ബെംഗളൂരുവിൽ ഓട്ടോ നിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യം

ബെംഗളൂരു: ഇന്ധനവില വർധനവിന് പിന്നാലെ ബെംഗളൂരുവിൽ ഓട്ടോ നിരക്ക് കൂട്ടണമെന്ന് ആവശ്യം. ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയൻ ആണ് സർക്കാറിനോട് നിരക്ക് വർധന ആവശ്യപ്പെട്ടിട്ടുള്ളത്. മൂന്ന് വർഷമായി നിരക്ക് വർധിപ്പിക്കാത്തതിനാൽ മിനിമം ഓട്ടോ നിരക്ക് വർധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് യൂണിയൻ അഭിപ്രായപ്പെട്ടു. ഇന്ധനത്തിൻ്റെയും സ്‌പെയർ പാർട്‌സിൻ്റെയും വിലക്കയറ്റമാണ് തങ്ങളുടെ ആവശ്യത്തിന് കാരണമായി യൂണിയൻ ചൂണ്ടിക്കാട്ടുന്നത്.

മൊത്തവില സൂചികയ്ക്ക് (ഡബ്ല്യുപിഐ) അനുസൃതമായി ബെംഗളൂരുവിലെ ഓട്ടോറിക്ഷാ നിരക്ക് പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ഓട്ടോ റിക്ഷാ ഡ്രൈവേഴ്‌സ് യൂണിയൻ (എആർഡിയു) ബെംഗളൂരു അർബൻ ജില്ലാ ഡെപ്യൂട്ടി കമ്മീഷണർക്ക് അടുത്തിടെ കത്തെഴുതിയിരുന്നു. ഇതിൽ നടപടി ഇല്ലാത്തതിനെ തുടർന്നാണ് യൂണിയൻ സർക്കാരിനെ സമീപിച്ചിരിക്കുന്നത്.

2021 ഡിസംബർ 20 നാണ് ഓട്ടോ നിരക്കുകൾ അവസാനമായി പരിഷ്കരിച്ചതെന്നും അതിനുമുമ്പ് 2013ലാണ് നിരക്ക് പരിഷ്‌കരണം നടന്നതെന്നും യൂണിയൻ ജനറൽ സെക്രട്ടറി ടി.എം. രുദ്രമൂർത്തി പറഞ്ഞു. വാർഷിക നിരക്ക് പരിഷ്കരണങ്ങൾ പരിഗണിക്കാൻ സർക്കാർ നടപടിയെടുക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

നിലവിൽ നഗരത്തിൽ മിനിമം ഓട്ടോ നിരക്ക് 30 രൂപയും, ഓരോ അധിക കിലോമീറ്ററിനു 15 രൂപയുമാണ്. എന്നാൽ ഓട്ടോ നിരക്ക് വർധിപ്പിക്കണമെന്ന അഭ്യർത്ഥന സംബന്ധിച്ച് ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. വാർഷിക നിരക്ക് പരിഷ്‌കരണം സാധ്യമല്ലെങ്കിലും രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ പരിഷ്‌കരണം പരിഗണിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി.

TAGS: BENGALURU UPDATES| AUTO| PRICE HIKE
SUMMARY: Demand for auto price hike in bengaluru

Savre Digital

Recent Posts

വോട്ടർ പട്ടിക ക്രമക്കേട്; അന്വേഷണം ആരംഭിച്ച് കർണാടക സർക്കാർ

ബെംഗളൂരൂ: കർണാടകയിലെ വോട്ടർപട്ടിക ക്രമക്കേട് ആരോപണത്തില്‍ അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്തെ നിയമ വകുപ്പിനാണ് മുഖ്യമന്ത്രി നിർദേശം…

13 minutes ago

കെഎന്‍എസ്എസ് ദാസറഹള്ളി കരയോഗം സില്‍വര്‍ ജൂബിലി ആഘോഷം 31 ന്

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി ദാസറഹള്ളി കരയോഗം സില്‍വര്‍ ജൂബിലി ആഘോഷം സ്വരരാഗ സംഗമം ഓഗസ്റ്റ് 31 ന്…

39 minutes ago

തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് സമീപം കാര്‍ ഫൂട്ട്പാത്തിലേക്ക് ഇടിച്ചുകയറി; നാലു പേരുടെ നില ഗുരുതരം

തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് സമീപം അമിതവേഗതയിലെത്തിയ കാര്‍ ഫൂട്ട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരുക്കേറ്റു. കാര്‍…

48 minutes ago

കേരളത്തിൽ വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കില്ല; മന്ത്രി കെ കൃഷ്ണന്‍ കുട്ടി

തിരുവനന്തപുരം: കേരളത്തിൽ വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തില്ല. വൈദ്യുതി വാങ്ങാനുള്ള കരാറിന്…

2 hours ago

കോഴിക്കോട് തെരുവുനായ ആക്രമണം; നിരവധിപേര്‍ക്ക് കടിയേറ്റു

കോഴിക്കോട്: വാണിമേലില്‍ നിരവധി പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. വാണിമേല്‍ വെള്ളിയോട് പള്ളിക്ക് സമീപത്തെ റോഡില്‍ വെച്ചാണ് നായയുടെ കടിയേറ്റത്. പരുക്കേറ്റ…

2 hours ago

കാത്തിരിപ്പിന് വിരാമം; നമ്മ മെട്രോ യെല്ലോ ലൈൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു, സര്‍വീസുകള്‍ നാളെ മുതല്‍

ബെംഗളൂരു: നീണ്ട കാത്തിരിപ്പിന് ശേഷം ആർവി റോഡ് മുതല്‍  ബൊമ്മസാന്ദ്ര വരെയുള്ള നമ്മ മെട്രോയുടെ യെല്ലോ ലൈന്‍ യാഥാര്‍ത്ഥ്യമായി. രാവിലെ…

2 hours ago