ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് ഉള്‍പ്പടെ ഡിഗ്രി രേഖകള്‍ കാണിക്കണമെന്ന വിവരാവകാശ കമ്മീഷന്റെ ഉത്തരവ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. കമ്മീഷൻ ഉത്തരവിനെതിരെ ഡല്‍ഹി സർവകലാശാല നല്‍കിയ ഹരജിയിലാണ് നടപടി. 1978ലെ ഡിഗ്രിയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും തന്നെ പുറത്ത് വിടേണ്ടതില്ല എന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.
2016 ഡിസംബർ 21നായിരുന്നു മോദിയുടേത് ഉള്‍പ്പടെയുള്ളവരുടെ ഡിഗ്രിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത് വിടണമെന്ന കേന്ദ്ര വിവരാവകാശ കമ്മീഷന്റെ നിർണായക ഉത്തരവുണ്ടായിരുന്നത്. ഈ ഉത്തരവിനെതിരെയാണ് ഡല്‍ഹി സർവകലാശാല ഹൈക്കോടതിയെ സമീപിച്ചത്.
കോടതിയെ വിവരങ്ങള്‍ കാണിക്കാമെന്നും എന്നാല്‍ വിവരാവകാശ പ്രകാരം വ്യക്തികളുടെ വ്യക്തിഗതവിവരങ്ങളടങ്ങുന്ന ഡിഗ്രി സർട്ടിഫിക്കറ്റുകള്‍ പുറത്ത് വിടാൻ സാധിക്കില്ല എന്നായിരുന്നു സർവകലാശാലയുടെ വാദം. ഇത് കോടതി ശരിവെക്കുകയായിരുന്നു.
SUMMARY: Delhi High Court quashes RTI Commission order, says Modi’s degree details will not be disclosed
താമരശേരി: താമരശേരി ചുരത്തില്‍ നിയന്ത്രണംവിട്ട ലോറി നിരവധി വാഹനങ്ങളിലിടിച്ച് അപകടം. ചുരം ഇറങ്ങുകയായിരുന്ന ലോറിയുടെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് ഏഴ്…
ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി നെലമംഗല കരയോഗത്തിന്റെ നേതൃത്വത്തിൽ ചിത്രരചന മത്സരം സംഘടിപ്പിച്ചു. മത്സര വിജയികൾക്ക് സമ്മാനദാനവും പങ്കെടുത്ത…
ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോര്‍ത്ത് വെസ്റ്റിന്റെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. ഭാരവാഹികള്‍ ആര്‍. മുരളീധര്‍ - പ്രസിഡന്‍റ് മാതൂകുട്ടി ചെറിയാന്‍-…
കൊച്ചി: വേടൻ്റെ മുൻകൂർ ജാമ്യാപേക്ഷയില്‍ വാദം പൂർത്തിയായി. വളരെ കനത്ത വാദപ്രതിവാദങ്ങളാണ് കോടതിയില്‍ നടന്നത്. ഇരു വിഭാഗങ്ങളുടേയും വാദങ്ങള്‍ കേട്ട…
തൃശൂര്‍: റീല്‍സ് ചിത്രീകരിക്കാന്‍ യുവതി ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ കാല്‍ കഴുകിയ സംഭവത്തില്‍ നാളെ കുളത്തില്‍ പുണ്യാഹം നടത്തും. ക്ഷേത്രത്തില്‍ 6…
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ക്ലീൻ ചിറ്റ് റദ്ദാക്കിയ വിജിലൻസ് കോടതി വിധിക്കെതിരെ എ ഡി ജി പി…