LATEST NEWS

ഡൽഹി സ്ഫോടനം; കാർ ഓടിച്ചിരുന്നത് ഉമർ മുഹമ്മദ് തന്നെ, ഡിഎൻഎ ഫലം പുറത്ത്

ന്യൂഡൽഹി: ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം പൊട്ടിത്തെറിച്ച കാർ ഓടിച്ചിരുന്നത് കശ്മീരില്‍ നിന്നുള്ള മെഡിക്കല്‍ പ്രൊഫഷണലായ ഡോക്ടര്‍ ഉമര്‍ ഉന്‍ നബി ആണെന്ന് ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരിച്ചു. സ്‌ഫോടനത്തില്‍ ശരീരം ചിന്നിച്ചിതറിയതിനാല്‍ ഇയാളെ തിരിച്ചറിയാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിരുന്നില്ല. കാറില്‍നിന്ന് ലഭിച്ച ശരീരഭാഗങ്ങളുടെ ഡിഎന്‍എയും കുടുംബാംഗങ്ങളില്‍നിന്ന് ശേഖരിച്ച സാമ്പിളുകളും പരിശോധിച്ചാണ് ഉമര്‍ തന്നെയാണെന്ന് സ്ഥിരീകരിച്ചത്.

നേരത്തെ ഡിഎൻഎ പരിശോധനയ്ക്ക് ഉമറിന്റെ അമ്മയെയും സഹോദരനെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വെളുത്ത നിറമുള്ള ഐ 20 ഹ്യുണ്ടായ് കാറാണ് പൊട്ടിത്തെറിച്ചത്. ഇതിൽ നിന്ന് അസ്ഥികളും പല്ലുകളും തുണികഷ്ണങ്ങളും പോലീസിന് ലഭിച്ചിരുന്നു. ഇതിൽ നിന്നാണ് ഡിഎൻഎ തിരിച്ചറിഞ്ഞത്.

ജമ്മു കാശ്‌മീരിലെ പുൽവാമ സ്വദേശിയാണ് ഉമർ. ഫരീദാബാദിലെ അൽ-ഫലാഹ് മെഡിക്കൽ കോളേജിൽ ഡോക്‌ടറായി ജോലി ചെയ്യുകയായിരുന്നു ഇയാൾ. ഉമറിന്റെ പിതാവ് സർക്കാർ സ്‌കൂളിലെ അദ്ധ്യാപകനായിരുന്നു. മാനസിക പ്രശ്‌നങ്ങൾ കാരണം ഇയാൾ വർഷങ്ങൾക്ക് മുമ്പ് ജോലി ഉപേക്ഷിച്ചതായും വിവരമുണ്ട്. വീട്ടിൽ രണ്ട് സഹോദരന്മാരും ഒരു മൂത്ത സഹോദരിയുമുണ്ട്.

ആക്രമണം ലക്ഷ്യമിട്ട് ഒരു ഐ20, ചുവന്ന എക്കോ സ്​പോർട്ട്, ബ്രെസ്സ എന്നിങ്ങനെ മൂന്ന് കാറുകൾ ഉമറി​ന്റെ നേതൃത്വത്തിൽ ​വാങ്ങിയിരുന്നുവെന്നും എൻ.ഐ.എ അധികൃതർ കണ്ടെത്തിയിട്ടുണ്ട്.. സ്ഫോടനത്തിൽ ഉ​പയോഗിച്ച ഐ20ക്ക് പുറമെ സംഘം വാങ്ങിയ ചുവന്ന എക്കോ സ്പോർട്ട് കാർ ബുധനാഴ്ച ഫരീദാബാദിൽ കണ്ടെത്തിയിരുന്നു. ബ്രെസ്സ കാർ ഇനിയും ക​ണ്ടെത്തേണ്ടതുണ്ട്.

നവംബര്‍ 10-നുണ്ടായ സ്‌ഫോടനത്തില്‍ 9 പേര്‍ കൊല്ലപ്പെടുകയും ഡസന്‍ കണക്കിന് ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ കടകളുടെ മുന്‍വശങ്ങള്‍ തകരുകയും ചെയ്തിരുന്നു.
SUMMARY: Delhi blast: Umar Mohammed was driving the car, DNA results out

NEWS DESK

Recent Posts

റെക്കോര്‍ഡ് കുതിപ്പ്: സ്വര്‍ണവില ഇന്ന് പവന് 1,680 രൂപ കൂടി

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വില സർവ്വകാല റെക്കോർഡില്‍. ഇന്ന് പവന് 1680 രൂപ കൂടി 93,720 രൂപയിലാണ് വ്യാപാരം നടക്കുന്നത്.…

1 hour ago

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം ആരംഭിച്ചു

തിരുവനന്തപുരം: സർക്കാർ മെഡിക്കല്‍ കോളജുകളില്‍ ഒപി ബഹിഷ്‌കരിച്ചുള്ള ഡോക്ടർമാരുടെ സമരം തുടങ്ങി. അത്യാവശ്യ സേവനങ്ങള്‍ ഒഴികെ മറ്റെല്ലാം പ്രവർത്തനങ്ങളില്‍നിന്നും ഡോക്ടർമാർ…

2 hours ago

ഗോവധം: ഗുജറാത്തില്‍ മൂന്ന് പേര്‍ക്ക് ജീവപര്യന്തം

അഹമ്മദാബാദ്: പശുവിനെ കശാപ്പ് ചെയ്തെന്ന കേസില്‍ മൂന്ന് പ്രതികളെ ജീവ പര്യന്തം തടവിന് ശിക്ഷിച്ച്‌ ഗുജറാത്ത് കോടതി. അമ്രേലി സെഷന്‍സ്…

3 hours ago

എന്‍ പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ 6 മാസത്തേക്ക് കൂടി നീട്ടി

തിരുവനന്തപുരം: ഡോ. എ. ജയതിലകിനെതിരെ ആരോപണമുന്നയിച്ചതിന്‍റെ പേരില്‍ സർവീസില്‍ നിന്ന് സസ്പെൻഡ് ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥൻ എൻ.പ്രശാന്തിന്‍റെ സസ്പെൻഷൻ നീട്ടി.…

4 hours ago

കേരള ആർടിസി ബെംഗളൂരു- തിരുവനന്തപുരം മൾട്ടി ആക്സിൽ സ്ലീപ്പർ ബസ് സർവീസ് നാളെ മുതൽ

ബെംഗളൂരു: ബെംഗളൂരു- തിരുവനന്തപുരം റൂട്ടില്‍ പുതിയ മൾട്ടി ആക്സിൽ സ്ലീപ്പർ ബസ് സർവീസ് നാളെ മുതൽ ആരംഭിക്കും. വോൾവോ 9600…

4 hours ago

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; നാളെ മുതൽ പത്രിക സമർപ്പണം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനായി നാളെ നാമനിർദേശ പത്രിക സമർപ്പണം ആരംഭിക്കുന്നതോടെ കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങും. മുന്നണികളെല്ലാം സ്ഥാനാര്‍ത്ഥി നിര്‍ണയം…

5 hours ago