കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയ കേസില്‍ പ്രതി വിചാരണ നേരിടണമെന്ന് ഹൈക്കോടതി. പ്രതിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റേതാണ് ഉത്തരവ്. സാമൂഹിക മാധ്യമങ്ങളിലെ കമന്റുകള്‍ സമൂഹത്തിന് വലിയ ഭീഷണിയായി മാറിയിരിക്കുകയാണ് എന്ന് കോടതി നിരീക്ഷിച്ചു.
പൗരന്മാരെ മാത്രമല്ല, ഭരണഘടനാപരമായ അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവരെയും അപകീര്‍ത്തിപ്പെടുത്തുകയും അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്യുന്നു. അധികാരികളുടെ ഓഫീസിലേക്ക് അനാവശ്യമായ ഭീഷണി സന്ദേശങ്ങള്‍ അയച്ചും ഇവര്‍ ഭീകരാവസ്ഥ സൃഷ്ടിക്കുന്നു. പ്രമുഖരെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളും ഭീഷണിസന്ദേശങ്ങളും അയക്കുന്നത് പബ്ലിസിറ്റിക്കായി ഒരു ട്രെന്‍ഡായി മാറിയിരിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു.
പ്രതികൂല കാലാവസ്ഥയുള്ള സാഹചര്യത്തില്‍ സ്കൂള്‍ ജൂണ്‍ രണ്ടിന് തുറക്കുന്ന വിഷയം മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്കൂള്‍ തുറന്ന് ഒരാഴ്ചയ്ക്കകം പാചക തൊഴിലാളികളുടെ കുടിശ്ശിക തീര്‍ക്കുന്നതിനുള്ള നടപടി സ്വീകരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് ലഭിച്ചാലേ പാചക തൊഴിലാളികളുടെ വേതന വിഷയം പൂര്‍ണമായി പരിഹരിക്കാന്‍ കഴിയൂവെന്നും മന്ത്രി പറഞ്ഞു.
TAGS : LATEST NEWS
SUMMARY : Death threat case against Chief Minister: High Court orders accused to face trial
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ ഇടിവ്. ഗ്രാമിന് 35 രൂപ കുറഞ്ഞ് 12,450 രൂപയിലും പവന് 280 രൂപ താഴ്ന്ന്…
കൊച്ചി: കളമശേരി പത്തടിപ്പാലത്ത് അമിത വേഗത്തിൽ എത്തിയ ഊബർ കാർ ബൈക്കിലേക്ക് ഇടിച്ചു കയറി 64കാരന് ദാരുണാന്ത്യം. കളമശേരി സ്വദേശിയായ…
ന്യൂഡൽഹി: വിവാദ എഐ ഇമേജ് എഡിറ്റുകളില്‍ സമൂഹമാധ്യമായ എക്സിന് നോട്ടീസയച്ച് കേന്ദ്ര ഐടി മന്ത്രാലയം. സ്ത്രീകളുടെയും കുട്ടികളുടെയും അടക്കം ചിത്രങ്ങള്‍…
കൊളംബോ: അന്താരാഷ്ട്ര സമുദ്ര അതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതായി ആരോപിച്ച് 11 ഇന്ത്യക്കാരെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. ഇവരുടെ…
ബെംഗളൂരു: നമ്മ മെട്രോയുടെ ഗ്രീൻ, പർപ്പിൾ പാതകളിൽ തിരക്ക് കുറക്കാനുള്ള നടപടികളുമായി ബാംഗ്ലൂര്‍ മെട്രോ റെയിൽ കോർപ്പറേഷൻ(ബി.എം.ആർ.സി.എൽ). സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട്…
ആലപ്പുഴ: ആലപ്പുഴയിൽ യുവ അഭിഭാഷകയെ മരിച്ചനിലയിൽ കണ്ടെത്തി. പുന്നപ്ര പറവൂർ തൂക്കുകുളം സ്വദേശി അഡ്വ. അഞ്ജിത ബി. പിള്ള (23) യാണ്…