LATEST NEWS

ചുമമരുന്ന് കഴിച്ച് മരണം: സംസ്ഥാനങ്ങൾക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ കർശന നിർദേശം

ന്യൂഡൽഹി: കോൾഡ്രിഫ് കഫ് സിറപ്പ് ഉപയോഗിച്ചതിനെ തുടർന്ന് 20 കുട്ടികൾ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ രാജ്യമെങ്ങുമുള്ള ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളുടെ പരിശോധന കർശനമാക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് (ഡിജിഎച്ച്എസ്) എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കർശന നിർദേശം നൽകി.

വിവിധ സംസ്ഥാനങ്ങളിലെ ഡ്രഗ് കൺട്രോളർമാർക്കാണ് കേന്ദ്ര നിർദ്ദേശം. മരുന്ന് നിർമ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കളും സംയുക്തങ്ങളും പരിശോധിക്കണം. ഇതിന്റെ രജിസ്റ്റർ സൂക്ഷിക്കണമെന്നും കേന്ദ്ര നിർദ്ദേശത്തിൽ പറയുന്നു. സംസ്ഥാനത്തെ ഡ്രഗ് കൺട്രോളർമാർ ഇത് ഉറപ്പാക്കണമെന്നും ബോധവത്കരണം ശക്തമാക്കണമെന്നും കേന്ദ്രം നിർദ്ദേശിച്ചു.
SUMMARY: Deaths due to cough medicine. Health Ministry issues strict instructions to states

NEWS DESK

Recent Posts

ജലനിരപ്പ് ഉയരുന്നു; നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് വീണ്ടും ഉയര്‍ത്തും

തിരുവനന്തപുരം: നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും. കനത്ത മഴയെ തുടര്‍ന്ന് നെയ്യാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് നടപടി.…

11 minutes ago

കോളെജ് ഹോസ്റ്റലിൽ പോലീസ് റെയ്ഡ്; കഞ്ചാവുമായി രണ്ട് വിദ്യാർഥികൾ അറസ്റ്റിൽ

ബെംഗളൂരു: ഉഡുപ്പി മ​ണി​പ്പാ​ലി​ലെ ര​ണ്ട് കോളെജ് ഹോ​സ്റ്റ​ലു​ക​ളി​ൽ പോലീസ് നടത്തിയ പരിശോധനയില്‍ രണ്ടു വിദ്യാര്‍ഥികള്‍ ലഹരിമരുന്നുമായി പിടിയിലായി ഗു​ജ​റാ​ത്ത് സ്വ​ദേ​ശി​…

12 minutes ago

ഹനാൻ ഷായുടെ സംഗീത പരിപാടി: അനുമതി 3000 പേർക്ക്, ടിക്കറ്റ് വാങ്ങി അകത്ത് കയറ്റിയത് പതിനായിരത്തോളം പേരെ; സംഘാടകര്‍ക്കെതിരെ പോലീസ് കേസെടുത്തു

കാസറഗോഡ്: കാസറഗോഡ് ഹനാൻ ഷായുടെ സംഗീത പരിപാടിക്കിടെ വന്‍ തിക്കും തിരക്കും ഉണ്ടായ സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ പോലീസ് കേസെടുത്തു. നാല് സംഘാടകർക്കും…

30 minutes ago

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചു; ട്യൂഷന്‍ അധ്യാപകന് 30 വര്‍ഷം കഠിനതടവ്

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ട്യൂഷൻ അധ്യാപകന് 30 വർഷം കഠിന തടവും ഒരു ലക്ഷം രൂപ…

1 hour ago

കോട്ടയത്ത് യുവാവ് കുത്തേറ്റ് മരിച്ചു,​ നഗരസഭ മുൻ കൗൺസിലറും മകനും പോലീ‌സ് പിടിയിൽ

കോട്ടയം: കോട്ടയം മാണിക്കുന്നത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദര്‍ശ് ആണ് മരിച്ചത്. സംഭവത്തില്‍ കോട്ടയം നഗരസഭ മുന്‍…

2 hours ago

മലയാളം മിഷൻ കർണാടക ചാപ്റ്റർ ബെംഗളൂരു മേഖല പഠനോത്സവം

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ ബെംഗളൂരു മേഖല പഠനോത്സവം വിമാനപുര കൈരളി നിലയം സ്‌കൂളിൽ നടന്നു. എഴുത്തുകാരൻ സുധാകരൻ…

2 hours ago