LATEST NEWS

ഡല്‍ഹി സ്ഫോടനം: അൽ ഫലാഹ്‌ സർവകലാശാലയ്‌ക്കെതിരെ എഫ്ഐആര്‍

ന്യൂഡല്‍ഹി: ഡല്‍ഹി സ്ഫോടനത്തിന് പിന്നാലെ അൽ ഫലാഹ്‌ സർവകലാശാലയ്‌ക്കെതിരെ നടപടി. സർവകലാശാലയ്‌ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റർ ചെയ്തു. വ്യാജരേഖ ചമയ്ക്കൽ, ക്രമക്കേടുകൾ എന്നിവ ചുമതിയാണ് എഫ് ഐ ആർ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. യുജിസി, എൻഎഎസി എന്നിവയുടെ നിർദേശപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. സർവകലാശാലയുടെ ഡല്‍ഹി ഓഫീസിൽ അന്വേഷണസംഘം പരിശോധന നടത്തി.

അതേസമയം സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഹരിയാനയിലെ അൽ ഫലാഹ് സർവകലാശാലയിലെ രണ്ട് ഡോക്ടർമാർ ഉൾപ്പെടെ മൂന്ന് പേരെ കൂടി ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. ചെങ്കോട്ടയ്ക്ക് സമീപം പൊട്ടിത്തെറിച്ച ഹ്യുണ്ടായ് ഐ20 കാറിന്റെ ഡ്രൈവർ ഡോ. ഉമർ നബിയുമായി പരിചയമുള്ള അൽ-ഫലാ സർവകലാശാലയിലെ ഡോക്ടർമാരായ മുഹമ്മദ്, മുസ്തകീം എന്നിവരാണ് പിടിയിലായത്.

ദൗജ്, നൂഹ് പ്രദേശങ്ങളിൽ സ്‌പെഷ്യൽ സെല്ലും എൻ‌ഐ‌എയും നടത്തിയ റെയ്ഡിലാണ് ഇവർ കസ്റ്റഡിയിലാകുന്നത്. “വൈറ്റ് കോളർ ഭീകരവാദ മൊഡ്യൂൾ” സംബന്ധിച്ച അന്വേഷണത്തിൽ അറസ്റ്റിലായ ഡോ. മുസമ്മിൽ ഗനായിയുമായി മുഹമ്മദും മുസ്തകീമും ബന്ധപ്പെട്ടിരുന്നതായി വൃത്തങ്ങൾ പറഞ്ഞു. ഇരുവരും ഉമറിന്റെ അടുത്ത കൂട്ടാളികളുമായിരുന്നു.

രാ​ജ്യ​ത്തെ ന​ടു​ക്കി​യ സ്ഫോ​ട​ന​ത്തി​നു​ശേ​ഷം ചെ​ങ്കോ​ട്ട​യ്ക്ക് മു​ന്നി​ലെ റോ​ഡ് ഇ​ന്ന് പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി വീ​ണ്ടും തു​റ​ന്നു​കൊ​ടു​ത്തി​ട്ടു​ണ്ട്. സ്ഫോ​ട​ന​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ എ​ല്ലാം നീ​ക്കം ചെ​യ്ത ശേ​ഷ​മാ​ണ് നേ​താ​ജി സു​ഭാ​ഷ് മാ​ർ​ഗ് വീ​ണ്ടും ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു കൊ​ടു​ത്ത​ത്.
SUMMARY: Delhi blast: FIR against Al Falah University

NEWS DESK

Recent Posts

കേരളത്തില്‍ 19വരെ മഴക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ 19-ാം തീയതി വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.…

1 hour ago

ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് തിരുമലയുടെ മരണം; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

തിരുവനന്തപുരം: ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് തിരുമലയുടെ മരണത്തിൽ പൂജപ്പുര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ആത്മഹത്യാക്കുറിപ്പിൽ പേരെടുത്ത് പരാമർശിച്ചിട്ടുള്ള ബിജെപി…

2 hours ago

കാറിനുള്ളിൽ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കുടക് ജില്ലയിലെ സിദ്ധാപുരയ്ക്ക് സമീപം കാറിനുള്ളിൽ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. ഹരിയാന സ്വദേശിനിയായ നങ്കിദേവി…

2 hours ago

ട്രെയിനില്‍ കവര്‍ച്ച: സാസി ഗ്യാങ് പിടിയില്‍

കോ​ഴി​ക്കോ​ട്: ട്രെ​യി​നി​ൽ ആ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ പി​ടി​യി​ൽ. 50 ല​ക്ഷം രൂ​പ​യോ​ളം വി​ല വ​രു​ന്ന സ്വ​ർ​ണ, ഡ​യ​മ​ണ്ട് ആ​ഭ​ര​ണ​ങ്ങ​ളാ​ണ്…

3 hours ago

സ‌‌‌ർക്കാ‌ർ ഉദ്യോഗസ്ഥയെ പട്ടാപ്പകൽ നടുറോഡിലിട്ട് വെട്ടിക്കൊന്നു; നാലുപേ‌ർ അറസ്റ്റിൽ

ബെംഗളൂരു: കർണാടകയിലെ യാദ്ഗിറിൽ സർക്കാർ ഉദ്യോഗസ്ഥയെ കാർ തടഞ്ഞ് വെട്ടിക്കൊന്നു. സാമൂഹിക ക്ഷേമ വകുപ്പിലെ സെക്കൻഡ് ഡിവിഷൻ അസിസ്റ്റന്റായ അഞ്ജലി…

4 hours ago

മണ്ഡല മകരവിളക്ക് മഹോത്സവം നാളെ മുതല്‍

ബെംഗളൂരു: എം.എസ് പാളയ സിംഗാപുര ശ്രീഅയ്യപ്പ ക്ഷേത്രത്തിൽ മണ്ഡല മകരവിളക്ക് മഹോത്സവം നവംബർ 16 മുതൽ ജനുവരി 14 വരെ…

4 hours ago