കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ പ്രതി ഷിംജിതയെ തെളിവെടുപ്പിനായി വീണ്ടും പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഇന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ പ്രതി ഷിംജിതയെ തെളിവെടുപ്പിനായി വീണ്ടും പോലീസ് കസ്റ്റഡിയില്‍ വിട്ടു. രണ്ട് ദിവസത്തേക്കാണ് പോലീസ് കസ്റ്റഡി ആവശ്യപ്പെട്ടിരുന്നെങ്കിലും ഇന്ന് വൈകുന്നേരം വരെയാണ് അനുവദിച്ചത്.
കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയുടേതാണ് നടപടി. ബസില്‍ വച്ച് തനിക്ക് ലൈംഗികാതിക്രമം നേരിടേണ്ടിവന്നു എന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ഷിംജിത. ജാമ്യം തേടി ജനുവരി 29ന് ഷിംജിത കോഴിക്കോട് സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയായിരുന്നു ഇത്. എന്നാല്‍ അന്ന് ഷിംജിതയ്ക്ക് ജാമ്യം ലഭിച്ചില്ല.
അപകീര്‍ത്തി കരമായ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കഴിഞ്ഞ മാസം 21നായിരുന്നു വടകര സ്വദേശി ഷിംജിത മുസ്തഫ അറസ്റ്റിലായത്. വടകരയിലെ ബന്ധുവീട്ടില്‍ നിന്നായിരുന്നു ഷിംജിതയെ പോലീസ് പിടികൂടിയത്. കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു. ആത്മഹത്യ ചെയ്ത ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ കുടുംബത്തിന്റെ പരാതിയിലായിരുന്നു ഷിംജിതയ്ക്കെതിരെ കേസെടുത്തത്.
SUMMARY: Deepak’s death; Shimjita, who insists on her claim of sexual assault, was remanded in custody by the court
ബെംഗളൂരു: ക്ലായിക്കോട് മുച്ചിലോട്ട് ഭഗവതിക്ഷേത്ര പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി കെഎസ്ആർ ബെംഗളൂരു–കണ്ണൂർ എക്സ്പ്രസിന് (16511) ഇന്ന് രാവിലെ 9.03നും കണ്ണൂർ–കെഎസ്ആർ ബെംഗളൂരു…
ബെംഗളൂരു: 17-ാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപനം ഇന്ന്. വൈകിട്ട് അഞ്ചിന് ലുലു മാളിലെ സിനിപോളിസ് സ്ക്രീന്‍ അഞ്ചില്‍ നടക്കുന്ന…
ബെംഗളൂരു: ബെംഗളൂരുവിലെ ഇറ്റലി കോൺസുലേറ്റ് ജനറലിനും ജപ്പാൻ കോൺസുലേറ്റ് ജനറലിനും ഇമെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചതായി പോലീസ് ഉദ്യോഗസ്ഥർ…
നൈജീരിയയിലെ ക്വാരയിലും കറ്റ്സിനയിലും സായുധസംഘം നടത്തിയ ആക്രമണത്തില്‍ 162 പേര്‍ കൊല്ലപ്പെട്ടു. ഉള്‍നാടന്‍ ഗ്രാമമായ വോറോയിലും കഴിഞ്ഞ ദിവസം വലിയ…
കൊച്ചി: പി.കെ റോസി ചലച്ചിത്ര പുരസ്‌കാരത്തിന് സംവിധായകൻ പ്രശാന്ത് ഈഴവന്‍ അര്‍ഹനായി. 'ഒരുജാതി പിള്ളേരിഷ്ടാ' എന്ന സിനിമയുടെ സംവിധായൻ ആണ്…
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പ്രഖ്യാപിച്ച പത്മവിഭൂഷണ്‍ പുരസ്കാരം കുടുംബം സ്വീകരിക്കില്ല. വി.എസിന്റെ…