ബെംഗളൂരു: ബിഡദി മാലിന്യ പ്ലാന്റിലുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് പേർ കൂടി മരിച്ചു. പ്ലാൻ്റിൽ നിന്ന് പെട്ടെന്ന് ചൂടുള്ള ചാരം പുറന്തള്ളപ്പെട്ടതിനെ തുടർന്നാണ് അപകടമുണ്ടായത്. പ്ലാന്റിലെ തൊഴിലാളികളായ അംലേഷ് (31), തരുൺ (29), ലഖൻ (28) എന്നിവരാണ് മരിച്ചത്. സന്തുൻ (31) എന്നയാൾക്ക് ഗുരുതര പരുക്കേറ്റു. പ്ലാൻ്റിലെ ബോയിലർ അസിസ്റ്റൻ്റ് ഉമേഷ് കുമാർ സിംഗ് (29) അപകടം നടന്നയുടൻ മരിച്ചിരുന്നു.
നിലവിൽ സന്തുണിന്റെ നില അതീവഗുരുതരമാണെന്നും ഇയാൾക്ക് 70 ശതമാനം പൊള്ളലേറ്റതായും ബിഡദി പോലീസ് പറഞ്ഞു. ചാരം കൊണ്ടുപോകുന്ന പൈപ്പ് അടഞ്ഞതിനെ തുടർന്നാണ് പ്ലാൻ്റിൽ അപകടമുണ്ടായത്. സുരക്ഷാ മുൻകരുതലുകൾ എടുക്കാതെയാണ് തൊഴിലാളികൾ പൈപ്പ് തുറന്നത്. ഇതോടെ ചൂടുള്ള ചാരം പൊടുന്നനെ പുറത്തേക്ക് വരികയായിരുന്നുവെന്ന് ഊർജ്ജ മന്ത്രി കെ.ജെ. ജോർജ് പറഞ്ഞു. സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടിട്ടുണ്ട്.
പരുക്കേറ്റവർക്കും മരിച്ചയാളുടെ കുടുംബത്തിനും നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി അറിയിച്ചു. പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച ശേഷം പ്ലാൻ്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
TAGS: BENGALURU | ACCIDENT
SUMMARY: Death toll in bidadi waste plant accident rises to four
ന്യൂഡൽഹി: കേരളത്തിനും വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ അനുവദിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിനിന്റെ സർവീസ്…
വയനാട്: മുട്ടിൽ മാണ്ടാട് ജനവാസ മേഖലയിൽ പുള്ളിപുലിയെ കണ്ടതായി പ്രദേശവാസി . മുട്ടിൽ മാണ്ടാട് മലയിലെ പ്ലാക്കൽ സുരാജിന്റെ വീടിനോട്…
ബെംഗളൂരു: സ്വകാര്യ സ്ലീപ്പർ ബസ് ടോൾ ബൂത്തിലേക്ക് ഇടിച്ചുകയറി ബസ് ഡ്രൈവർ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു. മൈസൂരു സ്വദേശി…
ബെംഗളൂരു: ഭൂഗർഭ മെട്രോ സ്റ്റേഷൻ നിർമാണത്തിനായി ഏഴു വര്‍ഷത്തോളം അടച്ചിട്ട കാമരാജ് റോഡ് ഗതാഗതത്തിനായി പൂർണമായും തുറന്ന് കൊടുത്തു. സെൻട്രൽ…
തിരുവനന്തപുരം: തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ തടവ് ശിക്ഷ ലഭിച്ചതോടെ ആൻ്റണി രാജു അയോഗ്യനുമായി. 3 വർഷത്തേക്ക് നെടുമങ്ങാട് കോടതി ശിക്ഷിച്ചതാണ്…
വാഷിങ്ടണ്‍: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയ്‌ക്കെതിരെ ഗുരുതര കുറ്റകൃത്യങ്ങൾ ചുമത്തി അമേരിക്ക. മഡൂറോയും ഭാര്യയും ന്യൂയോർക്കിലെ സൗത്ത്ൺ ഡിസ്ട്രിക്റ്റിൽ വിചാരണ…