Categories: KARNATAKATOP NEWS

പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്തതിനെതിരെ പരാതി നൽകി; ദളിത് കുടുംബത്തിന് ഭ്രഷ്ട്

ബെംഗളൂരു: പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ ഉയർന്ന ജാതിയിൽപെട്ടയാൾക്കെതിരെ പരാതി നൽകിയതിന് ദളിത് കുടുംബത്തിന് ഭ്രഷ്ട്. യാദ്ഗിർ ജില്ലയിലെ ഹുനസാഗി താലൂക്കിലാണ് സംഭവം. പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ബലാത്സംഗ വിവരം കുടുംബം അറിയുന്നത്. ഇതോടെ കുട്ടിയുടെ കുടുംബം പോലീസിൽ പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചൂണ്ടിക്കാട്ടി പരാതി നൽകുകയായിരുന്നു.

ഉയർന്ന ജാതിയിൽപ്പെട്ട യുവാവാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഉയർന്ന ജാതിയിൽ പെട്ട നേതാക്കൾ ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും കുടുംബം തയ്യാറായില്ല. ഇതിൽ പ്രകോപിതരായാണ് കുടുംബത്തിന് ഇവർ വിലക്കേർപ്പെടുത്തിയത്. അവശ്യസാധനങ്ങൾ ഉൾപ്പെടെ വാങ്ങുന്നതിന് പോലും കുടുംബത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇത് തങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണെന്നും അരിയുൾപ്പെടെയുള്ള സാധനങ്ങൾ വാങ്ങാൻ ദൂരെയുള്ള കടകളിലേക്ക് പോകേണ്ടിവരികയാണെന്നും കുടുംബം പറഞ്ഞു.

ഇവരുടെ അയൽക്കാരായ 50 കുടുംബങ്ങൾക്ക് കൂടി ഭ്രഷ്ട് കൽപ്പിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് രണ്ട് കോളനികളിലായുള്ള 250 ഓളം ദളിതർക്ക് ക്ഷേത്രത്തിലും പൊതു സ്ഥലങ്ങളിലും പ്രവേശിക്കുന്നതിന് വിലക്കുണ്ട്. ദളിത്‌ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് പഠനത്തിനാവശ്യമായ പേനയും ബുക്കും ഉള്‍പ്പെടെയുള്ള സാധനങ്ങളും വാങ്ങാനാവില്ല.

കേസിൽ പ്രതിയായ ചന്ദ്രശേഖര്‍ ഹനമന്തരായയെ പോലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയും യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നു എന്നും പെണ്‍കുട്ടിക്ക് ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കിയിരുന്നതായും പോലീസ് പറഞ്ഞു. പെണ്‍കുട്ടി ഇപ്പോള്‍ അഞ്ച് മാസം ഗര്‍ഭിണിയാണ്.

അതേസമയം സംഭവത്തിൽ ആശങ്കയറിയിച്ച് ദളിത് സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.

TAGS: KARNATAKA | BOYCOTT
SUMMARY: Dalit families boycotted in Karnataka for Pocso case on upper caste man

Savre Digital

Recent Posts

ബെംഗളൂരുവിൽ ദമ്പതിമാരെ കാറിടിച്ച് കൊല്ലാൻ ശ്രമം; ടെക്കി അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരു ന്യൂ ബിഇഎൽ റോഡിൽ ദമ്പതിമാരെ കാറിടിച്ച് വീഴ്ത്തിയ സോഫ്റ്റ്‌വെയർ എഞ്ചിനീയറെ സദാശിവ നഗർ പോലീസ് അറസ്റ്റ് ചെയ്തു.…

2 hours ago

കാല്‍വഴുതി കയത്തില്‍ വീണു; കോളജ് വിദ്യാര്‍ഥി മുങ്ങിമരിച്ചു

ഇ​ടു​ക്കി: കുട്ടിക്കാനം തട്ടാത്തിക്കാനത്ത് പത്തൊമ്പതുകാരന്‍ കയത്തില്‍ മുങ്ങിമരിച്ചു. കുട്ടിക്കാനം മരിയന്‍ കോളജിലെ രണ്ടാം വര്‍ഷ ഇക്കണോമിക്‌സ് വിദ്യാര്‍ഥി കരിമ്പന്‍ സ്വദേശി…

2 hours ago

ഡല്‍ഹി സ്‌ഫോടനം: അല്‍ ഫലാഹ് സര്‍വകലാശാലക്ക് നാക് അംഗീകാരമില്ല

ന്യൂഡൽഹി: ഡൽഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയിൽ പരിശോധന ശക്തമാക്കി അന്വേഷണ സംഘം. സര്‍വകലാശാലക്ക് നാക് (നാഷണല്‍ അസെസ്‌മെന്റ്…

2 hours ago

ഡല്‍ഹി സ്ഫോ​ട​നം; സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​കോ​പ​ന​പ​ര​മാ​യ പോ​സ്റ്റു​പ​ങ്കു​വ​ച്ച 15പേ​ർ അ​റ​സ്റ്റി​ൽ

ന്യൂ​ഡ​ൽ​ഹി: ഡല്‍ഹിയിലുണ്ടായ സ്ഫോ​ട​നവുമായി ബന്ധപ്പെട്ട് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​കോ​പ​ന​പ​ര​വും ആ​ക്ഷേ​പ​ക​ര​വു​മാ​യ പോ​സ്റ്റു​ക​ൾ പ​ങ്കു​വ​ച്ച 15പേ​ർ ആ​സാ​മി​ൽ അ​റ​സ്റ്റി​ലായി. റ​ഫി​ജു​ൽ അ​ലി (ബോം​ഗൈ​ഗാ​വ്),…

2 hours ago

കലബുറഗിയിലെ ചിറ്റാപൂരിൽ ആർഎസ്എസ് റൂട്ട് മാർച്ചിന് അനുമതി

ബെംഗളൂരു: കലബുറഗിയിലെ ചിറ്റാപൂരിൽ രാഷ്ട്രീയ സ്വയംസേവക സംഘ് (ആർ‌എസ്‌എസ്) സംഘടിപ്പിക്കുന്ന റൂട്ട് മാർച്ചിന് അനുമതി നൽകിയതായി കർണാടക സർക്കാർ വ്യാഴാഴ്ച…

3 hours ago

കോഴിക്കോട് കോർപ്പറേഷനിൽ സംവിധായകൻ വി എം വിനു കോൺഗ്രസ് സ്ഥാനാർത്ഥി

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. സംവിധായകന്‍ വി എം വിനു കല്ലായി ഡിവിഷനില്‍ നിന്ന് മത്സരിക്കും.…

4 hours ago