LATEST NEWS

നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്റെ മരണം; ദുരൂഹത വര്‍ധിപ്പിച്ച്‌ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ ഒരു വയസുകാരൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ദുരൂഹത വർധിപ്പിച്ച്‌ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. കാഞ്ഞിരംകുളം തവ്വാവിള ഷിജിൻ ഭവനില്‍ ഷിജില്‍ – കൃഷ്ണപ്രിയ ദമ്പതികളുടെ ഏക മകൻ ഇഹാൻ (അപ്പു) ആണ് കഴിഞ്ഞ വെളിയാഴ്ച രാത്രി മരിച്ചത്. കുഞ്ഞിന്റെ വയറ്റിലേറ്റ ക്ഷതവും അതുമൂലമുണ്ടായ ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്നാണ് റിപ്പോർട്ടിലുള്ളത്.

ഇതിന്റെ പശ്ചാത്തലത്തില്‍ കുഞ്ഞിന്റെ മാതാപിതാക്കളെ പോലീസ് വീണ്ടും ചോദ്യം ചെയ്യുകയാണെന്നാണ് വിവരം. അച്ഛൻ വാങ്ങിക്കൊടുത്ത ബിസ്കറ്റ് കഴിച്ച്‌ അരമണിക്കൂർ കഴിഞ്ഞപ്പോഴാണ് കുട്ടി കുഴഞ്ഞുവീണത്. നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുഞ്ഞിന്റെ മാതാവിന്റെ വീട്ടുകാർ ആരോപിച്ചിരുന്നു.

ഷിജിലും കൃഷ്ണപ്രിയയും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നെന്നും അടുത്ത കാലത്താണ് ഇവർ വീണ്ടും ഒരുമിച്ച്‌ താമസം തുടങ്ങിയതെന്നും ബന്ധുക്കള്‍ പറയുന്നു. ചോദ്യം ചെയ്തപ്പോള്‍ സംശയകരമായ വിവരങ്ങളൊന്നും ലഭിക്കാത്തതിനാലാണ് അവരെ ആദ്യം വിട്ടയച്ചതെന്ന് പോലീസ് പറഞ്ഞു.

SUMMARY: Death of a one-year-old boy in Neyyattinkara; Postmortem report adds to the mystery

NEWS BUREAU

Recent Posts

മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച നടപടി; സര്‍ക്കാരിനും ബെവ്കോയ്ക്കും ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: പുതിയ മദ്യ ബ്രാന്‍ഡിന് പേരും ലോഗോയും ക്ഷണിച്ച നടപടിയില്‍ നോട്ടീസ് അയച്ച്‌ ഹൈക്കോടതി. സര്‍ക്കാരിനും ബെവ്‌കോയ്ക്കുമാണ് ഹൈക്കോടതി നോട്ടീസ്…

9 minutes ago

തിരുവനന്തപുരം ആറ്റിങ്ങലില്‍ പ്ലസ് ടു വിദ്യാര്‍ഥി ജീവനൊടുക്കിയ നിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലില്‍ പ്ലസ് ടു വിദ്യാര്‍ഥി ജീവനൊടുക്കി. ആറ്റിങ്ങല്‍ മുദാക്കല്‍ സ്വദേശി സിദ്ധാര്‍ഥാണ് മരിച്ചത്. കിടപ്പുമുറിയില്‍ ജീവനൊടുക്കിയ നിലയില്‍…

44 minutes ago

മകരവിളക്ക് ഉത്സവത്തിന്റെ എല്ലാ ചടങ്ങുകളും പൂര്‍ത്തിയാക്കി ശബരിമല നട അടച്ചു

ശബരിമല: രണ്ടുമാസത്തിലേറെ നീണ്ട മണ്ഡല മകരവിളക്ക് മഹോത്സവത്തിന് സമാപനം കുറിച്ച്‌ ശബരിമല ശ്രീധര്മ ശാസ്താ ക്ഷേത്ര നട അടച്ചു. പന്തളം…

3 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: എറണാകുളം വൈപ്പിന്‍ ഞാറക്കൽ പള്ളിപ്പറമ്പിൽ സണ്ണി തോമസ് (64) ബെംഗളൂരുവില്‍ അന്തരിച്ചു. സ്വകാര്യ കമ്പനിയില്‍ ടെക്നിക്കല്‍ കണ്‍സല്‍ട്ടന്റായിരുന്നു. ഉദയനഗർ…

4 hours ago

കഴിഞ്ഞ 10 വര്‍ഷത്തില്‍ കേരളം മികച്ച മുന്നേറ്റം നടത്തി’; സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ഗവര്‍ണറുടെ നയപ്രഖ‍്യാപന പ്രസംഗം

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ പതിനാറാം സമ്മേളനത്തിന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കമായി. സംസ്ഥാന സർക്കാരിന്റെ കഴിഞ്ഞ…

4 hours ago

സ്വര്‍ണവിലയില്‍ ഇന്നും വന്‍ വര്‍ധനവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്നും വന്‍ വര്‍ധനവ്. കഴിഞ്ഞ കുറച്ച്‌ ദിവസമായി സ്വര്‍ണവില അടിക്കടി ഉയരുകയാണ്. ഒരു പവന് 760…

5 hours ago