കൊച്ചി: ഹിന്ദു പിന്തുടര്ച്ചാവകാശ നിയമപ്രകാരം പെണ്മക്കള്ക്ക് സ്വത്തില്‍ തുല്യാവകാശമുണ്ടെന്ന് ഹൈക്കോടതി. 1975 ലെ കൂട്ടുകുടുംബ നിരോധന നിയമത്തിലെ 3 ഉം 4 ഉം വകുപ്പുകള്‍ 2005 ലെ നിയമത്തിലെ സെക്ഷന്‍ 6 ന് വിരുദ്ധമാണെന്നും അതിനാല്‍ ആ വ്യവസ്ഥകള്‍ നിലനില്‍ക്കില്ലെന്നും ഹൈക്കോടതി വിധിച്ചു.
1975 ലെ നിയമപ്രകാരം പെണ്മക്കള്ക്ക് സ്വത്തില്‍ തുല്യത അവകാശപ്പെടാനാവില്ലായിരുന്നു. 2005 ല്‍ നിയമം നിലവില്‍വന്ന അന്നു മുതല്‍ പെണ്മക്കള്ക്ക് സ്വത്തില്‍ തുല്യ അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി. 2005 ലെ നിയഭേദഗതി കേരളത്തിനു ബാധകമല്ലെന്ന് കേരള ഹൈക്കോടതിയുടെ തന്നെ രണ്ടു വിധികള്‍ നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി.
കോഴിക്കോട് സബ്കോടതി ഉത്തരവിനെതിരെ എന്‍.പി രമണിയും മറ്റും സമര്‍പ്പിച്ച അപ്പീലിലാണ് ജസ്റ്റീസ് എസ്. ഈശ്വരന്റെ ഉത്തരവ്. പെണ്മക്കളെ ലക്ഷ്മി ദേവിയോട് ഉപമിക്കുന്ന ഒരു വാക്യത്തോടെയാണ് കോടതി വിധി പറഞ്ഞത്. സ്കന്ദപുരാണത്തിലെ ‘ഒരു മകള്‍ പത്ത് ആണ്മക്കള്ക്ക് തുല്യം’ എന്ന വാക്യവും ഉത്തരവില്‍ കോടതി പരാമര്‍ശിച്ചിട്ടുണ്ട്.
SUMMARY: Hindu Succession Law: Daughters now have equal rights in property
ബെംഗളൂരു: നമ്മ മെട്രോ യാത്രക്കാർക്കു 9 ആപ്പുകളിൽ നിന്നു കൂടി ക്യുആർ ടിക്കറ്റുകളെടുക്കാം. ഈസ്മൈട്രിപ്പ്, ഹൈവേ ഡിലൈറ്റ്, മൈൽസ് ആൻഡ്…
ബെംഗളൂരു: സഹോദരിയാണെന്നു പറഞ്ഞ് ജ്വല്ലറികളിൽ നിന്ന് യുവതി സ്വർണാഭരണങ്ങളും 10 കോടി രൂപയും തട്ടിയെടുത്ത കേസിൽ മുൻ എംപിയും കോൺഗ്രസ്…
മടിക്കേരി: കുടകിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ മരിച്ചു. കുടക് ജില്ലയിലെ പൊന്നപ്പസന്തെ ഗ്രാമത്തിലാണ് സംഭവം. പ്രദേശവാസിയായ അജയ് എന്ന സൈക്കിൾ…
ന്യൂഡൽഹി: രാജ്യത്തെ 40 സ്വകാര്യ മെഡിക്കൽ കോളേജുകളിൽ സിബിഐ റെയ്ഡ്. മെഡിക്കൽ കോളേജുകൾക്കും ഫാർമസി കോളജുകൾക്കും അംഗീകാരം നൽകുന്നതിൽ ക്രമക്കേട്…
ബെംഗളൂരു: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രനെ കൊന്ന് കുഴിച്ചിട്ട സംഭവത്തിൽ മുഖ്യപ്രതിയെന്ന് കരുതുന്ന…
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ യെല്ലോ…