തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് നടപടി നേരിട്ട ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ച് ഗവര്‍ണര്‍. ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള സര്‍വകലാശാല ഭരണസമിതിയുടെ തീരുമാനമാണ് ഗവര്‍ണര്‍ സ്റ്റേ റദ്ദാക്കിയത്. സിദ്ധാർഥന്റെ മാതാവ് നൽകിയ നിവേദനത്തെ തുടർന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ ഇടപെടല്‍ ഉണ്ടായത്.
ഇരുവരെയും സർവീസിൽ തിരിച്ചെടുക്കാൻ സർവകലാശാലാ മാനേജ്മെന്റ് കൗൺസിൽ കഴിഞ്ഞ ദിവസമാണ് യോഗം ചേര്‍ന്ന് തീരുമാനിച്ചത്. രണ്ടുപേരെയും സ്ഥലംമാറ്റി തിരുവാഴംകുന്ന് കോളേജ് ഓഫ് ഏവിയൻ സയൻസസ് ആൻഡ് മാനേജ്മെന്റിൽ നിയമനം നൽകാനായിരുന്നു തീരുമാനം. ആറുമാസത്തെ സസ്‌പെൻഷൻ കാലാവധി പൂർത്തിയായ സാഹചര്യത്തിലായിരുന്നു നടപടി. അതേസമയം ഇരുവർക്കും വീഴ്ച പറ്റിയെന്നായിരുന്നു ചാൻസിലർ നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തിയത്. ഇത് മറികടന്നാണ് ഡീനിനെയും അസി. വാർഡനെയും തിരിച്ചെടുക്കാൻ മാനേജ്മെന്റ് കൗൺസിൽ നീക്കം നടത്തിയത്.
മാനേജ്മെന്റ് കൗൺസിൽ അംഗങ്ങളായ വൈസ് ചാൻസലർ കെ.എസ്. അനിൽ, ടി. സിദ്ദിഖ് എംഎൽഎ, ഫാക്കൽറ്റി ഡീൻ കെ. വിജയകുമാർ, അധ്യാപക പ്രതിനിധി പി.ടി. ദിനേശ് എന്നിവർ തീരുമാനത്തിൽ വിയോജിപ്പറിയിച്ചു. അച്ചടക്കനടപടികളിലേക്ക് കടക്കണമെന്നാണ് നാലുപേരും ശുപാർശ ചെയ്തത്. എന്നാൽ, മറ്റ് 12 പേരുടെ പിന്തുണയോടെ സ്ഥലംമാറ്റ തീരുമാനം അംഗീകരിക്കുകയായിരുന്നു.
<BR>
TAGS : SIDDHARTH CASE | GOVERNOR
SUMMARY : Death of Siddhartha; College Dean and Asst. The Governor canceled the reinstatement of the Warden as well
അബുദാബി: അബുദാബിയിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികളടക്കം നാല് മലയാളികള്‍ മരിച്ചു. ദുബായില്‍ വ്യാപാരിയായ മലപ്പുറം കൊണ്ടോട്ടി പുളിയക്കോട്…
കോഴിക്കോട്: ദേശീയപാത 766ൽ താമരശ്ശേരി ചുരത്തിലെ 6, 7, 8 വളവുകളിൽ മുറിച്ചിട്ട മരങ്ങൾ ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റൽ, അറ്റകുറ്റപ്പണി…
മലപ്പുറം: പാണ്ടിക്കാട് വീട്ടില്‍ അതിക്രമിച്ച് കയറി മര്‍ദിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ സംഭവത്തില്‍ അഞ്ച് പേർ കൂടി അറസ്റ്റില്‍. ആസൂത്രണം…
കോട്ടയം: നഗരത്തിലെ കഞ്ചാവ് വില്പനക്കാരെ കേന്ദ്രീകരിച്ച് എക്സൈസ് സ്‌പെഷ്യല്‍ സ്ക്വാഡ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഒന്നേകാല്‍ കിലോ കഞ്ചാവുമായി പുല്ലരിക്കുന്ന്…
പമ്പ: മകരവിളക്കിനോടനുബന്ധിച്ച് പമ്പയിലേക്ക് സര്‍വീസ് നടത്തുന്നതിന് 900 ബസുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു.…
ഓച്ചിറ: പ്രമുഖ കൃഷി ശാസ്ത്രജ്ഞരായ തഴവ കുതിരപ്പന്തി വെങ്ങാട്ടംപള്ളി മഠത്തില്‍ പരേതരായ ഡോ.ആര് ഡി അയ്യരുടെയും ഡോ.രോഹിണി അയ്യരുടെ മകള്‍…