LATEST NEWS

ഡിഗ്രിക്കാര്‍ക്ക് കേരളത്തിലെ എസ്ബിഐ ബാങ്കുകളില്‍ ക്ലര്‍ക്ക് ആവാൻ അവസരം: 6589 ഒഴിവുകള്‍

തിരുവനന്തപുരം:എസ്‌ബി‌ഐ ക്ലർക്ക് എന്നറിയപ്പെടുന്ന ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയില്‍സ്) തസ്തികയിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) അപേക്ഷകള്‍ ക്ഷണിച്ചു. റെഗുലർ, ബാക്ക്‌ലോഗ് തസ്തികകള്‍ ഉള്‍പ്പെടെ ആകെ 6,589 ഒഴിവുകളാണ് ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് വഴി നികത്തുക.

താല്‍പ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ sbi.co.in-ല്‍ അപേക്ഷ സമർപ്പിക്കാം. 2025 ഓഗസ്റ്റ് 26 വരെയാണ് അപേക്ഷ സമർപ്പിക്കുന്നിനുള്ള അവസാന തീയതി. അതേസമയം 2025 ഏപ്രില്‍ 1-ന് അപേക്ഷകർക്ക് 20 നും 28 നും ഇടയില്‍ പ്രായമുണ്ടായിരിക്കണം. അതായത് അവരുടെ ജനനത്തീയതി 1997 ഏപ്രില്‍ 2 നും 2005 ഏപ്രില്‍ 1-നും ഇടയില്‍ ആയിരിക്കണം (ഉള്‍പ്പെടെ).

സർക്കാർ മാനദണ്ഡങ്ങള്‍ക്കനുസരിച്ച്‌ സംവരണ വിഭാഗ അപേക്ഷകർക്ക് ഉയർന്ന പ്രായപരിധിയിലെ ഇളവുകള്‍ ബാധകമാണ്. കൂടാതെ അപേക്ഷകർ അംഗീകൃത സർവകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദം നേടിയിരിക്കണം. ഇന്റഗ്രേറ്റഡ് ഡ്യുവല്‍ ഡിഗ്രികള്‍ പഠിക്കുന്നവർ പാസായ തീയതി 2025 ഡിസംബർ 31-നോ അതിനുമുമ്പോ ആണെന്ന് ഉറപ്പാക്കണം.

ജനറല്‍, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങളില്‍പ്പെട്ടവർ അപേക്ഷാ ഫീസ് 750 രൂപ അടയ്ക്കണം. എസ്‌സി, എസ്ടി, പിഡബ്ല്യുബിഡി, എക്സ്‌എസ്, ഡിഎക്സ്‌എസ് വിഭാഗക്കാർക്ക് ഫീസില്‍ നിന്ന് ഇളവ് നല്‍കിയിട്ടുണ്ട്.

SUMMARY: Degree holders have the opportunity to become clerks in SBI banks in Kerala: 6589 vacancies

NEWS BUREAU

Recent Posts

ബെംഗളൂരുവിന് സമീപം ഹൊസൂരില്‍ ബൈക്കപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു

ബെംഗളൂരു: കര്‍ണാടക- തമിഴ്‌നാട്‌ അതിര്‍ത്തിയിലെ ഹൊസൂരില്‍ ബൈക്കപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. കോഴിക്കോട് വടകര എടച്ചേരി കാര്യാട്ട് ഗംഗാധരൻ-ഇന്ദിര…

13 minutes ago

ലൈംഗികാതിക്രമ പരാതി; എയിംസില്‍ വകുപ്പുമേധാവിക്ക് സസ്പെന്‍ഷന്‍

ന്യൂഡല്‍ഹി: ലൈംഗികാതിക്രമ പരാതിയെത്തുടര്‍ന്ന് എയിംസ് (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) സര്‍ജനെ സസ്പെന്‍ഡ് ചെയ്തു. കാര്‍ഡിയോ തൊറാകിക്…

19 minutes ago

മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ ആശുപത്രി വിട്ടു

ബെംഗളൂരു: മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ച മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങി. അദ്ദേഹത്തിന്റെ ആരോഗ്യനില…

38 minutes ago

ഷാഫി പറമ്പില്‍ ആശുപത്രി വിട്ടു, വിശ്രമം നിര്‍ദേശിച്ച് ഡോക്ടര്‍മാര്‍

കോഴിക്കോട്: പേരാമ്പ്രയില്‍ സംഘര്‍ഷത്തിനിടെ പരിക്കേറ്റ വടകര എംപി ഷാഫി പറമ്പില്‍ ആശുപത്രി വിട്ടു. സംഘര്‍ഷത്തില്‍ മൂക്കിന് പരിക്കേറ്റ ഷാഫി, മൂന്ന്…

1 hour ago

വിവാഹ വാഗ്ദാനം; മംഗളൂരുവില്‍ നിന്ന് മലയാളിയുടെ 44.8 ലക്ഷം രൂപ തട്ടിയെടുത്തു

ബെംഗളൂരു: സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന യുവതിയെ വിവാഹം കഴിപ്പിക്കാമെന്ന് പറഞ്ഞ് മംഗളൂരുവില്‍ വെച്ച് ഒരു സംഘം മലയാളിയെ വഞ്ചിച്ച്…

1 hour ago

സ്കൂള്‍ ബസ് കടയിലേക്ക് ഇടിച്ചു കയറി അപകടം, ഒരു മരണം, വിദ്യാര്‍ഥികളടക്കം 12 പേര്‍ക്ക് പരുക്ക്

മലപ്പുറം:എടപ്പാളില്‍ സ്കൂൾ ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. കണ്ടനകം സ്വദേശി വിജയനാണ് മരിച്ചത്. …

2 hours ago