ബെംഗളൂരു: ബെംഗളൂരുവിൽ റോഡിലെ കുഴികൾ നികത്താൻ സമയപരിധി നിശ്ചയിച്ചു. മഴക്കെടുതിയിൽ കുണ്ടും കുഴിയുമായ റോഡുകൾ വാഹനയാത്രക്കാർക്ക് വെല്ലുവിളിയാണെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. നിലവിലെ റോഡുകളുടെ ശോച്യാവസ്ഥയിൽ യാത്രക്കാരിൽ നിന്ന് പ്രതിഷേധം ശക്തമാണ്. ഇക്കാരണത്താൽ റോഡിലെ കുഴികൾ നികത്താൻ 15 ദിവസത്തെ സമയപരിധി നിശ്ചയിച്ചതായി ശിവകുമാർ അറിയിച്ചു
15 ദിവസത്തിന് ശേഷം നഗരത്തിലെ റോഡുകൾ നേരിട്ട് പരിശോധിക്കുമെന്ന് ശിവകുമാർ പറഞ്ഞു. കുഴികളെക്കുറിച്ചുള്ള പരാതികൾ നൽകുന്നതിനുള്ള ആപ്പായ ‘രാസ്തെ ഗുണ്ടി ഗമന’ വഴിയാണ് പൊതുജനം ഇപ്പോൾ പരാതികൾ നൽകുന്നത്. ബെംഗളൂരുവിലെ എല്ലാ പ്രധാന റോഡുകളിലെ കുഴികളും നിശ്ചിത സമയപരിധിക്കുള്ളിൽ നികത്തുന്നുവെന്ന് ഉറപ്പാക്കാൻ ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരി നാഥിനോട് അദ്ദേഹം നിർദ്ദേശിച്ചു.
TAGS: BENGALURU | POTHOLES
SUMMARY: Govt sets 15-day deadline to fix Bengaluru’s pothole problem
ചെന്നൈ: തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു. കഴിഞ്ഞ ആഴ്ച വീട്ടിൽ കുഴഞ്ഞ് വീണതിനെ തുടർന്ന് ഒരു സ്വകാര്യ ആശുപത്രിയിൽ…
ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യോഗ പരിശീലകനെ ആർആർ നഗർ പോലീസ് അറസ്റ്റ് ചെയ്തു. രാജരാജേശ്വരി നഗറിലെ…
അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിലെ ഓഹരി വിപണി തട്ടിപ്പ് ആരോപണങ്ങൾ സെബി തള്ളി. അന്വേഷണത്തിൽ കൃത്രിമങ്ങളോ ഇൻസൈഡ് ട്രേഡിങ്ങോ കണ്ടെത്താനായില്ലെന്ന്…
ബെംഗളൂരു: കർണാടകയിലെ എട്ട് ജില്ലകളിൽ നാളെ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഉഡുപ്പി, ഉത്തര കന്നഡ,…
റാഞ്ചി: ജാർഖണ്ഡിലെ ലത്തേഹർ ജില്ലയിലെ പ്രാദേശിക ഭക്ഷ്യമേളയിൽ നിന്ന് ഭക്ഷണം കഴിച്ച 35 കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ. ഭക്ഷ്യമേളയിലെ സ്റ്റാളിൽനിന്ന് ചൗമീൻ…
ബെംഗളൂരു: എഐകെഎംസിസി-എസ്ടിസിഎച്ച് സ്നേഹ സംഗമം ശിഹാബ് തങ്ങൾ സെന്ററിൽ നടന്നു. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി…