LATEST NEWS

മഞ്ജു വാര്യര്‍ക്കെതിരായ അപകീര്‍ത്തി പ്രചാരണം: സനല്‍ കുമാര്‍ ശശിധരന്‍ കസ്റ്റഡിയില്‍

മുംബൈ: നടി മഞ്ജുവാര്യരെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ കേരള പോലീസ് കസ്റ്റഡിയിലെടുത്തു. അമേരിക്കയില്‍ നിന്നും മടങ്ങിയെത്തും വഴി മുംബൈ വിമാനത്താവളത്തില്‍ വച്ച് എമിഗ്രേഷന്‍ വിഭാഗമാണ് സംവിധായകനെ തടഞ്ഞു വെച്ചത്. എളമക്കരയില്‍ നിന്നുള്ള പോലീസ് സംഘം നാളെ രാത്രി സംവിധായകനെ കൊച്ചിയില്‍ എത്തിക്കും.

നടിയുടേതെന്ന പേരിൽ ശബ്ദരേഖകളും നിരവധി പോസ്റ്റുകളും സനൽ കുമാർ സമൂഹമാധ‍്യമത്തിൽ പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടി പോലീസിനെ സമീപിച്ചത്. എളമക്കര പോലീസ് ജനുവരിയിലാണ് രജിസ്റ്റര്‍ ചെയ്തത്. 2022ല്‍ പ്രണയഭ്യര്‍ത്ഥന നിരസിച്ചതിന് പിന്തുടര്‍ന്ന് ഉപദ്രവിക്കുകയാണെന്ന നടിയുടെ പരാതിയില്‍ സനില്‍കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ജാമ്യത്തില്‍ കഴിയുമ്പോഴാണ് കുറ്റം ആവര്‍ത്തിച്ചതായി വീണ്ടും പരാതി എത്തുന്നത്.
SUMMARY: Defamation campaign against Manju Warrier: Sanal Kumar Sasidharan in custody

NEWS DESK

Recent Posts

സ്കൂട്ടര്‍ എതിരെ വന്ന കാറും ലോറിയുമായി കൂട്ടിയിടിച്ചു; മൂന്ന് സ്കൂൾ വിദ്യാർഥികൾ മരിച്ചു

ബെംഗളൂരു: ചാമരാജ്‌നഗറിൽ പ്രായപൂർത്തിയാകാത്ത സ്കൂട്ടർ കാറും ലോറിയുമായി കൂട്ടിയിടിച്ച് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് വിദ്യാർഥികൾ മരിച്ചു. മറ്റെരു വിദ്യാർഥിക്ക് ഗുരുതരമായി പരിക്കേറ്റു.…

5 minutes ago

ധർമസ്ഥല; ബിജെപി നേതാവിനെതിരെ കോൺഗ്രസ് എംപിയുടെ മാനനഷ്ടക്കേസ്

ബെംഗളൂരു: ധർമസ്ഥല വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തില്‍ കര്‍ണാടകയിലെ ബിജെപി നേതാവിനെതിരെ മാനനഷ്ടത്തിന് പരാതി നല്‍കി തമിഴ് നാട്ടിലെ കോൺഗ്രസ്…

7 minutes ago

ഏഷ്യാ കപ്പ് ഹോക്കി കിരീടം ഇന്ത്യക്ക്: ലോകകപ്പിന് നേരിട്ട് യോഗ്യത

രാജ്ഗിര്‍(ബിഹാർ): ഏഷ്യാ കപ്പ് പുരുഷ ഹോക്കി കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ. ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ദക്ഷിണ കൊറിയയെ 4–1ന് വീഴ്ത്തിയാണ്…

9 minutes ago

മുംബൈയിൽ 24 നില കെട്ടിടത്തിന് തീപിടിച്ചു; ഒരു മരണം, 18 പേർക്ക് പരുക്ക്

മുംബൈ: മുംബൈയിലെ ദഹിസാറിൽ 24 നില കെട്ടിടത്തിന് തീപിടിച്ചുണ്ടായ അപകടത്തിൽ ഒരു സ്ത്രീ മരിച്ചു. 18 ഓളം പേർക്ക് പരുക്കേറ്റു. മുംബൈയുടെ…

9 hours ago

വീണ്ടും മഴ ശക്തമാകുന്നു, സംസ്ഥാനത്ത് മറ്റന്നാള്‍ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ്…

11 hours ago

കേന്ദ്രസർക്കാർ ജീവനക്കാർക്ക് ദീപാവലി സമ്മാനം; ക്ഷാമബത്ത മൂന്ന് ശതമാനം വർധിക്കും

ന്യൂഡൽഹി: ​ദീപാവലിയോടനുബന്ധിച്ച് 1.2 കോടിയിലധികം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സന്തോഷവാർത്ത. ക്ഷാമബത്തയും (ഡിഎ) ക്ഷാമാശ്വാസവും (ഡിആർ) വീണ്ടും…

11 hours ago