SUMMARY: Death penalty for Malayali accused in Kodagu murder case
ബെംഗളൂരു: കര്‍ണാടകയില്‍ സ്വന്തം കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊന്ന കേസില്‍ മലയാളിയായ പ്രതിക്ക് വധശിക്ഷ. വയനാട് തലപ്പുഴ അത്തിമല കോളനിയിലെ ഗിരീഷിനെതിരെയാണ് (38) വിരാജ്‌പേട്ട ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ്. നടരാജ് ശിക്ഷ വിധിച്ചത്. മാർച്ച് 27-ന് വൈകിട്ട് കുടക് പൊന്നമ്പേട്ട് താലൂക്കിലെ ബെഗുരു ആദിവാസികോളനിയിലായിരുന്നു കേസിനാസ്പദമായ സംഭവം.
ഇയാളുടെ ഭാര്യ നാഗി (30), അഞ്ചുവയസ്സുള്ള മകൾ കാവേരി, ഭാര്യയുടെ മാതാപിതാക്കളായ കരിയ (75), ഗൗരി (70) എന്നിവരെയാണ് കൊലപ്പെടുത്തിയത്. മുഴുകുടിയനായ ഗിരീഷ് ഭാര്യ നാഗിക്ക് വിവാഹേതരബന്ധമുണ്ടെന്ന് പറഞ്ഞ് ദിവസവും വഴക്കിടാറുണ്ട്. സംഭവദിവസം വൈകീട്ട് മദ്യപിക്കാൻ ഗിരീഷ് ഭാര്യയോട് പണം ആവശ്യപ്പെട്ടുവെങ്കിലും നൽകാത്തതിനെത്തുടർന്ന് നാഗിയെ ക്രൂരമായി മർദിക്കുകയും വെട്ടിക്കൊല്ലുകയുമായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന, തടയാന്‍ ശ്രമിച്ച മകളടക്കം മൂന്നുപേരെയും ഇയാള്‍ ക്രൂരമായി വെട്ടിക്കൊല്ലുകയായിരുന്നു. കുറ്റകൃത്യത്തിനു ശേഷം ഒളിവില്‍ പോയ ഇയാളെ രണ്ടുദിവസത്തിനുശേഷം കണ്ണൂരിലെ ഇരിട്ടിയിൽനിന്നാണ് പോലീസ് അറസ്റ്റുചെയ്തത്. പൊന്നംപേട്ട് പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
SUMMARY: Death penalty for Malayali accused in Kodagu murder case
ന്യൂഡല്‍ഹി: യാത്രാ പ്രതിസന്ധിയിൽ വലഞ്ഞ യാത്രക്കാർക്ക് 10,000 രൂപയുടെ യാത്രാ വൗച്ചർ നഷ്ടപരിഹാരം നൽകുമെന്ന് ഇൻഡിഗോ. കമ്പനിയുടെ പ്രതിസന്ധി മൂലം…
പാലക്കാട്: വോട്ടുചെയ്ത് മടങ്ങവേ വാഹനാപകടത്തിൽ യുവതി മരിച്ചു. മുജാഹിദ് ഗേൾസ് മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയും പാലക്കാട് സിവിൽ സ്റ്റേഷന് സമീപം…
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മോശം പരാമർശങ്ങൾ അടങ്ങിയ വീഡിയോ പ്രചരിപ്പിച്ച കേസിൽ നാല് പേരെ മടിക്കേരി ടൗൺ പോലീസ് അറസ്റ്റ്…
ബെംഗളൂരു: കർണാടക സർക്കാരിൻറെ അംഗീകാരം നേടിയ കന്നഡപഠന കേന്ദ്രം പഠിതാക്കൾക്ക് അഭിനന്ദനാപത്രങ്ങൾ സമ്മാനിച്ചു. ശ്രീ സരസ്വതി എജുക്കേഷൻ ട്രസ്റ്റ്, വൈറ്റ്ഫീൽഡിലെയും…
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ക്കായുള്ള ഈ വര്‍ഷത്തെ ക്രിസ്മസ് അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 24 മുതല്‍ ജനുവരി നാല് വരെയാകും അവധിയെന്ന്…
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധി ഇന്ന്. കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികള്‍ക്കുമുള്ള ശിക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്…