LATEST NEWS

ഡല്‍ഹി സ്ഫോടനം; കേരളത്തിൽ പരിശോധന ശക്തമാക്കി ബോംബ് സ്‌ക്വാഡ്

കോഴിക്കോട്: ഡല്‍ഹി സ്ഫോടനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ പരിശോധന. കോഴിക്കോട്, മലപ്പുറം, എറണാകുളം, പാലക്കാട്, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടത്തുന്നത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷൻ, ബീച്ച്‌, കെ. എസ്. ആർ. ടി. സി ബസ്റ്റാന്റ് എന്നിവിടങ്ങളില്‍ ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നു.

റെയില്‍വേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, ബീച്ച്‌ തുടങ്ങി ജനങ്ങള്‍ കൂടുതല്‍ വരാൻ സാധ്യതയുള്ള സ്ഥലങ്ങളിലാണ് പരിശോധന നടത്തുന്നതെന്ന് പോലീസ് അറിയിച്ചു. ഡല്‍ഹി സ്ഫോടനത്തെ തുടർന്ന് കൊച്ചിയിലും വ്യാപക പരിശോധന. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലും മറ്റ് ജനങ്ങള്‍ കൂട്ടമായി വരാൻ സാധ്യതയുള്ള സ്ഥലങ്ങളിലുമാണ് പരിശോധന നടത്തുന്നത്. ആർപിഎഫും പോലീസും ചേർന്നാണ് പരിശോധന നടത്തുന്നത്.

പാലക്കാട്ട് റെയില്‍വേ സ്റ്റേഷനുകളിലും പരിശോധന നടന്നു. ഡോഗ്-ബോംബ് സ്‌ക്വാഡുകളുടെ നേതൃത്വത്തിലാണ് പരിശോധന. പാലക്കാട് ജംഗ്ഷൻ, ഷൊർണൂർ തുടങ്ങിയ പ്രധാനപ്പെട്ട സ്റ്റേഷനുകളില്‍ പരിശോധന തുടരുകയാണ്. ആലപ്പുഴ ജില്ലയില്‍ റെയില്‍വേ സ്റ്റേഷനില്‍ ബോംബ് സ്ക്വാഡും കെ – 9 സ്ക്വാഡും പരിശോധന നടത്തി.

SUMMARY: Delhi blast; Bomb squad steps up checks in Kerala

NEWS BUREAU

Recent Posts

മെഡിസെപ്പ് ഒന്നാംഘട്ടം ജനുവരി 31 വരെ നീട്ടി

തിരുവനന്തപുരം: മെഡിസെപ് ഒന്നാംഘട്ട പദ്ധതി ജനുവരി 31 വരെ തുടരും. ഒരു മാസം കൂടി ഒന്നാം ഘട്ട പദ്ധതി തുടരുന്നതിനുള്ള…

8 hours ago

സി.ബി.എസ്.ഇ 10,12 പരീക്ഷാ തീയതികളിൽ മാറ്റം

ന്യൂഡൽഹി: 2026 മാർച്ച് 3 ന് നടത്താൻ നിശ്ചയിച്ചിരുന്ന 10, 12 ക്ലാസ് പരീക്ഷകൾ സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചതായി സെൻട്രൽ ബോർഡ്…

8 hours ago

പുതുവത്സരത്തിൽ ഫുഡ് ഡെലിവറി മുടങ്ങുമോ?; ഓൺലൈൻ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് നാളെ

കൊച്ചി: ഓൺലൈൻ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് നാളെ. സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്‌റ്റോ, ആമസോൺ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ…

9 hours ago

നിയന്ത്രണം വിട്ട ബസ് മതിലില്‍ ഇടിച്ചുകയറി; കുട്ടി മരിച്ചു, നിരവധി പേര്‍ക്ക് പരുക്ക്

ബെംഗളൂരു: ഹുലിക്കൽ ഘട്ട് റോഡിൽ നിയന്ത്രണം വിട്ട ബസ് മതിലിൽ ഇടിച്ച് ഒരു കുട്ടി മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും…

10 hours ago

സൗദി അറേബ്യയുടെ ആക്രമണത്തിന് പിന്നാലെ യെമനിൽ അടിയന്തരാവസ്ഥ, അതിർത്തികൾ അടച്ചു

സന: തുറമുഖ നഗരമായ മുഖല്ലയ്ക്ക് നേരെയുണ്ടായ സൗദി അറേബ്യയുടെ ആക്രമണത്തിന് പിന്നാലെ യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു .ചൊവ്വാഴ്ചയാണ് മുകല്ലയ്ക്ക് നേരെ…

10 hours ago

അന്ധകാര നിർമ്മിതികളെ അതിജീവിക്കണം- കെ. ആർ. കിഷോർ

ബെംഗളൂരു: സത്യം മറയ്ച്ചു, പകരം വികാരം വിശ്വാസം ആചാരം എന്നിവയെ പ്രതിഷ്ഠിച്ചു വെറുപ്പും വിദ്വേഷവുംപ്രചരിപ്പിക്കുന്നഹൃദയശൂന്യമായ കാല ത്തെയാണ് "സത്യാനന്ത രകാല"മെന്നു വിവക്ഷിക്കപ്പെടുന്നതെന്നും,…

11 hours ago