ബെംഗളൂരു: കർണാടകയിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു. ഈ വർഷം ജനുവരി മുതൽ സംസ്ഥാനത്ത് 20,729 ഡെങ്കിപ്പനി കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതുവരെ 10 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 1,753 ആക്റ്റീവ് കേസുകളുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 278 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ ആറ് പേർ ഒരു വയസ്സിൽ താഴെയുള്ള കുട്ടികളാണ്. ഇതുവരെ ഒരു വയസ്സിൽ താഴെ പ്രായമുള്ള 390 കുട്ടികളിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
1-18 വയസ് പ്രായമുള്ളവരിൽ 90 കേസുകളാണ് കഴിഞ്ഞ 12 മണിക്കൂറിനുള്ളിൽ കണ്ടെത്തിയത്. ഈ പ്രായ വിഭാഗത്തിൽ ഇതുവരെ 7,350 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 18 വയസ്സിന് മുകളിൽ പ്രായമുള്ള 12,989 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
ബെംഗളൂരുവിൽ, ഓഗസ്റ്റ് ഒന്ന് മുതൽ ഇതുവരെ 857 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഈ വർഷം ജനുവരി മുതൽ നഗരത്തിൽ 9,395 കേസുകളാണ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ എട്ട് ദിവസത്തിനിടെ മഹാദേവപുര സോണിൽ 201 കേസുകളും സൗത്ത് സോണിൽ 172 കേസുകളും രേഖപ്പെടുത്തി. പ്രതിദിനം 100 ഓളം കേസുകളാണ് നഗരത്തിൽ റിപ്പോർട്ട് ചെയ്യുന്നത്.
TAGS: KARNATAKA | DENGUE FEVER
SUMMARY: Dengue case count crosses 20.5k in state, near 10k in Bengaluru
ഇൻഡോർ: കെട്ടിടം തകർന്നുവീണ് രണ്ട് പേർ മരിച്ചു. അപകടത്തിൽ 12 പേർക്ക് പരിക്ക്. ജവഹർ മാർഗിൽ പ്രേംസുഖ് ടാക്കീസിന് പിന്നിലെ…
വിമാനത്തിന്റെ ലാന്ഡിങ് ഗിയറില് ഒളിച്ചിരുന്ന് അഫ്ഗാന് ബാലന് ഇന്ത്യയിലെത്തി. ഞായറാഴ്ച രാവിലെ കാബൂളിൽ നിന്ന് ഡൽഹിയിലേക്ക് വന്ന വിമാനത്തിലായിരുന്നു 13വയസുകാരന്റെ…
ന്യൂഡൽഹി: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്നു രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിക്കും. വൈകുന്നേരം നാലിന് ഡൽഹി വിജ്ഞാൻ ഭവനിൽ…
പാരീസ്: ഫുട്ബോളിലെ ഏറ്റവും അഭിമാനകരമായ വ്യക്തിഗത പുരസ്കാരമായ ബാലൺ ഡി ഓർ പുരസ്കാരം സ്വന്തമാക്കി പിഎസ്ജി താരം ഒസ്മാൻ ഡെംബെലെ.…
ബെംഗളൂര: സംസ്ഥാനത്ത് ജാതിസർവേ ഇന്നരംഭിക്കും. വിവിധ സമുദായങ്ങളുടെയും പ്രതിപക്ഷ കക്ഷികളുടെയും എതിർപ്പുകൾക്കിടെയാണ് സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ സ്ഥിതിവിവരങ്ങള് വ്യക്തമാക്കപ്പെടുന്ന സര്വേ…
ബെംഗളൂരു: കനകപുര ഇന്ദിരാനഗർ ലേഔട്ടിൽ രണ്ട് വ്യത്യസ്ത മതവിഭാഗങ്ങളിൽ ഉൾപ്പെട്ട യുവതിക്കും യുവാവിനും നേരേ സദാചാര ഗുണ്ടായിസം കാട്ടിയ സംഭവത്തില്…