Categories: LATEST NEWS

ദുര്‍ബലനായ എതിരാളിയെന്ന് പരിഹാസം; ഒടുവില്‍ കാള്‍സന് ചെസ് ബോര്‍ഡില്‍ മറുപടി നല്‍കി ഡി ഗുകേഷ്

സബ്രെഗ്: തന്നെ ദുർബലനായ കളിക്കാരനെന്നു വിളിച്ച്‌ മണിക്കൂറുകള്‍ക്കുള്ളില്‍ ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാള്‍സന് ചെസ് ബോർഡില്‍ തന്നെ മറുപടി നല്‍കി ലോക ചെസ് ചാമ്പ്യാൻ ഡി. ഗുകേഷ്. ലോക ചാമ്പ്യന്‍ ഗുകേഷ് രണ്ടാം തവണയും കാള്‍സണെ പരാജയപ്പെടുത്തിയിരിക്കുകയാണ്.ക്രൊയേഷ്യയിലെ സാഗ്രേബില്‍ വെച്ച്‌ നടക്കുന്ന ഗ്രാന്‍ഡ് ചെസ് ടൂര്‍ സൂപ്പര്‍ യുണൈറ്റഡ് റാപിഡ് 2025 ലെ രണ്ടാം ദിനത്തിലെ ആറാം റൗണ്ടിലാണ് ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്ററായ ഗുകേഷ് കാള്‍സണെ പരാജയപ്പെടുത്തിയത്.

ആദ്യ ദിനവും മികച്ച വിജയത്തോടെയാണ് ഗുകേഷ് തുടക്കമിട്ടത്. ഉസ്‌ബെക്കിസ്ഥാന്റെ നോഡിര്‍ബെക് അബ്ദുസാത്തോറോവിനെ നാലാം റൗണ്ടിലും അഞ്ചാം റൗണ്ടില്‍ അമേരിക്കന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ഫാബിനോ കര്വാനയെയും പരാജയപ്പെടുത്തിയാണ് രണ്ടാം ദിനം നേരിടാന്‍ ഗുകേഷ് എത്തിയത്. മൂന്ന് ദിന റാപിഡ് സെക്ഷനില്‍ 10 പോയിന്റുകളുമായി ഫൈനലിലേക്ക് കടന്നിരിക്കുകയാണ് ഗുകേഷ്.

കാള്‍സണ് ആറ് പോയിന്റുകള്‍ മാത്രമാണ് നേടാനായത്. മൂന്ന് ഗെയിമുകള്‍ കൂടി ബാക്കി നില്‍ക്കെ, യാന്‍ ക്രിഷ്‌തോഫ് ഡൂഡയേക്കാള്‍ രണ്ട് പോയിന്റുകള്‍ മാത്രം പിന്നിലാണ് ഗുകേഷ്. 49 നീക്കങ്ങള്‍ നടത്തിയതിന് ശേഷമാണ് കാള്‍സണ്‍ പിന്മാറിയത്. ടൂര്‍ണമെന്റിലെ തുടര്‍ച്ചയായ അഞ്ചാമത്തെ വിജയമാണ് ഗുകേഷിന്റേത്. ഗുകേഷ് ടൂര്‍ണമെന്റിലെ ഏറ്റവും മോശം ഗെയിമര്‍ ആണെന്ന പരാമര്‍ശം നടത്തിയതിന് തൊട്ടുപിന്നാലെ നടന്ന മത്സരത്തിലാണ് കാള്‍സണ്‍ പരാജയപ്പെട്ടത്.

‘ഗുകേഷ് ഇതുപോലെ ഒരു ടൂര്‍ണമെന്റില്‍ എന്തെങ്കിലും നേട്ടമുണ്ടാക്കുമെന്ന് കരുതാൻ അദ്ദേഹം ഇതുവരെ ഒന്നും ചെയ്തിട്ടില്ല,’ എന്നായിരുന്നു കാള്‍സണ്‍ പറഞ്ഞത്. ഇത്തരം ഗെയിമുകളില്‍ മികച്ച കളിക്കാരനാണെന്ന് ഗുകേഷ് ഇനിയും തെളിയിക്കേണ്ടിയിരിക്കുന്നു എന്നും ഗുകേഷിന് നന്നായി കളിക്കാന്‍ സാധിക്കട്ടെ എന്നും കാള്‍സണ്‍ പറഞ്ഞു.

