കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു ദീപക്ക് ജീവനൊടുക്കിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതി ഷിംജിത മുസ്തഫയെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്. കൂടുതൽ ചോദ്യം ചെയ്യുന്നതിനും ഡിജിറ്റൽ തെളിവുകൾ കണ്ടെത്താനുമാണ് നീക്കം. ഷിംജിതയുടെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. ദൃശ്യങ്ങളിൽ എഡിറ്റിങ്ങ് നടുന്നുവെന്നാണ് പോലീസ് നിഗമനം.
വടകര മുട്ടുങ്ങൽ വെസ്റ്റിലെ സഹോദരിയുടെ വീട്ടിൽ ഒളിവിലായിരുന്ന ഷിംജിതയെ ഇന്നലെ ഉച്ചയോടെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്‌തത്. അറസ്റ്റിലായ ഷിംജിതയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.
കുന്ദമംഗലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. പ്രതിയെ മഞ്ചേരി സ്പെഷ്യൽ സബ് ജയിലിലേക്കാണ് മാറ്റിയത്.
ദീപക്കിന്റെ മരണത്തിൽ ആത്മഹത്യ കുറ്റം ചുമത്തിയാണ് ഷിംജിതക്കെതിരെ പോലീസ് കേസെടുത്തത്. ലെെംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിൽ യുവതി ഉറച്ചുനിൽക്കുന്നുണ്ടെങ്കിലും അത് സാധൂകരിക്കുന്ന തെളിവുകളോ മൊഴികളോ പോലീസിന് ലഭിച്ചിട്ടില്ല. സംഭവം നടന്ന ബസിലെ ജീവനക്കാരുടെയും യാത്രക്കാരുടെയും മൊഴി വേഗത്തിൽ ശേഖരിച്ച് തുടർനടപടികളിലേക്ക് കടക്കാനാണ് പോലീസിന്റെ നീക്കം. വീഡിയോ ചിത്രീകരിച്ച മൊബെെൽ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുന്ന നടപടിയിലേക്ക് പൊലീസ് കടക്കും. ഇന്നുതന്നെ കുന്നമംഗലം കോടതിയിൽ ജാമ്യാപേക്ഷ നൽകാനാണ് ഷിംജിതയുടെ നീക്കം.
SUMMARY: Deepak’s death; Shimjita’s mobile phone to be examined scientifically
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇടിവ്. പവന് 1680 രൂപ താഴ്ന്ന് 1,13,160 രൂപയിലെത്തി. ഗ്രാമിന് 210 രൂപ ഇടിഞ്ഞ് 14,145…
ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ സംയുക്ത മേഖല കലോത്സവം സമാപിച്ചു. സമാജം പ്രസിഡന്‍റ് മുരളീധരൻ നായർ ഉദ്ഘാടനം ചെയ്തു. വിവിധ സോണലുകളുടെ സെക്രട്ടറിമാരായ…
ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ നന്ദയാൽ ജില്ലയില്‍ ലോറിയുമായി കൂട്ടിയിടിച്ച് ബസിന് തീപിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. നെല്ലൂരിൽ നിന്ന് ഹൈദരബാദിലേക്ക്…
പത്തനംതിട്ട: പ്ലസ്ടു വിദ്യാര്‍ഥി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. തെള്ളിയൂര്‍ മുറ്റത്തിലേത്ത് അനില്‍ – ഗീതാ കുമാരി ദമ്പതികളുടെ മകന്‍ ആരോമലിനെയാണ്…
ദാവോസ്: ഇറക്കുമതി തീരുവകളിൽനിന്ന് പിന്മാറി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കാനുള്ള നീക്കത്തെ എതിര്‍ക്കുന്ന എട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക്…
ബെംഗളൂരു: റായ്ച്ചൂർ സിന്ദനൂർ-സിരുഗുപ്പ ദേശീയപാതയിൽ കണ്ണാരി ക്രോസിന് സമീപം രണ്ട് ലോറികള്‍ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു.…