Categories: ASSOCIATION NEWS

ജാതി വ്യവസ്ഥയെ മനസ്സിലാക്കുന്നതിൽ ഗാന്ധിക്ക് സഹായകരമായത് ഗുരു സന്ദർശനം- പി എൻ ഗോപീകൃഷ്ണൻ

ബെംഗളൂരു: ഗാന്ധി ആദ്യമായിട്ട് ജാതി വിചിന്തനത്തെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാൻ തുടങ്ങുന്നത് ശിവഗിരിയിൽ നാരായണ ഗുരുവുമായി നടത്തിയ സംഭാഷണത്തിനു ശേഷമാണെന്ന് പ്രശസ്ത കവിയും വാഗ്മിയുമായ പി എൻ ഗോപീകൃഷ്ണൻ പറഞ്ഞു. ഗാന്ധിജിയുടെ ഗുരു സന്ദർശനത്തിന്റെ ശതാബ്ദിയുടെ ഭാഗമായി സിപിഎസി ഏർപ്പെടുത്തിയ സംവാദത്തിൽ ഗാന്ധിജിയുടെ ഗുരു സന്ദർശനവും മതനിരപേക്ഷ ഇന്ത്യയും എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിരോധ ചരിത്രത്തിന്റെ ഭാഗമായിരുന്നു നമ്മുടെ ഭക്തി പ്രസ്ഥാന കാലത്തെ കവിതകൾ. ജാതിക്കെതിരെ പൊരുതാൻ അവർ സ്പിരിച്വലിറ്റിയാണ് ആയുധമാക്കിയത്. ഗാന്ധിയും ഈ മാർഗമായിരുന്നു ആദ്യം സ്വീകരിച്ചത്. തൊട്ടുകൂടായ്മ പോലുള്ള ശ്രേണീകൃത അംശങ്ങൾ മാറ്റിയാൽ ജാതി ന്യായീകരിക്കത്തക്കതാണെന്നായിരുന്നു ഗാന്ധിയുടെ വീക്ഷണം. 1925 ൽ ഗുരുവുമായും 1931 ൽ പൂന ഉടമ്പടിയുടെ ഭാഗമായി അംബേദ്‌കറുമായും നടത്തിയ സംഭാഷണം ഗാന്ധിജിയിൽ ജാതി വ്യവസ്ഥയുടെ അമാനവികതയെക്കുറിച്ചുള്ള ബോധ്യം ശക്തമാക്കി. ഗാന്ധിജിയും അംബേദ്കറും ഗുരുവും ഇല്ലായിരുന്നുവെങ്കിൽ ഇന്ത്യ ഇന്നത്തേക്കാൾ ഇരുണ്ടതാവുമായിരുന്നു.

വിപ്ലവത്തെക്കുറിച്ചുള്ള സാമാന്യ ധാരണയോടെയല്ല ഗാന്ധിജിയെയും ഗുരുവിനെയും വിലയിരുത്തേണ്ടത്. ആധുനീകരണം മാത്രമേ മാറ്റങ്ങൾക്ക് മരുന്നായുള്ളൂ എന്ന് മനസ്സിലാക്കിയ ഗുരു തന്റെതായ മാർഗ്ഗത്തിൽ ഇത് നിരന്തരം പറഞ്ഞു കൊണ്ടിരുന്നു. ദൈവദശകം എന്ന ഗുരുവിന്റെ പ്രാർത്ഥനയിൽ ദൈവത്തെ നീ എന്നാണ് അഭിസംബോധന ചെയ്യുന്നത്. ആവി വൻ തോണിയും, (ആവിക്കപ്പൽ), സൃഷ്ടിക്കുള്ള സാമഗ്രിയുമൊക്കെ ആധുനികതയുടെ സ്പർശമായി ഈ പ്രാർത്ഥനയിൽ വരുന്നുണ്ട്. മാറ്റങ്ങൾക്ക് വേണ്ടിയുള്ള ആഴമേറിയ സമീപനമായിരുന്നു ഗുരുവും ഗാന്ധിയും സ്വീകരിച്ചത്. ഗുരു ജീവിച്ചിരുന്ന കാലത്ത് ആരും അദ്ദേഹത്തെ എതിർത്തിരുന്നില്ല. സ്മൃതി ബദ്ധമായ ശിക്ഷാവിധികൾ നിലനിന്ന കാലത്താണ് “തന്റെ ശിവനെയോ”, “ഈഴവ ശിവനെയോ” ഗുരു പ്രതിഷ്ടിച്ചത്. മാത്രമല്ല അവിടെ കലയുടെ ഇൻസ്റ്റല്ലേഷൻ എന്ന വിധം ഒരു മതിലിൽ “ജാതി ഭേദം, മതദ്വേഷം, ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്” എന്ന് കൊത്തിവെക്കുകയും ചെയ്തു. ഇതിന്റെ പേരിൽ രാജാവ് പോലും എതിർപ്പ് പ്രകടിപ്പിച്ചില്ല എങ്കിലും ഉൾ ഭരണകൂടം (Deep State ) ഗുരുവിന്റെ നീക്കങ്ങളെ ശത്രുവിനെ എന്നപോലെ സദാ നിരീക്ഷിച്ചു പോന്നിരുന്നു എന്നതിന് തിരുവിതാംകൂർ പോലീസിന്റെ Archives രേഖകൾ പരിശോധിച്ചാൽ മനസ്സിലാകും. “ഹിന്ദു മതത്തിനെതിരെ കലാപം നടത്താൻ ഗുരു ചേർത്തലയിൽ എത്തിയിരിക്കുന്നു” എന്നിങ്ങനെയുള്ള നിരവധി റിപ്പോർട്ടുകൾ പോലീസ് archives ൽ കാണാം.