SUMMARY: D Gukesh finally responds to Carlsen on the chess board after being mocked as a weak opponent

NEWS BUREAU

Recent Posts

അതിരപ്പിള്ളിയില്‍ നിര്‍ത്തിയിട്ട കാര്‍ തകര്‍ത്ത് കാട്ടാനക്കൂട്ടം

തൃശൂർ: അതിരപ്പിള്ളി വാച്ചുമരത്ത് നിർത്തിയിട്ടിരുന്നകാർ കാട്ടാനക്കൂട്ടം തകർത്തു. ഓടിക്കൊണ്ടിരിക്കെ തകരാറിലായതിനെ തുടർന്ന് അങ്കമാലി സ്വദേശി നിർത്തിയിട്ട കാറാണ് കാട്ടാനക്കൂട്ടം തകർത്തത്.…

20 minutes ago

അയർലൻഡിൽ മലയാളിയെ മരിച്ചനിലയിൽ കണ്ടെത്തി

ഡബ്ലിന്‍: കൗണ്ടി കാവനിലെ ബെയിലിബൊറോയില്‍ താമസിച്ചിരുന്ന കോട്ടയം ചാന്നാനിക്കാട് പാച്ചിറ സ്വദേശി ജോണ്‍സണ്‍ ജോയിയെ (34) വീട്ടില്‍ മരിച്ച നിലയില്‍…

36 minutes ago

മാഞ്ചസ്റ്റര്‍ ജൂതദേവാലയത്തില്‍ നടന്നത് ഭീകരാക്രമണം; കൊല്ലപ്പെട്ടത് രണ്ട് പേര്‍, സംഭവം ജൂതരുടെ പുണ്യദിനത്തില്‍

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലെ ജൂതദേവാലയത്തില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഓടിച്ചുകയറ്റിയ സംഭവം ഭീകരാക്രമണമെന്ന് പോലീസ് സ്ഥിരീകരിച്ചു. രണ്ട് പേര്‍ കൊല്ലപ്പെടുകയും നാല്…

48 minutes ago

ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ ഭാഗവത സമീക്ഷാസത്രത്തിന് ഇന്ന് തുടക്കം

ബെംഗളൂര: ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ ഭാഗവത സമീക്ഷാസത്രത്തിന് ഇന്ന് മുതല്‍ തുടക്കമാകും. രാവിലെ ഒൻപതിന് ഭാഗവത മാഹാത്മ്യ പാരായണം. തുടർന്ന് ഭദ്രദീപ…

2 hours ago

ബിഎംടിസി സര്‍വീസുകള്‍ സമീപ ജില്ലകളിലേക്കും വ്യാപിപ്പിക്കും; സര്‍വീസ് ദൂരപരിധി 40 കിലോമീറ്റർ വരെയാക്കും

ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ പൊതുഗതാഗത സംവിധാനമായ ബെംഗളൂരു മെട്രോപ്പൊലിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (ബിഎംടിസി) സമീപജില്ലകളെ കൂടി ഉള്‍പ്പെടുത്തി കൂടുതൽ സർവീസുകൾ…

2 hours ago

ഛത്തീസ്ഗഡിൽ103 മാവോയിസ്റ്റുകൾ കീഴടങ്ങി, തലയ്ക്ക് ഒരു കോടി പ്രഖ്യാപിച്ച 49 മാവോയിസ്റ്റുകളും കൂട്ടത്തിൽ

ഛത്തീസ്ഗഡ്: ബിജാപൂർ ജില്ലയിൽ 103 മാവോയിസ്റ്റുകൾ സുരക്ഷാ സേനകൾക്ക് മുന്നിൽ കീഴടങ്ങി. കീഴടങ്ങിയ മാവോയിസ്റ്റുകളിൽ 49 പേർ തലയ്ക്ക് ഒരു…

3 hours ago