ബെംഗളൂരു: വാഹനങ്ങൾക്ക് അതിസുരക്ഷ നമ്പർ പ്ലേറ്റുകൾ (എച്ച്എസ്ആർപി) സ്ഥാപിക്കാനുള്ള സമയപരിധി ഗതാഗത വകുപ്പ് നീട്ടി. സെപ്റ്റംബർ 15 വരെയാണ് പുതിയ സമയപരിധിയെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. പഴയ നമ്പർ പ്ലേറ്റുകൾ എച്ച്എസ്ആർപി ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്നതിനുള്ള അവസാന സമയപരിധിയായിരിക്കുമിതെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. നിയമങ്ങൾ പാലിക്കാതെ വാഹനമോടിക്കുന്നവർക്കെതിരെ നടപടിയുണ്ടാകും.
നേരത്തെ നവംബർ 17ന് അവസാനിക്കേണ്ടിയിരുന്ന എച്ച്എസ്ആർപി നമ്പർ പ്ലേറ്റ് കാലാവധി ഫെബ്രുവരി 17 വരെ നീട്ടിയിരുന്നു. പിന്നീട് ഇത് മൂന്ന് മാസത്തേക്കു കൂടി നീട്ടി. എന്നാൽ വെറും 15 ശതമാനം വാഹനങ്ങൾ മാത്രമാണ് എച്ച്എസ്ആർപി നമ്പർ പ്ലേറ്റുകൾ സ്ഥാപിച്ചത്. ഇതോടെ സമയപരിധി വീണ്ടും വീണ്ടും നീട്ടാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. അതിസുരക്ഷാ നമ്പർപ്ലേറ്റ് സ്ഥാപിച്ചില്ലെങ്കിൽ പിഴ ഈടാക്കുമെന്നാണ് ഗതാഗതവകുപ്പ് അറിയിച്ചിട്ടുള്ളത്.
അതിസുരക്ഷാ നമ്പർ പ്ലേറ്റ് എല്ലാ സംസ്ഥാനങ്ങളിലും ബാധകമാണെങ്കിലും എന്നുമുതൽ നടപ്പാക്കണമെന്നത് സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് സ്വന്തം തീരുമാനിക്കാം. 2019 ഏപ്രിൽ ഒന്നിന് മുമ്പ് രജിസ്റ്റർചെയ്ത വാഹനങ്ങൾ കഴിഞ്ഞ നവംബർ 17-നകം അതിസുരക്ഷാ നമ്പർ പ്ലേറ്റ് സ്ഥാപിക്കണമെന്നാണ് ഓഗസ്റ്റിൽ കർണാടക ഗതാഗതവകുപ്പ് ഉത്തരവിട്ടത്. പിന്നീട് സമയപരിധി നീട്ടുകയായിരുന്നു.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കർണാടകയിൽ എച്ച്എസ്ആർപികളുടെ രജിസ്‌ട്രേഷൻ കുറവാണെന്ന് ഗതാഗത വകുപ്പ് മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. പുതിയ വാഹനങ്ങള്‍ക്ക് 2019 മുതല്‍ തന്നെ എച്ച്എസ്ആര്‍പി നമ്പര്‍ പ്ലേറ്റുകള്‍ നല്‍കുന്നുണ്ട്. 2019ന് മുമ്പ് രജിസ്റ്റർ ചെയ്ത വാഹനങ്ങളിലാണ് എച്ച്എസ്ആർപി നമ്പർ പ്ലേറ്റ് സ്ഥാപിക്കാൻ നിർദേശം.
TAGS: KARNATAKA| HSRP| NUMBER PLATES
SUMMARY: Deadline to install hsrp number plates in vehicles extended
ബംഗ്ലാദേശ്: ബംഗ്ലാദേശ് കലാപത്തില്‍ മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ. അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ ആണ് ശിക്ഷ വിധിച്ചിരിക്കുന്നത്.…
ജിദ്ദ: സൗദി അറേബ്യയിലെ മദീനയ്ക്ക് സമീപം ഞായറാഴ്ച അർദ്ധരാത്രി ഉണ്ടായ റോഡപകടത്തിന്റെ പശ്ചാത്തലത്തില്‍ ജിദ്ദയിലെ ഇന്ത്യൻ കോണ്‍സുലേറ്റില്‍ 24x7 കണ്‍ട്രോള്‍…
ഡല്‍ഹി: യൂനിസെഫ് ഇന്ത്യയുടെ സെലബ്രിറ്റി ബ്രാൻഡ് അംബാസഡറായി നടി കീർത്തി സുരേഷ് നിയമിതയായി. കുഞ്ഞുങ്ങളുടെ ഉന്നമനത്തിനായുള്ള യു.എൻ ഏജൻസിയായ യൂണിസെഫിന്റെ…
തിരുവനന്തപുരം: പാലോട് പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറിയില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. താളിക്കുന്ന സ്വദേശി ഷീബ (45)…
തിരുവനന്തപുരം: കേരളത്തിൽ സ്വർണ വില വീണ്ടും കുറഞ്ഞു. പവന് ഇന്ന് 80 രൂപ കുറഞ്ഞു. ഇതോടെ 91,640 രൂപയാണ് ഒരു…
ഡല്‍ഹി: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയായ ജ്യോതിബാബുവിന് ജാമ്യം നല്‍കുന്നതിനെതിരെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്ത് കെകെരമ…