ബ്രിട്ടീഷുകാരും ഗുരുവിന് ചില ഇളവുകൾ ചെയ്തു കൊടുത്തതായ് ചരിത്ര രേഖകൾ ഉണ്ട്. എസ് എൻ ഡി പി നേതൃത്വം ഗുരുവിനെതിരെ കേസ് കൊടുത്തപ്പോൾ ഗുരു കോടതിയിൽ ഹാജരാവേണ്ടതില്ല എന്ന നിലപാട് ബ്രിട്ടഷുകാർ സ്വീകരിക്കുകയുണ്ടായി. ബ്രാഹ്മണിസം അതിന്റെ ശത്രുക്കൾ എന്ന് കരുതിയവരെ പിൽക്കാലത്ത് തങ്ങളുടേതാക്കി മാറ്റിയതിന്റെ ഉദാഹരണമാണ് ബുദ്ധൻ. ബുദ്ധനെ ഇപ്പോൾ പത്താമത്തെ അവതാരമായി അവതരിപ്പിക്കുന്നു. അത് പോലെ ഗുരുവിനെയും മറ്റു പലരേയും തങ്ങളുടേതാക്കി വിഗ്രഹവൽക്കരിക്കുന്നു.

ഗുരു വിസ്‌മൃതിയിലായിട്ടില്ല. എന്നാലും ആരാണ് ഗുരു എന്ന ചോദ്യത്തിന് ശരിക്കുള്ള ഉത്തരം ലഭിക്കില്ല. ഗുരുവിനെക്കുറിച്ച് എന്തെങ്കിലും മനസ്സിലാക്കണമെങ്കിൽ പി കെ ബാലകൃഷ്ണൻ എഡിറ്റ്‌ ചെയ്ത പുസ്തകം വായിക്കണം.

തലയ്ക്കു മുകളിൽ ഫാസിസത്തിന്റെ വാൾ തൂങ്ങി നിൽക്കുന്ന കാലമാണിത്. Liberty Fraternity, equality (സ്വാതന്ത്ര്യം, സാഹോദര്യം, സമത്വം) എന്നീ മൂല്യങ്ങളെക്കുറിച്ച് ഓരോ വ്യക്തിയും നിരന്തരം പറഞ്ഞു കൊണ്ടിരിക്കണം. ബ്രാഹ്മണിസത്തിന്റെ മഹത്വത്തെക്കുറിച്ച് ദളിതനെക്കൊണ്ട് അഭിമാനപൂർവ്വം പറയിക്കാൻ കഴിയുന്നു എന്നതാണ് ഫാസിസത്തിന്റെ വിജയം. ജാതി ശ്രേണിയിൽ ശൂദ്രരുടെ സ്ഥാനത്തുള്ള നായർ സമുദായത്തിലുള്ളവരും, തങ്ങളുടെ മേൽ അധീശത്വം പുലർത്തുന്ന ബ്രാഹ്മണിസത്തിന്റെ വക്താക്കളാകുന്നു. ഇത് സവർക്കറിസത്തിന്റെ വിജയമാണ്.

ഇതിനെതിരെ സമൂഹത്തെ പുതുക്കിപണിയാനുള്ള പ്രയത്നങ്ങളിൽ എല്ലാവരും പങ്കെടുക്കണം. ഗാന്ധി, അംബേദ്കർ, അയ്യങ്കാളി, നെഹ്‌റു, ലോഹ്യ തുടങ്ങിയ വ്യക്തികളുടെ ആശയങ്ങളൊക്കെ ഈ സമരത്തിൽ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ഗോപീകൃഷ്‌ണൻ പറഞ്ഞു.

തുടർന്ന് നടന്ന സംവാദം മലയാളം മിഷൻ കർണാടക ചാപ്റ്റർ സെക്രട്ടറി ഹിത വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരായ ടി പി വിനോദ്, കെ ആർ കിഷോർ, സി സഞ്ചിവ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഡെന്നിസ് പോൾ അധ്യക്ഷത വഹിച്ചു. സി കുഞ്ഞപ്പൻ സ്വാഗതം പറഞ്ഞു.
<BR>
TAGS : CPAC | P N GOPIKRISHNAN

Savre Digital

Recent Posts

വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ച 9 പേര്‍ക്കും അന്ത്യവിശ്രമം; സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായി

മലപ്പുറം: വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ പൊലിഞ്ഞ ആറ് അധ്യാപകർ ഉള്‍പ്പെടെയുള്ള ഒമ്പത് പേർക്കും കണ്ണീരോടെ വിടചൊല്ലി ജന്മനാട്. പാങ്ങ് ഗവ. ഹയർസെക്കൻഡറി…

17 seconds ago

വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍

തിരുവനന്തപുരം: കടുത്ത ചൂടിനെ തുടര്‍ന്ന് സംസ്ഥാനത്തു പ്രതിദിന വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍. വെള്ളിയാഴ്ച ആകെ ഉപയോഗിച്ചത് 11.61 കോടി…

1 hour ago

ബേപ്പൂര്‍ ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയവര്‍ക്ക് ശ്വാസ തടസ്സവും ദേഹാസ്വാസ്ഥ്യവും; ഒരാള്‍ മരിച്ചു

കോഴിക്കോട്: ബേപ്പൂർ ഹാർബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിലെ ജീവനക്കാരൻ ശ്വാസതടസ്സത്തെത്തുടർന്ന് മരിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശിയായ ഷഹബേദ് ദാസാണ്…

2 hours ago

എയര്‍ഇന്ത്യ പൈലറ്റിന്റെ ബാഗില്‍ നിന്ന് കഞ്ചാവ് കണ്ടെത്തി; ഇന്ത്യയിലേക്ക് തിരിച്ചയച്ച്‌ യുഎസ്

ഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് യാത്ര ചെയ്ത എയർ ഇന്ത്യ പൈലറ്റിനെ കഞ്ചാവ് കൈവശം വെച്ചതിന് അമേരിക്കൻ അധികൃതർ തിരിച്ചയച്ചു.…

3 hours ago

സ്വർണവിലയിൽ വർധനവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വർണവില റെക്കോർഡുകള്‍ തകർത്ത് കുതിക്കുകയാണ്. 22 കാരറ്റ് സ്വർണത്തിന് ഇന്ന് രാവിലെ പവന് 600 രൂപ കൂടി…

4 hours ago

വാല്‍പ്പാറ ദുരന്തം; പ്രിയ അധ്യാപകരെ അവസാനമായി കാണാനെത്തിയത് ആയിരങ്ങള്‍

മലപ്പുറം: കേരളത്തെ നടുക്കിയ വാല്‍പ്പാറ വാഹനാപകടത്തില്‍ മരിച്ച ഒമ്പതു പേരുടെയും മൃതദേഹങ്ങളില്‍ ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. പൊള്ളാച്ചിയില്‍ നിന്നും പുറപ്പെട്ട…

5 hours ago