ബെംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍ ഓണോത്സവം ‘പൊന്നോണ ദീപ്തി’ ഒക്ടോബര്‍ ആറിന് ഉച്ചയ്ക്ക് 2 മണി മുതല്‍ ടി. ദാസറഹള്ളി, ചൊക്കസാന്ദ്ര മഹിമപ്പ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. അന്തര്‍സംസ്ഥാന വടംവലി മത്സരമാണ് പ്രധാന ആകര്‍ഷകം. കേരളത്തില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നുമുള്ള പ്രമുഖ ടീമുകള്‍ പങ്കെടുക്കും. ഒന്നാം സ്ഥാനം നേടുന്ന ടീമിന് അമ്പതിനായിരം രൂപയും ദീപ്തി ട്രോഫിയും, രണ്ടാംസ്ഥാനക്കാര്‍ക്ക് ഇരുപത്തി അഞ്ചായിരം രൂപയും ദീപ്തി ട്രോഫിയും, മൂന്നാം സ്ഥാനക്കാര്‍ക്ക് പതിനഞ്ചായിരം രൂപയും ദീപ്തി ഷീല്‍ഡും, നാലാംസ്ഥാനക്കാര്‍ക്ക് പത്തായിരം രൂപയും, അഞ്ചുമുതല്‍ എട്ടുവരെ വിജയികള്‍ക്ക് യഥാക്രമം അഞ്ചായിരം രൂപവീതവും സമ്മാനമായി ലഭിക്കും.
കവിയും എഴുത്തുകാരനുമായ രാജന്‍ കൈലാസ്, ദാസറഹള്ളി എം.എല്‍.എ. എസ്. മുനിരാജു, മഹിമപ്പ സ്‌കൂള്‍ സെക്രട്ടറി എം. മുനിസ്വാമി, ജോസ്‌കോ ഇന്‍സ്റ്റിറ്റിയൂഷന്‍ ചെയര്‍മാന്‍ അഡ്വ. സാജു ടി. ജോസഫ് എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ജയചന്ദ്രന്‍ കടമ്പനാട്, ജൂനിയര്‍ രാജ്കുമാര്‍, ശ്രീലക്ഷ്മി ജയചന്ദ്രന്‍ തുടങ്ങിയവര്‍ കലാപരിപാടികള്‍ അവതരിപ്പിക്കും.
വിശദവിവരങ്ങള്‍ക്ക് : 98452 83218, 92434 45765
<BR>
TAGS : ONAM-2024
മലപ്പുറം: ചമ്രവട്ടത്ത് പതിനഞ്ച് വയസുകാരനെ കാണാതായതായി പരാതി. ചമ്രവട്ടം സ്വദേശി സക്കീറിന്റെ മകന്‍ മുഹമ്മദ് ഷാദിലിനെയാണ് കാണാതായത്. സെപ്തംബർ 22നാണ്…
ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരനും സരസ്വതി സമ്മാൻ ജേതാവുമായ എസ് എൽ ഭൈരപ്പ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ…
ബെംഗളൂരു: ബെംഗളൂരുവിലെ പുതിയ മെട്രോ പാതയായ ആര്‍.വി. റോഡ്- ബൊമ്മസാന്ദ്ര യെല്ലോ ലൈനില്‍ യാത്രക്കാര്‍ക്ക് വേണ്ടി സ്‌റ്റേഷനുകളില്‍ ഇരിപ്പിടങ്ങള്‍ സ്ഥാപിച്ച്…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കൊത്തന്നൂർ സോൺ ഓണാഘോഷം "ജോസ് ആലുക്കാസ് വർണ്ണങ്ങൾ' 25" കൊത്തന്നൂര്‍ സാം പാലസിൽ നടന്നു.…
ന്യൂഡൽഹി: സന്ദേശങ്ങള്‍ ഉടന്‍ വിവര്‍ത്തനം ചെയ്യാന്‍ സഹായിക്കുന്ന ഫീച്ചറുമായി വാട്ട്‌സ്‌ആപ്പ്. ഇതോടെ ഏത് ഭാഷയിലുമുള്ള ആശയവിനിമയം ഇനി എളുപ്പമാകും. കോടിക്കണക്കിന്…
ലേ: സംസ്ഥാന പദവി ആവശ്യപ്പെട്ടുകൊണ്ട് ലഡാക്കില്‍ വൻ ജനകീയ പ്രതിഷേധം. ലഡാക്കിലെ പ്രധാന നഗരമായ ലേയിലാണ് ജനം തെരുവിലിറങ്ങിയത്. സമരത്തിനിടെ…