ബെംഗളൂരു: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഡെലിവറി ഏജന്റ് മരിച്ചു. സൊമാറ്റോയിൽ ജോലി ചെയ്തിരുന്ന ഹാസൻ എസ്ബിഎം ലേഔട്ട് സ്വദേശി ശരത് (40) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 11 മണിയോടെ ഹാസനിലെ ഭുവനഹള്ളിക്ക് സമീപമുള്ള നാഷണൽ ഹൈവേ-76 ന് സമീപമുള്ള ബൈപാസ് റോഡിലാണ് അപകടമുണ്ടായത്. സംഭവത്തിൽ മറ്റൊരാൾക്ക് പരുക്കേറ്റു. ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഹാസൻ ടൗണിൽ നിന്ന് നിന്ന് ഗെൻഡെഗട്ടിലേക്ക് ഡെലിവറി എത്തിക്കാൻ പോകുമ്പോഴാണ് അപകടം നടന്നത്. ബെംഗളൂരുവിൽ നിന്ന് ഹാസനിലേക്ക് പോകുകയായിരുന്ന ബൈക്ക് ശരത് സഞ്ചരിച്ച ബൈക്കിലേക്ക് കൂട്ടിയിടിക്കുകയായിരുന്നു. ശരത് ഹെൽമെറ്റ് ധരിച്ചിരുന്നില്ല. അമിത രക്തസ്രാവം മൂലം ശരത് സംഭവസ്ഥലത്ത് തന്നെ മരിച്ചു. സംഭവത്തിൽ ഹാസൻ ട്രാഫിക് പോലീസ് കേസെടുത്തു.
TAGS: KARNATAKA | ACCIDENT
SUMMARY: Food delivery agent dead, another seriously injured after two motorcycles collide
ശബരിമല: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു. വൈകീട്ട് 5നാണ് നട തുറന്നത്. ജനുവരി 14നാണ് മകരവിളക്ക്. മകരവിളക്കു കാലത്തെ…
പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറില്‍ കിണറ്റില്‍ വീണ കടുവയെ 10 മണിക്കൂർ നേരത്തെ ദൗത്യത്തിന് ശേഷം പുറത്തെടുത്തു. കടുവയെ വലയിലാക്കി മയക്കുവെടി…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘം മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തത് മൂന്നര…
തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ബ്രാൻഡിക്ക് പേരിടാൻ മദ്യപകർക്കും പൊതുജനങ്ങള്‍ക്കും സുവർണ്ണാവസരം. ബെവ്കോ പുറത്തിറക്കുന്ന പുതിയ ബ്രാൻഡിക്ക് ആകർഷകമായ പേരും ലോഗോയും…
കൊച്ചി: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു. 90 വയസായിരുന്നു. എളമക്കരയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് 10…
കോട്ടയം: മുൻ കടുത്തുരുത്തി എം.എല്‍.എ പി.എം. മാത്യു (75) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ…