ബെംഗളൂരു: പ്രണയബന്ധം എതിർത്തതിന് അമ്മയെ മകളും കൂട്ടുകാരും ചേര്‍ന്ന് കൊന്ന് കെട്ടിതൂക്കിയതായി പരാതി. സൗത്ത് ബെംഗളൂരുവിലാണ് സംഭവം. ഉത്തരഹള്ളിലെ സർക്കിൾ മാരാമ ടെമ്പിൾ റോഡിന് സമീപം ആറാം മെയിൻ റോഡിൽ താമസക്കാരിയായ നേത്രാവതി (34) ആണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയും 4 ആൺ സുഹൃത്തുക്കളും ചേർന്നാണ് നേത്രാവതിയെ കൊലപ്പെടുത്തിയത്. നേത്രാവതിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് നേത്രാവതിയുടെ സഹോദരി പോലീസില്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെയും സുഹൃത്തുക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തത്.
ഭർത്താവുമായി വേർപിരിഞ്ഞ നേത്രാവതി മകൾക്കൊപ്പമാണ് താമസിക്കുന്നത്. നേത്രാവതിയുടെ മകൾ ബന്ധുവിന്റെ മകന്റെ സുഹൃത്തായ 17കാരനുമായി പ്രണയത്തിലായിരുന്നു. കാമുകനും സുഹൃത്തുക്കളും പലപ്പോഴും പെൺകുട്ടിയുടെ വീട്ടിൽ വരാറുണ്ടായിരുന്നു. ഇതറിഞ്ഞ നേത്രാവതി മകളുടെ കാമുകനെ വഴക്കുപറയുകയും ഇനി വീട്ടിൽ വരരുതെന്ന് പറയുകയും ചെയ്തു.
പെൺകുട്ടി ഇത് അവഗണിച്ച് ഇക്കഴിഞ്ഞ 24ന് കാമുകനെയും സുഹൃത്തുക്കളെയും വീട്ടിലേയ്ക്ക് ക്ഷണിച്ചു. അമ്മ മദ്യപിച്ച് നേരത്തെ ഉറങ്ങുമെന്നും ആ സമയത്ത് എത്തിയാൽ മതിയെന്നുമാണ് സുഹൃത്തുക്കളോട് പറഞ്ഞത്. ഇതു പ്രകാരം പിറ്റേ ദിവസം രാത്രി 9 മണിയോടെ കാമുകനും സുഹൃത്തുക്കളും വീട്ടിലെത്തി. എന്നാൽ ഈ സമയം ഉണർന്ന നേത്രാവതി ഇവരെ കാണുകയും മകളുടെ കാമുകനെ ശകാരിച്ച്, പോലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ നേത്രാവതിയെ മകളുടെ കാമുകനും സുഹൃത്തുക്കളും ചേർന്ന് തുണി ഉപയോഗിച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. നേത്രാവതിയുടെ മൃതദേഹം മുറിയിലെ ഫാനിൽ കെട്ടിത്തൂക്കിയ ശേഷം പെൺകുട്ടി കാമുകനൊപ്പം ഓടി രക്ഷപ്പെടുകയായിരുന്നു.
മകൾ കാമുകനോടൊപ്പം ഒളിച്ചോടിപ്പോയ ദുഃഖത്തിൽ നേത്രാവതി ആത്മഹത്യ ചെയ്തെന്നായിരുന്നു ബന്ധുക്കൾ കരുതിയത്. എന്നാൽ പെൺകുട്ടി തന്റെ മുത്തശ്ശിയുടെ വീട്ടിലുണ്ടെന്ന വിവരം ബന്ധുക്കള്‍ക്ക് ലഭിച്ചു. തുടര്‍ന്ന് വീട്ടുകാർ ചോദ്യം ചെയ്തപ്പോഴാണ് പെൺകുട്ടി കൊലപാതക വിവരം പറഞ്ഞത്. പിന്നാലെ ഇവർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. കസ്റ്റഡിയില്‍ ഉള്ള പ്രതികളെല്ലാവരും പ്രായപൂർത്തിയാകാത്തവരാണ്. ഇതില്‍ ഒരു ഏഴാംക്ലാസുകാരനും ഉണ്ടെന്ന് പോലീസ് പറഞ്ഞു.
SUMMARY: Daughter and friends kill mother for opposing romantic relationship; incident in Bengaluru’s Uttarahalli
തിരുവനന്തപുരം: ഈ വര്‍ഷം ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്‍റെ നിശ്ചല ദൃശ്യത്തിനും എന്‍ട്രി. 100 ശതമാനം ഡിജിറ്റല്‍…
കോഴിക്കോട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട്…
ബെംഗളൂരൂ: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ (EVM) വിശ്വാസയോഗ്യമാണെന്ന് കർണാടകയിലെ കോൺഗ്രസ് സർക്കാർ നടത്തിയ സർവേ ഫലം. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ…
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ വിട്ളയില്‍ ഇലക്ട്രോണിക്സ് കടയ്ക്ക് തീ പിടിച്ചു . വിറ്റൽ–കല്ലട്ക്ക റോഡിൽ പ്രവര്‍ത്തിക്കുന്ന ശ്രീ ഇലക്ട്രോണിക്സ്…
ബെംഗളൂരു: കേരള മുസ്ലീം ജമാഅത്ത് സംഘടിപ്പിക്കുന്ന കേരളയാത്രയ്ക്ക് ഐക്യ ദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് കർണാടക മുസ്ലിം ജമാഅത്ത് ബെംഗളൂരു ജില്ലാ…
ചെന്നൈ: തമിഴ്നാട്ടിൽ ദമ്പതികളെ ചുട്ടുകൊന്നു. തിരുവള്ളൂർ സെങ്കം സ്വദേശികളായ ശക്തിവേൽ, ഭാര്യ അമൃതം എന്നിവരാണ് കൊല്ലപ്പെട്ടത്. സെങ്കം പക്കിരിപാളയത്ത് ഇന്ന്…