LATEST NEWS

മഴ ശക്തം: നാളെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ശനിയാഴ്ച അവധി പ്രഖ്യാപിച്ചത്.

കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ, അവധിക്കാല കലാ-കായിക പരിശീലന സ്ഥാപനങ്ങൾ, മതപഠന കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ച അവധിയായിരിക്കുമെന്ന് കളക്ടർ അറിയിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.

കനത്ത മഴയുടെ സാഹചര്യത്തിൽ അങ്കണവാടികൾ, സ്കൂളുകൾ, പ്രഫഷനൽ കോളജുകൾ, ട്യൂഷൻ സെന്‍ററുകൾ ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ച അവധിയായിരിക്കുമെന്ന് പത്തനംതിട്ട കലക്ടർ അറിയിച്ചു.

എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ച അവധിയായിരിക്കുമെന്ന് കലക്ടർ അറിയിച്ചു. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്. അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടികൾ സ്വീകരിക്കണമെന്നും കലക്ടർ നിർദേശിച്ചു.

പശ്ചിമ ബംഗാളിന്റെ തീരത്തിന് മുകളിലും വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലുമായി തീവ്രന്യൂനമർദം സ്ഥിതിചെയ്യുന്നു. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വെള്ളി, ശനി ദിവസങ്ങളിൽ മഴ അതിശക്തമാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
SUMMARY: Heavy rain: Holiday for educational institutions in three districts tomorrow, orange alert in 7 districts

NEWS DESK

Recent Posts

മിഥുന്‍റെ മരണം: തേവലക്കര സ്കൂള്‍ മാനേജ്മെന്‍റിനെ പിരിച്ചുവിട്ടു

കൊല്ലം: സ്‌കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ച സംഭവത്തില്‍ കൊല്ലം തേവലക്കര സ്‌കൂള്‍ മാനേജ്‌മെന്റിനെതിരേ നടപടി. സ്‌കൂള്‍ ഭരണം സര്‍ക്കാര്‍ ഏറ്റെടുക്കും.…

22 minutes ago

പുതിയ 5 ഐരാവത് ക്ലബ് ക്ലാസ് സർവീസുമായി കർണാടക ആർടിസി

ബെംഗളൂരു: കർണാടക ആർടിസിയുടെ പുതിയ 5 ഐരാവത് ക്ലബ് ക്ലാസ് 2.0 ലക്ഷ്വറി ബസുകൾകൂടി സർവീസ് ആരംഭിച്ചു. മംഗളൂരു-ബെംഗളൂരു, മൈസൂരു-…

28 minutes ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തൃശൂർ ഏങ്ങണ്ടിയൂർ കരുമാരപ്പുള്ളിയില്‍ സുലോചന (പൂമണി 91) ബെംഗളൂരുവില്‍ അന്തരിച്ചു. ഉദയനഗറിലായിരുന്നു താമസം. റിട്ട. ബി.ഇഎല്‍  ജീവനക്കാരിയാണ്. ഭർത്താവ്:…

1 hour ago

നിര്‍മാതാക്കളുടെ സംഘടന സ്ത്രീകള്‍ക്ക് സുരക്ഷിതമല്ല”; പര്‍ദയിട്ട് പ്രതിഷേധിച്ച്‌ സാന്ദ്ര തോമസ്

കൊച്ചി: നിര്‍മാതാക്കളുടെ സംഘടനയിലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തി നിര്‍മാതാവ് സാന്ദ്ര തോമസ്. പര്‍ദ ധരിച്ചാണ് സാന്ദ്ര…

2 hours ago

സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. മൂന്ന് ദിവസം കൊണ്ട് ഗ്രാമിന് 140 രൂപയും പവന് 1,120 രൂപയുമാണ്…

3 hours ago

സ്‌കൂളില്‍ നിന്നു നല്‍കിയ അയണ്‍ ഗുളികകള്‍ മുഴുവന്‍ കഴിച്ചു; മൂന്ന് വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

മലപ്പുറം: അയണ്‍ ഗുളിക അധികമായി കഴിച്ചതിനെ തുടർന്നു മൂന്ന് വിദ്യാർഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വള്ളിക്കുന്ന് സിബി ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം…

3 hours ago