നു. അണ്ണാ സർവകലാശാലയും മദ്രാസ് സർവകലാശാലയും സെമസ്റ്റർ പരീക്ഷകൾ മാറ്റിവച്ചു. വിദ്യാർഥികളുടെയും ജീവനക്കാരുടെയും സുരക്ഷാ ആശങ്കകൾ കണക്കിലെടുത്താണ് പരീക്ഷ മാറ്റുന്നതെന്ന് സർവകലാശാലകൾ വ്യക്തമാക്കി. പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.
SUMMARY: Cyclone Dit Vaa; Schools and colleges in various districts of Tamil Nadu to remain closed tomorrow

NEWS DESK

Recent Posts

ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് 3 വിദ്യാർഥികൾ മരിച്ചു

ബെംഗളൂരു: ദേവനഹള്ളി ബൈച്ചാപൂരിനടുത്തുള്ള അഗലകോയ്ക്ക് സമീപം ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് 3 വിദ്യാർഥികൾ മരിച്ചു. ഹുൻസമാരനഹള്ളിയിലെ സ്വകാര്യ കോളജ്…

15 seconds ago

മുൻമന്ത്രി ഭീമണ്ണ ഖാൻഡ്രെ അന്തരിച്ചു

ബെംഗളൂരു: സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാവും സ്വാതന്ത്ര്യസമരസേനാനിയും മുൻമന്ത്രിയുമായ ഭീമണ്ണ ഖാൻഡ്രെ (102) അന്തരിച്ചു.  വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന്…

11 minutes ago

സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കൽ; ഇൻഡിഗോ വിമാനത്തിന് 22.20 കോടി രൂപ പിഴയിട്ട് ഡിജിസിഎ

ന്യൂഡൽഹി: വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയതിന് വിമാനക്കമ്പനിയായ ഇൻഡി​ഗോയ്ക്ക് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) 22.2 കോടി…

9 hours ago

ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ചില്ല; ആറ് പിജി സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി

ബെംഗളൂരു: ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തതിന്റെ പേരിൽ ബെംഗളൂരുവില്‍ ആറ് പേയിംഗ് ഗസ്റ്റ് (പിജി) സ്ഥാപനങ്ങള്‍ സെൻട്രൽ സിറ്റി കോർപ്പറേഷൻ സീൽ…

10 hours ago

ബെംഗളൂരു വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി

ബെംഗളൂരു: കെംപെഗൗഡ വിമാനത്താവള ടെർമിനലുകളിൽ മനുഷ്യ ചാവേർ ബോംബറും ആർ‌ഡി‌എക്സ് ഐ‌ഇഡികളും ഉപയോഗിച്ചുള്ള സ്ഫോടനങ്ങൾ ഉണ്ടാകുമെന്ന് ഭീഷണി. ഇമെയിലിലാണ് ബോംബ്…

10 hours ago

ഐ.എം.പി.എസ് ഇടപാടുകൾക്ക് സ​ർ​വീ​സ് ചാർജ് ഈടാക്കാനൊരുങ്ങി എസ്ബിഐ

മുംബൈ: ഇന്റർനെറ്റ് ബാങ്കിങ് വഴിയുള്ള ഐ.എം.പി.എസ് (ഇമ്മീഡിയറ്റ് പേമെന്റ് സർവിസ്) ഇടപാടുകൾക്ക് സർവിസ് ചാർജ് ഈടാക്കാനൊരുങ്ങി എസ്.ബി.ഐ. നിലവിൽ അഞ്ചു…

11 hours ago