ന്യൂഡൽഹി: രാംദേവിന്റെ പതഞ്ജലി ച്യവനപ്രാശത്തിന്റെ പരസ്യത്തിന് ദില്ലി ഹൈക്കോടതി വിലക്ക്. ഡാബര്‍ കമ്പനി നല്‍കിയ പരാതിയിലാണ് ഹൈകോടതിയുടെ വിലക്കെന്നും പി.ടി.ഐ റിപ്പോർട്ട് നല്‍കി. പരസ്യത്തില്‍ ഡാബര്‍ ച്യവനപ്രാശത്തെ അപകീര്‍ത്തിപ്പെടുത്തി എന്നായിരുന്നു കമ്പനിയുടെ പരാതി. കേസ് ജൂലൈ 14 ന് വീണ്ടും പരിഗണിക്കും.
ജസ്റ്റിസ് മിനി പുഷ്കർണയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഉത്തരവ് നല്‍കിയത്. പതഞ്ജലിയുടെ പരസ്യങ്ങളില്‍ 51-ലധികം ഔഷധസസ്യങ്ങള്‍ ചേർത്താണ് ച്യവനപ്രാശം നിർമ്മിച്ചതെന്ന വാദം കള്ളമാണെന്ന് അഡ്വക്കേറ്റ് സന്ദീപ് സേത്തി വാദിച്ചു. വാസ്തവത്തില്‍ 47 ഔഷധസസ്യങ്ങള്‍ മാത്രമാണ് ഉപയോഗിച്ചിരുന്നത്.
പതഞ്ജലിയുടെ ഉല്‍പ്പന്നത്തില്‍ മെർക്കുറി അടങ്ങിയിട്ടുണ്ടെന്നും ഇത് അപകടകരമാണെന്നും അദ്ദേഹം വാദിച്ചു. പതഞ്‌ജലി കമ്പനി മാത്രമല്ല ഡാബറും ആയ്യുർവ്വേദ ച്യവനപ്രാശമാണ് ഉത്‌പാദിപ്പിക്കുന്നതെന്നും ഇതിലൂടെ പതഞ്‌ജലി ഡാബറിന്റെ വിശ്വാസ്യതയെ ദുർബലപ്പെടുത്തുന്നുവെന്നും സന്ദീപ് സേത്തി വാദിച്ചു. ഇത് അവഹേളനമാണെന്നും അദ്ദേഹം പറഞ്ഞു.
SUMMARY: Delhi High Court restrains Patanjali from giving misleading advertisements
ബെംഗളൂരു : മലയാളം മിഷൻ കർണാടക ചാപ്റ്ററിന് കീഴിലുള്ള അധ്യാപകര്‍ക്കായി നടത്തുന്ന പരിശീലന പരിപാടി 23, 24 തീയതികളിൽ നടക്കും.…
തിരുവനന്തപുരം: റേഷൻ കടകൾ വഴിയുള്ള സൗജന്യ ഓണക്കിറ്റ് വിതരണം 26ന് ആരംഭിക്കും. അന്ത്യോദയ അന്നയോജന -എ.എ.വൈ (മഞ്ഞ)റേഷൻ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ…
തൃശൂര്‍: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ശക്തമായ മഴയ തുടരുന്ന…
കാസറഗോഡ്: പ്രധാനാധ്യാപകന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്നതായി പരാതി. കാസറഗോഡ്: ജില്ലയിലെ കുണ്ടംകുഴി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കന്റോൺമെന്റ് സോണ്‍ സംഘടിപ്പിക്കുന്ന മലയാളം മിഷൻ കണിക്കൊന്ന ക്ലാസ്സുകളുടെ പ്രവേശനോത്സവം സുൽത്താൻ പാളയ സമാജം…
തിരുവനന്തപുരം: സംസ്ഥാനത്തുകൂടി കടന്നുപോകുന്ന വിവിധ ട്രെയിനുകൾക്ക് റെയിൽവേ അധിക സ്റ്റോപ്പുകൾ അനുവദിച്ചു. അവ താഴെ പറയുന്നവയാണ്. ▪️ നിലമ്പൂർ റോഡ്-കോട്ടയം…