ബെംഗളൂരു: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ ട്രക്കിങ്ങിനിടെയുണ്ടായ അപകടത്തിൽ മരിച്ചവരുടെ മൃതദേഹം ബെംഗളൂരുവിലെത്തിച്ചു. സഹസ്‌ത്ര താൽ റൂട്ടിൽ മോശം കാലാവസ്ഥയെ തുടർന്നായിരുന്നു ഒമ്പത് ട്രെക്കർമാർ മരണപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെ ഡൽഹിയിൽ നിന്ന് ഇൻഡിഗോ വിമാനത്തിലാണ് മൃതദേഹങ്ങൾ എത്തിച്ചത്. മലയാളികളായ ആശാ സുധാകർ, സിന്ധു, കർണാടകയിൽ നിന്നുള്ള പത്മിനി ഹെഗ്‌ഡെ, വെങ്കിടേഷ് പ്രസാദ് കെ, പത്മനാഭ് കുന്ദാപുര, സുജാത മുംഗുരവാടി, വിനായക് മുംഗുരവാടി, ചിത്ര പ്രണീത്, അനിത രംഗപ്പ എന്നിവരായിരുന്നു അപകടത്തിൽ മരിച്ചത്.
മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ റവന്യൂ മന്ത്രി കൃഷ്ണ ബൈരഗൗഡ വിമാനത്താവളത്തിൽ എത്തിയിരുന്നു. മൃതദേഹങ്ങൾ ബന്ധപ്പെട്ട രേഖകൾ സഹിതം പൂർണ്ണ സംസ്ഥാന ബഹുമതികളോടെ കുടുംബങ്ങൾക്ക് കൈമാറിയതായി അദ്ദേഹം പറഞ്ഞു. 22 പേരടങ്ങുന്ന ട്രക്കിംഗ് സംഘമായിരുന്നു ഉത്തരകാശിയിൽ അപകടത്തിൽ പെട്ടത്. ഇവരിൽ 18 പേർ കർണാടകക്കാരും ഒരാൾ മഹാരാഷ്ട്രയിൽ നിന്നും, മൂന്ന് പേർ പ്രാദേശിക ഗൈഡുകളുമായിരുന്നു.
TAGS: BENGALURU UPDATES, KARNATAKA
KEYWORDS: dead bodies of uttarakhand trekking accident victims bought to bengaluru
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വീണ്ടും ഇടിവ്. ഒരു പവൻ സ്വർണത്തിന് 240 രൂപയുടെ ഇടിവാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ…
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നിന്ന് ഹൈദരാബാദിലെ ഷംഷാബാദ് വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ പക്ഷിയിടിച്ചു. പൈലറ്റ് സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട്…
മുഹമ്മദ് കുനിങ്ങാടിന്റെ 'ഗോഡ്സ് ഓൺ ചങ്ക്' വായനാനുഭവം -വല്ലപ്പുഴ ചന്ദ്രശേഖരൻ ഒട്ടനവധി ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകുന്ന പലർക്കും അവരുടേതായ രീതിയിൽ ഓരോ…
കൊല്ലം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിവാദ പ്രസംഗത്തില്‍ സിപിഎം നേതാവ് എം സ്വരാജിനെതിരേ കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്…
മുംബൈ: മഹാരാഷ്‌ട്രയിൽ മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികനെയും ഭാര്യയെയും അറസ്റ്റു ചെയ്‌തു. ക്രിസ്‌മസ് പ്രാർഥന യോഗത്തിനിടെ നാഗ്പുർ ഷിംഗോഡിയിലാണ് സിഎസ്ഐ…
കൊച്ചി: സേവ് ബോക്‌സ് ആപ്പ് നിക്ഷേപ തട്ടിപ്പ് കേസില്‍ നടൻ ജയസൂര്യക്ക് വീണ്ടും ഇഡി നോട്ടീസ്. ജനുവരി ഏഴിന് വീണ്ടും…