LATEST NEWS

ഡൽഹി സ്ഫോടനം; ഗൂഢാലോചനയിൽ ഭാഗമായ പ്രതി കശ്മീരിൽ പിടിയിൽ

ന്യൂഡൽഹി: ചെങ്കോട്ട ഭീകരാക്രമണത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. യാസിർ ബിലാൽ വാനി എന്ന ഡാനിഷാണ് പിടിയിലായത്. ശ്രീ​ഗനറിൽ വച്ചാണ് യുവാവിനെ പിടികൂടിയത്. ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ ഖാസിഗുണ്ഡ് സ്വദേശിയായ പ്രതി ആക്രമണത്തിന് പിന്നിലെ പ്രധാന ഗൂഢാലോചകരിൽ ഒരാളായിരുന്നുവെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

മുഖ്യപ്രതിയെന്ന് വിലയിരുത്തപ്പെടുന്ന ഉമറുമായി ചേർന്ന് ഡാനിഷ് ഭീകരാക്രമണം ആസൂത്രണം ചെയ്ന്നതിരുന്നതായാണ് വിവരം. ചാവേർ ആക്രമണത്തിന് തയ്യറായിരിക്കാൻ ഉമർ ഇയാളോട് ആവശ്യപ്പെട്ടിരുന്നതായും റിപ്പോർട്ടുകളുണ്ട്. ഭീകരാക്രമണത്തിന് മുമ്പ് ഡാനിഷ് ഡ്രോണുകൾ നിർമിക്കാൻ പദ്ധതിയിട്ടിരുന്നു. ഭീകരാക്രമണങ്ങൾ നടത്തുന്നതിന് ഇയാൾ സാങ്കേതിക സഹായങ്ങൾ നൽകിയിരുന്നതായാണ് വിവരം.

കഴിഞ്ഞ ദിവസം ഉമറിന്റെ സഹായിയായ കശ്മീരി സ്വദേശിയെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. സ്ഫോടനത്തിന് ഉപയോ​ഗിച്ച കാർ രജിസ്റ്റർചെയ്തിരിക്കുന്നത് അമീറിന്റെ പേരിലാണ്. ഇയാളെ പത്ത് ദിവസത്തേക്ക് എൻഐഎ കസ്റ്റഡിയിൽവിട്ടിട്ടുണ്ട്. ഡൽഹി പോലീസ്, ജമ്മു കശ്മീർ പോലീസ്, ഹരിയാണ പോലീസ്, ഉത്തർപ്രദേശ് പോലീസ്, മറ്റ് കേന്ദ്ര യൂണിറ്റുകൾ എന്നിവയുമായി ഏകോപിപ്പിച്ച് പഴുതടച്ച അന്വേഷണമാണ് എൻഐഎ നടത്തുന്നത്.
SUMMARY: Delhi blast: Suspect involved in conspiracy arrested in Kashmir

NEWS DESK

Recent Posts

ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദ ബോസിന് ബോംബ് ഭീഷണി

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവർണർ സി.വി. ആനന്ദ ബോസിനെതിരെ ബോംബ് ഭീഷണി. ഗവർണറുടെ ഔദ്യോഗിക വസതിയായ ലോക് ഭവനില്‍ സ്‌ഫോടനം…

43 minutes ago

ബെംഗളുരുവിൽ അന്തരിച്ചു

ബെംഗളുരു: പാലക്കാട് വലിയപാടം വടക്കേടത്ത് ഹൗസില്‍ വി.കെ സുധാകരൻ (63) ബെംഗളുരുവില്‍ അന്തരിച്ചു. യെലഹങ്ക റെയിൽ വീൽ ഫാക്ടറിയിൽ റിട്ടയേഡ്…

58 minutes ago

പോലീസ് ഉദ്യോഗസ്ഥനെ കിടപ്പുമുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വർക്കല സ്വദേശി എഎസ്‌ഐ ഷിബുമോൻ (49) ആണ് മരിച്ചത്. അഞ്ചുതെങ്ങ് പോലീസ്…

2 hours ago

‘കാസറഗോഡ് വൈകാരികമായി കർണാടകയുടേതാണ്’; കേരളത്തിലെ എല്ലാ സ്കൂളുകളിലും മലയാളം നിർബന്ധമാക്കുന്നതിനെതിരെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

തിരുവനന്തപുരം: കേരളം കൊണ്ടുവന്ന 'മലയാള ഭാഷാ ബിൽ 2025'നെതിരെ കർണാടക. ഭരണഘടന ഉറപ്പുനൽകുന്ന ഭാഷാസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് ഈ ബില്ലെന്ന്…

2 hours ago

സ്വർണവില വീണ്ടും കുതിക്കുന്നു

തിരുവനന്തപുരം: കേരളത്തിൽ സ്വർണവില കുതിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വില കുറയുന്നത് സാധാരണക്കാർക്കും ആഭരണപ്രേമികള്‍ക്കും പ്രതീക്ഷ നല്‍കിയെങ്കില്‍ ഇന്ന് വില…

3 hours ago

ആധാറിന് ഇനി പുതിയ ഔദ്യോഗിക ചിഹ്‌നം; രൂപകല്‍പന ചെയ്തത് മലയാളി

ന്യൂഡൽഹി: തൃശൂർ ചാലക്കുടി സ്വദേശി അരുൺ ഗോകുൽ വരച്ച 'ഉദയ്" എന്ന പയ്യൻ ഇനി ആധാറിന്റെ ഔദ്യോഗിക ചിഹ്‌നമാകും. ആധാർ…

3 hours ago