LATEST NEWS

‘മോൻത’ ചുഴലിക്കാറ്റ്; മൂന്ന് സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, അതീവ ജാഗ്രത

ന്യൂഡല്‍ഹി: ബംഗാൾ ഉൾക്കടലിൽ ‘മോൻതാ’ ചുഴലിക്കാറ്റ് രൂപപ്പെട്ടതോടെ വിവിധ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത. ആന്ധ്ര പ്രദേശിലും ഒഡിഷയിലെ തെക്കൻ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. തമിഴ്‌നാട്, ആന്ധ്ര, ഒഡിഷ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കനത്ത മഴ, അതിവേഗ കാറ്റ്, വെള്ളപ്പൊക്ക സാധ്യത എന്നിവയെക്കുറിച്ചും സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുണ്ട്. ശക്തി പ്രാപിച്ച ചുഴലിക്കാറ്റ് കരയിലേക്ക് വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചതിനെ തുടർന്നാണ് നടപടി.

നിലവിൽ ആന്ധ്രയുടെ തീര​ത്തേക്ക് അതിവേഗം നീങ്ങുന്ന ചുഴലിക്കാറ്റ് ഈ വർഷത്തിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിരുന്നു.

ഇതേതുടർന്ന് തമിഴ്‌നാട്, ആന്ധ്ര, ഒഡിഷ സംസ്ഥാനങ്ങളിലെ അധികൃതർ വലിയ തോതിലുള്ള തയാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ട്. തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികളും താമസക്കാരും വീടിനുള്ളിൽ തന്നെ തുടരാനും കടലിൽ പോകുന്നത് ഒഴിവാക്കാനും നിർദേശമുണ്ട്.

നാളെ രാവിലെ തീവ്ര ചുഴലിക്കാറ്റ് ആയി മാറുന്ന മോൻത, വൈകീട്ടോടെ പരമാവധി 110 കിലോമീറ്റർ വേഗത്തിൽ ആന്ധ്രാ തീരത്തെ മച്ചിലിപട്ടണത്തിനും കലിംഗ പട്ടണത്തിനും ഇടയിൽ കക്കിനടയുടെ സമീപം കര തൊടുമെന്നാണ് കാലാവസ്ഥാ പ്രവചനം. ആന്ധ്രയിലും തെക്കൻ ഒഡിഷയിലും തമിഴ്നാട്ടിലെ വടക്കൻ ജില്ലകളിലും രാവിലെ തുടങ്ങിയ മഴയ്ക്കു ശമനമായിട്ടില്ല.
SUMMARY: Cyclone ‘Montha’; Holiday for educational institutions in three states tomorrow, extreme caution

NEWS DESK

Recent Posts

പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​നാ​ണ് സ​ർ​ക്കാ​ർ, മു​ട​ക്കു​ന്ന​വ​രു​ടെ കൂ​ടെ​യ​ല്ല: പ​രോ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി

ആലപ്പുഴ: പി.എം ശ്രീ വിഷയത്തിൽ സിപിഐയെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതികൾ നടപ്പാക്കുന്നതിനാണ് സർക്കാർ എന്നും മുടക്കുന്നവരുടെ…

1 hour ago

പിഎം ശ്രീ; ബുധനാഴ്ച യുഡിഎസ്എഫ് പഠിപ്പ് മുടക്ക്

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ബുധനാഴ്ച സംസ്ഥാനത്ത് യുഡിഎസ്എഫ് പഠിപ്പ്മുടക്ക്. സംസ്ഥാന വ്യാപക പഠിപ്പ് മുടക്ക് സമരവും അന്നേ…

1 hour ago

കാസറഗോഡ്‌ പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു, ഏതാനും​പേർക്ക് ഗുരുതര പരുക്ക്

കാസറഗോഡ്‌: സീതാംഗോളിക്ക് സമീപം അനന്തപുരയിലെ പ്ലൈവുഡ് ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. ഏതാനും ​പേർക്ക് ഗുരുതരമായി പരുക്കേറ്റു. അസം സിംഗ്ലിമാര…

2 hours ago

കനത്ത മഴ: തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

തൃശൂർ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഒക്ടോബർ 28) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ…

2 hours ago

കേരളസമാജം ബെംഗളൂരു നോര്‍ത്ത് വെസ്റ്റ് വടംവലി മത്സരം; എവര്‍ഷൈന്‍ കൊണ്ടോട്ടി ചാമ്പ്യന്‍മാര്‍

ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോര്‍ത്ത് വെസ്റ്റ്, ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അന്തര്‍സംസ്ഥാന വടംവലി മത്സരം കാര്‍ഗില്‍ എക്യുപ്‌മെന്റ്‌സ് എം.ഡി എം.…

3 hours ago

നോർക്ക അപേക്ഷകൾ കൈമാറി

ബെംഗളൂരു: സുല്‍ത്താന്‍പാളയ സെൻറ് അൽഫോൻസാ ഫൊറോനാ ചർച്ച് അസോസിയേഷൻന്റെ നേതൃത്വത്തിൽ സമാഹരിച്ച എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡിനുള്ള അപേക്ഷകൾ പിതൃവേദി പ്രസിഡന്റ്…

4 hours ago