KERALA

ദീപക്കിന്റെ ആത്മഹത്യ; യുവതിക്കെതിരെ അന്വേഷണം ഊർജിതമാക്കി പോലീസ്

കോഴിക്കോട്: ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു. ദീപക്ക് ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. ലൈംഗികാതിക്രമം നടത്തിയതായി ആരോപിച്ചുള്ള വിഡിയോ ദൃശ്യം പങ്കുവെച്ച യുവതിക്കെതിരെ ആത്മഹത്യപ്രേരണകുറ്റം ചുമത്തി കോഴിക്കോട് മെഡി. കോളജ് പോലീസ് ഇന്നലെ കേസെടുത്തിരുന്നു. വടകര സ്വദേശിനി ഷിംജിത മുസ്തഫക്ക് (35) എതിരെയാണ് കേസെടുത്തത്.

ഭാരതീയ ന്യായ സംഹിത(ബിഎൻഎസ്) 108 പ്രകാരം ആത്മഹത്യാ പ്രേരണ കുറ്റമാണ് ചുമത്തിയത്. പത്തു വർഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. മരിച്ച ദീപക്കിന്റെ മാതാവ് കെ.കന്യക നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

അതേസമയം യുവതി വിദേശത്തേക്ക് കടന്നതായാണ് സൂചന. യുവതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൊഴിയെടുക്കാൻ യുവതിയുടെ വീട്ടിലേക്ക് പോകാനിരിക്കെയാണ് യുവതി വീട്ടിലില്ലെന്ന വിവരം ലഭിച്ചത്.

ബസിൽ വച്ച് ദീപക് ശരീരത്തിൽ സ്പർശിച്ചു എന്നായിരുന്നു ഇൻസ്റ്റഗ്രാം ഇൻഫ്ലൂവൻസറുടെ ആരോപണം. ബസിൽ വച്ച് അതിക്രമം നേരിട്ടെന്ന് കാണിക്കുന്ന വീഡിയോ ആദ്യം പങ്കുവെക്കുകയും പിന്നീട് ഇത് ഡിലീറ്റ് ചെയ്ത് മറ്റൊരു വിശദീകരണ വീഡിയോ കൂടി യുവതി പുറത്തിറക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഞായറാഴ്ച പുലർച്ചെ ഗോവിന്ദപുരത്തെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ യുവതിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. യുവതിക്കെതിരെ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി കേസെടുക്കണമെന്നായിരുന്നു ഉയര്‍ന്ന ആവശ്യം.
SUMMARY: Deepak’s suicide; Police intensify investigation

NEWS DESK

Recent Posts

കാ​സ​റഗോഡില്‍ വാഹനാപകടം; ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു

കാ​സ​റ​ഗോ​ഡ്: കാ​സ​​റഗോ​ഡ് പൊ​യ്നാ​ച്ചി​യി​ൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു. മം​ഗ​ളൂ​രു സ്വ​ദേ​ശി​ക​ളാ​യ ആ​സി​ഫ്, ഷെ​ഫീ​ഖ് എ​ന്നി​വ​രാ​ണ്…

2 minutes ago

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ നിർണായക നീക്കവുമായി ഇ ഡി; ബെംഗളൂരു അടക്കം 21 ഇടത്ത് റെയ്ഡ്

കൊച്ചി:  ശബരിമല സ്വര്‍ണക്കൊള്ളയില്‍ വ്യാപക റെയ്ഡുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് .പ്രതികളുടെ വീടുകളില്‍ ഉള്‍പ്പെടെ 21 ഇടങ്ങളിലാണ് ഇ ഡി പരിശോധന.…

29 minutes ago

ബാഡ്മിന്റൺ കോർട്ടിലെ ഇതിഹാസം; സൈന നെഹ്‌വാൾ വിരമിച്ചു

ന്യൂഡൽഹി: ബാഡ്മിന്‍റൺ കോർട്ടിൽ ഇന്ത്യയ്ക്കായി വിസ്മയങ്ങൾ തീർത്ത സൈന നെഹ്‌വാൾ വിരമിച്ചു. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് കഴിഞ്ഞ രണ്ടുവർഷമായി താരം കളിയിൽ നിന്ന്…

1 hour ago

റോഡ് മുറിച്ചു കടക്കുന്നതിനിടെ എട്ടുവയസ്സുകാരനും അമ്മയും ബസിടിച്ച് മരിച്ചു

ബെംഗളൂരു: ബെംഗളൂരു വിവേക് നഗര്‍ ഈജിപുരയിൽ റോഡ് മുറിച്ചു കടക്കുമ്പോൾ കോളേജ് ബസ്സിടിച്ച് എട്ടുവയസ്സുകാരനും അമ്മയും മരിച്ചു. ആന്ധ്ര സ്വദേശിനിയായ…

2 hours ago

മെട്രോ യെല്ലോ ലൈനില്‍ എട്ടാം ട്രെയിന്‍; ഇനി സർവീസ് ഇടവേള എട്ടുമിനിറ്റ്

ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനില്‍ എട്ടാമത്തെ ട്രെയിന്‍ കൂടി സര്‍വീസിന് എത്തി. കൊൽക്കത്തയിൽനിന്നും ആറു കോച്ചുകളുള്ള ട്രെയിന്‍ തിങ്കളാഴ്ച…

2 hours ago

ഹുൻസൂരിൽ മലയാളിയുടെ ജ്വല്ലറിയിൽ കവർച്ച നടത്തിയ സംഭവം: 2 പേർ പിടിയിൽ

ബെംഗളൂരു: മൈസൂരുവിനടുത്ത ഹുന്‍സൂരില്‍ ഇരിക്കൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ജ്വല്ലറിയില്‍ നിന്നു 10 കോടിയുടെ ആഭരണങ്ങള്‍ കവര്‍ന്ന കേസില്‍ 2 പേരെ…

2 hours ago