ന്യൂഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ ഉമര്‍ ഖാലിദ് ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, എന്‍ വി അന്‍ജാരിയ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ജാമ്യാപേക്ഷയില്‍ വിധി പറയുന്നത്. രാവിലെ പത്തരയ്ക്കാണ് വിധി പ്രസ്താവം. ഉമര്‍ ഖാലിദിനെ കൂടാതെ ഷര്‍ജീല്‍ ഇമാം, ഗുല്‍ഷിഫ ഫാത്തിമ, മീരാന്‍ ഹൈദര്‍, അഥര്‍ഖാന്‍, അബ്ദുള്‍ ഖാലിദ് സൈഫി, മുഹമ്മദ് സലിം ഖാന്‍, ഷിഫാ ഉര്‍ റഹ്‌മാന്‍, ശതാബ് അഹമ്മദ് എന്നിവരാണ് ജാമ്യഹര്‍ജി നല്‍കിയിരിക്കുന്നത്.
ഡൽഹി പോലീസിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത, അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു, പ്രതികളെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, അഭിഷേക് സിംഗ്വി, സിദ്ധാർത്ഥ ദവേ, സൽമാൻ ഖുർഷിദ്, സിദ്ധാർത്ഥ് ലുത്ര എന്നിവരുടെ വിശദമായ വാദങ്ങൾ കേട്ട ശേഷം ഡിസംബർ 10 ന് കോടതി വിധി പറയാൻ മാറ്റിവച്ചിരുന്നു.
അഞ്ച് വർഷത്തിലേറെയായി പ്രതികൾ കസ്റ്റഡിയിലാണ്. യുഎപിഎ (നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം) പ്രകാരം ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വടക്കുകിഴക്കൻ ഡൽഹിയിലെ കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് അഞ്ച് വർഷക്കാലമായി വിചാരണയില്ലാതെ ജയിലിൽ കഴിയുകയായിരുന്ന ഉമർ ഖാലിദിന് കഴിഞ്ഞ ദിവസം ഡൽഹി വിചാരണ കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി 16 മുതൽ 29 വരെയായിരുന്നു ജാമ്യ അനുവദിച്ചത്. .
കലാപ ഗൂഢാലോചനയില്‍ പങ്കില്ലെന്നാണ് പ്രതികളുടെ വാദം. കേസില്‍ ഡല്‍ഹി പോലീസ് മനപൂർവ്വം പ്രതിചേര്‍ക്കുകയായിരുന്നുവെന്നും അഞ്ച് വര്‍ഷത്തിലധികമായി റിമാന്‍ഡിലാണെന്നും വിചാരണ നീളുന്ന സാഹചര്യത്തില്‍ ജാമ്യം നല്‍കണമെന്നുമാണ് പ്രതികളുടെ ആവശ്യം. എന്നാല്‍ പ്രതികള്‍ ഇരവാദം പറയുകയാണ് എന്നാണ് ഡല്‍ഹി പോലീസ് സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം.
വിചാരണ വൈകുന്നതിന് പ്രതികള്‍ തന്നെയാണ് കാരണമെന്നും കേവലം ക്രമസമാധാനം തകര്‍ക്കാന്‍ മാത്രമല്ല, രാജ്യവ്യാപകമായി സായുധ വിപ്ലവത്തിനാണ് പ്രതികള്‍ ശ്രമിച്ചതെന്നും ഡൽഹി പോലീസ് പറയുന്നു.
SUMMARY: Delhi Riot Conspiracy Case; The Supreme Court’s verdict on the bail plea of Umar Khalid and others is today
ബെംഗളൂരു: നന്മ ബെംഗളൂരു കേരളസമാജം പൊതുയോഗത്തില്‍ സംഘടനയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു ഭാരവാഹികള്‍: കെ.ഹരിദാസന്‍ (പ്രസി), പി.വാസുദേവന്‍ (സെക്ര), കെ.പ്രവീണ്‍കുമാര്‍…
ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം സീനിയർ വിങ് സംഘടിപ്പിച്ച ക്രിസ്മസ്-പുതുവത്സരാഘോഷ പരിപാടികള്‍ എസ്ജി പാളയ മരിയ ഭവനിൽ നടന്നു. കോർപ്പറേഷൻ…
അടൂർ: പത്തനംതിട്ട അടൂരിൽ കെഎസ്ആർടിസി ബസ് പോലിസ് ജീപ്പിലിടിച്ച് അഞ്ചുപേർക്ക് പരുക്ക്. മൂന്ന് പോലിസുകാർക്കും ജീപ്പിലുണ്ടായിരുന്ന രണ്ട് പ്രതികൾക്കുമാണ് പരുക്കേറ്റത്.…
ബെംഗളൂരു: ചോക്കസാന്ദ്ര അയ്യപ്പ സേവ സംഘത്തിന്റെ പതിനഞ്ചാമത് മണ്ഡല പൂജ സമാപനത്തിന്റെ ഭാഗമായി മഹാ അന്നദാനം സംഘടിപ്പിച്ചു. മൂവായിരത്തോളം ഭക്തജനങ്ങൾ…
വാഷിങ്ടൺ: വെനിസ്വേലയുടെ ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസിന് വ്യക്തമായ മുന്നറിയിപ്പ് നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയോടുള്ള ധിക്കാരം…
ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കന്‍ററി സ്കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് വിദ്യാർഥിനിക്ക് പരുക്ക്. ഗുരുതരമായ് പരുക്കേറ്റ…