LATEST NEWS

ഡിറ്റ് വാ ചുഴലിക്കാറ്റ്; ത​മി​ഴ്നാ​ട്ടിൽ ക​ന​ത്ത മ​ഴ, കൃഷിയിടങ്ങളിലും നിരവധി വീടുകളിലും വെള്ളം കയറി, മൂന്ന് സംസ്ഥാനങ്ങളില്‍ അതിജാഗ്രതാ മുന്നറിയിപ്പ്

ചെന്നൈ: ശ്രീലങ്കയിൽ കനത്ത നാശം വിതച്ച ഡിറ്റ് വാ ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തേക്ക് അടുക്കുന്നതിന്റെ പശ്ചാത്തലത്തിൽ തീരദേശവാസികൾക്ക് അതിജാഗ്രതാ മുന്നറിയിപ്പ് നൽകി ഇന്ത്യൻ കാലാവസ്ഥ വകുപ്പ് (ഐഎംഡി). ഇതിന്റെ ഭാഗമായി തമിഴ്‌നാട്, ആന്ധ്ര, പുതുച്ചേരി എന്നിവിടങ്ങളിൽ ഐഎംഡി റെഡ് അലർട്ട് പ്രഖ്യാപിച്ചു. തമിഴ്നാട്ടിൽ കനത്ത മഴയാണ് പെയ്യുന്നത്. ഏക്കറുകണക്കിന് കൃഷിയിടങ്ങളിലും നിരവധി വീടുകളിലും വെള്ളം കയറി. ചുഴലിക്കാറ്റ് തമിഴ്നാട് തീരം തൊടില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി. ചെന്നൈ വിമാനത്താവളത്തിൽ നിന്നുള്ള 47 വിമാനസർവീസുകൾ റദ്ദാക്കിയുട്ടുണ്ട്.

ഡിറ്റ് വാ ചുഴലിക്കാറ്റ് കടലോര മേഖലയിലെ 25 കിലോമീറ്റർ അടുത്തുവരെ മാത്രം എത്തും. അതിന് ശേഷം ദുർബലമാകും. കാറ്റിന്റെ മധ്യഭാഗം കടലിൽ തന്നെ തുടരും. ഡിറ്റ് വ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ നാളെ അഞ്ച് ജില്ലകളിൽ ശക്തമായ കാറ്റ് വീശും. ചെന്നൈ, ചെങ്കൽപേട്ട്, തിരുവള്ളൂർ,വില്ലുപുരം, കടലൂർ ജില്ലകളിൽ മണിക്കൂറിൽ എൺപത് കിലോമീറ്റർ വേഗത്തിലാണ് കാറ്റ് വീശുകയെന്നാണ് ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

SUMMARY: Cyclone Ditwah; Heavy rain in Tamil Nadu

NEWS DESK

Recent Posts

ജമ്മു കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു 21 മരണം; നിരവധി പേര്‍ക്ക് പരുക്ക്

ശ്രീനഗർ: ജമ്മു കശ്മീരിലെ ഉധംപൂര്‍ ജില്ലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ 21 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക്…

40 minutes ago

ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം: അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു

പാലക്കാട്: ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു. ഞായറാഴ്ച രാത്രി എട്ടിനുണ്ടായ സംഭവത്തില്‍ വടകരപ്പതി കൗണ്ടന്നൂരിൽ…

1 hour ago

കുംഭമേള വൈറല്‍ പെണ്‍കുട്ടി ഗര്‍ഭിണി; പോലീസിന് മുന്നില്‍ ഉടൻ ഹാജരാകാനാകില്ലെന്ന് ഭര്‍ത്താവ്

കൊച്ചി: കുംഭമേള വൈറല്‍ താരം ഗര്‍ഭിണിയാണെന്നും ഉടന്‍ പോലീസിന് മുന്നില്‍ ഹാജരാകാനാകില്ലെന്നും ഭര്‍ത്താവ് ഫര്‍മാന്‍ ഖാന്‍. പ്രായപൂര്‍ത്തിയാകാത്ത മകളെ തെറ്റിദ്ധരിപ്പിച്ച്…

2 hours ago

സ്വര്‍ണവിലയിൽ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 360 രൂപയാണ് കുറഞ്ഞത്. 1,13,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന്…

3 hours ago

മൂവാറ്റുപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

മുവാറ്റുപുഴ: മുവാറ്റുപുഴ ആവോലിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാർഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. വാഴക്കുളം വെട്ടിക്കാട്ടുകുടി സന്തോഷിന്റെ മകന്‍ പ്ലസ്‌ടു…

5 hours ago

നിയന്ത്രണംവിട്ട ലോറി കാറിലും ബൈക്കിലും ബസ്സിലുമിടിച്ച് നാലുപേർ മരിച്ചു

ബെംഗളൂരു: നിയന്ത്രണംവിട്ട ചരക്കുലോറി ബസ്, കാർ, 5 ബൈക്കുകൾ എന്നിവയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ 4 പേർ മരിച്ചു. 25 പേർക്കു…

5 hours ago