ബെംഗളൂരു: ധർമസ്ഥലയില്‍ നിരവധി സ്‌ത്രീകളെ കൊന്ന് കുഴിച്ചിടാൻ സഹായിച്ചെന്ന മുൻ ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തൽ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിച്ച് കർണാടക സർക്കാർ ഉത്തരവിറക്കി. നാലംഗ അന്വേഷണ സംഘത്തെയാണ് ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ സമഗ്രമായി അന്വേഷിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. പ്രണവ് മോഹന്തി ഐപിഎസാണ് എസ്ഐടി തലവൻ. ഡിഐജി എംഎൻ അനുചേത്, ഐപിഎസ് ഉദ്യോഗസ്ഥരായ എസ്‌കെ സൗമ്യലത, ജിതേന്ദ്ര കുമാർ ദയാമ എന്നിവർ അംഗങ്ങളാണ്.
ഏറെ കോളിളക്കമുണ്ടാക്കിയ വെളിപ്പെടുത്തല്‍ ആയിരുന്നിട്ടും കേസ് എസ്‌ഐ തലത്തിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. മുതിർന്ന അഭിഭാഷകരുടെ സംഘം മുഖ്യമന്ത്രി സിദ്ധരാമയ്യയെ സന്ദർശിച്ച് എസ്‌ഐടി വേണമെന്ന് നിവേദനം നൽകിയിരുന്നു.
SUMMARY: Dharmasthala: Karnataka government forms special investigation team
തിരുവനന്തപുരം: പ്രീ പോള്‍ സർവേ ഫലം പരസ്യപ്പെടുത്തിയ സംഭവത്തില്‍ തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥി ആർ.ശ്രീലേഖക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി. തിരുവനന്തപുരം…
തിരുവനന്തപുരം: നേരിയ ആശ്വാസമായി സ്വർണവില താഴുന്നു. ഇന്നലെ ഉയർന്ന വിലയില്‍ നിന്നുമാണ് ഇന്ന് ചെറുതായി പിന്നോട്ട് പോയത്. ഇത് നേരിയ…
കൊച്ചി: നടൻ മമ്മൂട്ടി ഇത്തവണയും തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യില്ല. വോട്ടർ പട്ടികയില്‍ പേര് ചേർത്തിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ മമ്മൂട്ടിയും…
ഭോപ്പാൽ: മധ്യപ്രദേശിൽ 33 കെവി വൈദ്യുത ലൈനിൽ തട്ടി പരിശീലന വിമാനം തകർന്നു വീണു. പൈലറ്റിനും മറ്റൊരാൾക്കും പരുക്കേറ്റു. റെഡ്വാർഡ്…
കൊച്ചി: എറണാകുളം പാമ്പാക്കുട പഞ്ചായത്ത് 10-ാം വാര്‍ഡ് ആയ ഓണക്കൂറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കുഴഞ്ഞു വീണ് മരിച്ചു. സി.എസ്.ബാബു (59)…
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ദിനമായ ഇന്ന് ഏഴ് ജില്ലകളിൽ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ കൃത്യം ഏഴ് മണിയോടെ…